‌വെള്ളപ്പൊക്ക ശേഷം...
അയാസിന്റെ കുറിപ്പുകള്‍

ഉമര്‍ അയാസ്
ayazcmr@gmail.com


   മെഴുകുതിരി വെളിച്ചത്തിന്റെ നിഴലിലേക്കും തോണിയാത്രയുടെ രസത്തിലേക്കും പിന്നെ സാവധാനം ബുദ്ധിമുട്ടിന്റെയും സങ്കടത്തിന്റേയും പടുകുഴിയിലേക്കും താഴ്‌ന്ന ദിനങ്ങളായിരുന്നു ഇത്തവണത്തെ ചേന്ദമംഗല്ലൂര്‍ നിവാസികളുടെ വെള്ളപ്പൊക്കം.

വെള്ളപ്പൊക്കം ചേന്ദമംഗല്ലുര്‍ക്കര്‍ക്ക് എന്നും ഒരു ഉല്‍സവമായിരുന്നു. പക്ഷെ ഇത്തവണ അതിനു ഭീതിയുടേ നിഴല്‍ വീണിരിക്കുന്നു.

പ്രകൃതി തന്റെ എല്ലാ രൗദ്ര ഭാവങങ്ങളിലും മാറി മറിഞ്ഞത് കൂടാതെ പകര്‍ച്ച വ്യാധികളും മറ്റു വ്യത്യസ്ഥമായ പനികളുടെ അകമ്പടിയും ഈ വെള്ളപ്പൊക്കത്തെ വ്യത്യസ്ഥമാക്കിയുരിക്കുന്നു.

ചേന്ദമംഗല്ലൂര്‍ക്കാര്‍ വീണ്ടും പഴമയിലേക്ക് ഒന്നെത്തി നോക്കിയ കാഴചയായിരുന്നു നമുക്ക് എങ്ങും കാണാനിടയായത്.

കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞിരുന്നത്, ഈ വര്‍ഷം പ്രകൃതി നമ്മോട് കൊഞനം കാട്ടുമെന്നും, മഴക്കും വെള്ളത്തിനും വേണ്ടി നെട്ടോട്ടമോടേണ്ടി വരുമെന്നുമായിരുന്നു.

പക്ഷെ ഇന്നു മഴ കൊണ്ടും വെള്ളപ്പൊക്കം കൊണ്ടുമാണ്‌ ആളുകള്‍ നെട്ടോട്ടമോടുന്നത്. ഇതിലൂടെ നിരീക്ഷകര്‍ വെറും നിരീക്ഷകര്‍ മാത്രമണെന്നു തെളിയിക്കും വിധമാണ്‌ സ്രഷ്ടാവ് തന്റെ സര്‍‌വാധിപത്യം തെളിയിച്ചത്.

തുടക്കത്തില്‍ വെള്ളപ്പൊക്കവും മഴയും ഒരാവേശമായിരുന്നു.പിന്നീട് ഒരുല്‍സവമായി മാറി.പിന്നീടെപ്പോഴൊ അതിന്റെ നിറം മങ്ങുകയും മഴയുടെ സൗന്ദര്യവും വെള്ളപ്പൊക്കത്തിന്റെ ഹരവും ആസ്വദിക്കാനാവാതെയുമായി.

പല വീടുകളുടേയും മുറ്റത്ത് വെള്ളം ഒരു കള്ളനെപ്പോലെ എത്തി നോക്കിയതും പല പാലങ്ങളും മുങ്ങാങ്കുഴിയിടാന്‍ ഒരുങ്ങിയതും ജനങ്ങളില്‍ ഭീതിയുണര്‍ത്തിയിരുന്നു.

വെള്ളപ്പൊക്കം നാട്ടുകാര്‍ക്ക് പഴയ വഴികളിലെ ഓര്‍മ്മകള്‍ പുതുക്കാനും സുഹൃദ് ബന്ധങ്ങള്‍ ഒന്നു കൂടി ശക്തിപ്പെടുത്താനും സഹായിക്കാറുണ്ട്.

കാമറ മുതല്‍ ഗാനമേള വരെയുള്ള മൊബൈലുകള്‍ കറന്റ് ഇല്ലാതായാല്‍ പത്ത് പൈസക്ക് കൊള്ളില്ല എന്ന് മനസ്സിലാക്കിയതും ഈയിടെയാണ്‌.

അങ്ങാടിയില്‍ യാക്കൂബ്കാക്ക മൊബൈല്‍ ചാര്‍ജിങിനുള്ള സം‌വിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ കാണാമായിരുന്നു, പണകാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍ത്തിരിവില്ലാതെ മൊബൈല്‍ പുതിയതാവട്ടെ പഴയതാവട്ടെ, എല്ലാവരും ഇവിടെ ക്യൂഊവില്‍.

അതു കൊണ്ട് ഇടക്കിടക്ക് ഇങ്ങനെ ഒത്തൊരുമിക്കാന്‍ വെള്ളപ്പൊക്കം വന്നു നമ്മെ സഹായിക്കുമാറാകട്ടെ...

മനുഷ്യനാകുമ്പോള്‍ ഒരു തിരിഞു നൊട്ടം പലപ്പോഴം നല്ലതാണ്‌. നമുക്ക് പിറകില്‍ കണ്ണില്ലാത്തത് കൊണ്ടല്ല, മറിച്ച് ഒരു സ്വയം വിലയിരുത്തലിനു വഴിവെക്കുമെന്നുള്ളത് കൊണ്ട് മാത്രം


നിങളുടെ അഭിപ്രായങള്‍  
  Unable to connect to mysql server: localhost