ഇരട്ടത്തലച്ചി ബുള്‍ബുള്‍ പക്ഷികള്‍

ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍
>> ജീവിതപച്ചപ്പിന്‌ പപ്പടവുമായി
>>
  ഇരട്ടത്തലച്ചി ബുള്‍ബുള്‍
>>
 മേയ് റാണിപൂക്കള് 


  ഇരുവഴിഞ്ഞി പുഴയോരത്തെ പുല്ലാഞ്ഞി ചെടികളിലും നാട്ടിന്‍പുറങ്ങളിലെ കുറ്റിക്കാടുകളിലും സുലഭമായി കണ്ട് വരുന്ന ഇരട്ടത്തലച്ചി ബുള്‍ബുള്‍ പക്ഷികള്‍ നാട് നീങ്ങുന്നു. ലോക വ്യാപകമായി കണ്ടു വന്നിരുന്ന ഈ പക്ഷികള്‍ വംശനാശ ഭീഷണിയിലാണ്. വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ പക്ഷികളുടെ വംശ വര്‍ധനവിനെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നെന്ന വിദഗ്ധാഭിപ്രായങളെ പരിഗണിക്കുമ്പോള്‍, ഇരട്ടത്തല പക്ഷികളുടെ എണ്ണക്കുറവിന്‌ ഇതും കാരണമായിരിക്കാമെന്ന് പ്രകൃതി സ്നേഹികള്‍ കരുതുന്നു. നമ്മുടെ നാട്ടില്‍ തെയ്യത്തും കടവ്, കുണ്ടുകടവ്, ചീപ്പാന്‍കുഴി, വയലോരങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്ന ഇവ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് അവശേഷിക്കുന്നത്.
വീട്ടുമുറ്റത്തെ ഉദ്യാനച്ചെടികളിലും പുഴയോരത്തെ പുല്ലാഞ്ഞിചെടികളില്‍ അത്യുല്‍സാഹപൂര്‍വം തത്തിക്കളിച്ച് പാടി പറന്നു കളിക്കുന്ന ഈ മനോഹര പക്ഷി നാട്ടില്‍ ‍നിന്ന് തന്നെ അപ്രത്യക്ഷമായ മട്ടാണ്. തലയില്‍ കൂര്‍ത്ത് വളഞ്ഞ കിരീടം പോലെയുള്ള പൂവും തിളങ്ങുന്ന ചെറിയ കണ്ണുകളും, കവിളിലും നീണ്ട വാലിലുമുള്ള കുങ്കുമ നിറപൊട്ടുകളും വളരെ ആകര്‍ഷകമാണ്. അതേ സമയം മുകള്‍ഭാഗത്തെ തവിട്ട് നിറവും, കഴുത്തില്‍െ മാലയണിഞ്ഞപോലെയുള്ള വരയും ഈ പക്ഷിയുടെ മറ്റൊരു സവിശേഷതയാണ്.
ചിലന്തികള്‍, ചെറിയ പ്രാണികള്‍, പഴങ്ങള്‍ എന്നിവയാണ് ഇരട്ടത്തലച്ചി ബുള്‍ബുള്‍ പക്ഷികളുടെ ആഹാരം. വീട്ടുവരാന്തകളിലും റൂമുകളിലെ ഫാനുകളിലുമൊക്കെ കുട്കെട്ടുന്ന ചിലന്തികളെ ഈ പക്ഷികള്‍ അതിസാഹസികമായി പിടികൂടി ഭക്ഷിക്കും.

മരങ്ങളിലും വീടിന്റെ ഹുക്കുകളിലും മറ്റും മാര്‍ച്ച്, ഏപ്രില്‍ മാസത്തിലാണ് കൂട് കെട്ടുന്നത്. ചായക്കോപ്പയുടെ മാതൃകയിലാണ് കൂട് നിര്‍മിക്കുന്നത്. ഇതിനായി വേരുകള്‍, നാരുകള്‍, പുല്ലുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. കൂട്ടില്‍ രണ്ട് മുതല്‍ അഞ്ച് വരെ മുട്ടകളിടുന്നതായി കണ്ട് വരുന്നു. വെളുപ്പാന്‍ കാലത്തും ഉച്ചസമയത്തും ഈ പക്ഷികളുടെ മനോഹരമായ സംഗീതധ്വനികള്‍ മനസ്സിന് കുളിര്‍മ നല്‍കുന്നതാണ്‌. റഡ്വിസ്കര്‍ഡ് ബുള്‍ബുള്‍ എന്ന് ഇംഗ്ളീഷിലും പഹാഡി ബുള്‍ബുള്‍ എന്ന് ഹിന്ദിയിലും ഇരട്ടത്തലച്ചി പക്ഷി അറിയപ്പെടുന്നു. പിക്നോ നോട്ടിഡേ എന്ന പക്ഷികുടുംബത്തിലെ അംഗമായ ഇവയുടെ ശാസ്ത്രനാമം പിക്നോ നോട്ടസ് എന്നതാണ്

നിങളുടെ അഭിപ്രായങള്‍  
  Unable to connect to mysql server: localhost