ജനറേഷന്‍ ഗ്യാപ്പ്
ഹാഷിം കെ ടി
>> മോനെ ഇതേതാ രാജ്യം
>>
മാന്ദ്യകാല ചിന്തകള്‍
>>
ജനറേഷന്‍ ഗ്യാപ്പ്
 
'ഞാന്‍ ഒരു കോഴിയെ കൊല്ലി'
ഗള്‍ഫിലെ വേനലവധിക്കു എന്നോടൊപ്പം നാട്ടിലെത്തിയ ഇളയ മകന്‍ തലാലിന്റെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു.ഒരു പാവം മിണ്‍ടാപ്രാണിയെ കൊന്നതിലുപരി മലയാള ഭാഷയെ കൊല്ലുന്നതിലായിരുന്നു എന്റെ വിഷമം. ഒരു കോഴിക്കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നത് അസാധ്യമായ ഒരു കൃത്യം നിര്‍വഹിച്ച നിര്‍വൃതിയിലാണ് മകന്‍ പറഞ്ഞത്.
അജ്മാനില്‍ നിന്നും അവധിക്കു വന്ന മരുമകന്‍ അസദിന്റെ പ്രതികരണമായിരുന്നു അതിലേറെ സഹതാപകരം.
"തലാല്‍ ഒരു കോഴിയെ ചത്തിച്ചു"
മാപ്പ് മലയാളമേ, മാപ്പ്!
കഥയിലെ യഥാര്‍ഥ വില്ലന്മാര്‍ രക്ഷിതാക്കള്‍ തന്നെയാണെന്ന ഉത്തമ ബോധ്യത്തോടെയാണിതെഴുതുന്നത്. ഒരു ഫ്ളാറ്റിന്റെ ചുവരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കൂന്ന ഞങ്ങളുടെ കുട്ടികള്‍ക്കു നഷ്ടമാവുന്നതു ഭാഷ മാത്രമല്ല, നമ്മുടെ നാടും നാട്ടറിവുകളും കൂടിയാണ്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിയുന്നു. നഷ്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ സൌഹൃദബന്ധങ്ങളെ ഊഷ്മളമാക്കാനുള്ള ഒരസുലഭാവസരമായി 'വീടു കൂടല്‍' ചടങ്ങിനെ മാറ്റാമെന്ന് കരുതി. വീടു കൂടലിന്റെ തലേ ദിവസം രാത്രി വളരെ വൈകിയാണ് ഫര്‍ണിച്ചറുകളൊക്കെയെത്തുന്നത്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട ലോറിക്കാരന്‍ രാത്രി പതിനൊന്നു മണിക്ക് ചെറുവാടിയിലെത്തിയ ശേഷം വിളിച്ചു ചോദിക്കുന്നു ഇനിയെങ്ങോട്ടാണ് വരേണ്‍ടതെന്ന്.
തുള്ളിക്കൊരു കുടമായി മഴ തിമര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ബിരിയാണിപ്പണിക്കാര്‍ അടുക്കള ഭാഗത്തു അടുപ്പൊരുക്കി ചെമ്പും പാത്രങ്ങളുമൊക്കെ വൃത്തിയാക്കി നേരത്തെ പന്തലിന്റെ ഒരു ഭാഗത്തു കൂര്‍ക്കം വലി തുടങ്ങിയിട്ടുമുണ്ട്. രാത്രി പന്ത്രണ്ട് കഴിഞ്ഞപ്പോഴാണ് ഫര്‍ണിച്ചര്‍ ലോറിയെത്തുന്നത്.
വീടിന്റെ മുന്‍ഭാഗത്തു ഫര്‍ണിച്ചറുകള്‍ ഇറക്കാന്‍ സഹായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂത്തമകന്‍ വളരെ സാവധാനത്തില്‍ അവന്റെ ബെഡ്റൂമില്‍നിന്നും ഇറങ്ങി വരുന്നു. ഇനിയുമുറങ്ങിയില്ലേ എന്നു ചോദിച്ചപ്പോള്‍ എന്റെ ചെവിയില്‍ സ്വകാര്യമായി നിര്‍വികാരതയോടെ അവന്‍ പറഞ്ഞു
"ഒരു പട്ടി ബിരിയാണിച്ചെമ്പിന്റെ ചുറ്റും നടക്കുന്നുണ്ട് '',
"എന്നിട്ട് നീ അതിനെ ഓടിച്ചില്ലേ?'' -ഞാന്‍ ചോദിച്ചു.
"ഇല്ല വിവരം ഉപ്പയുടെ അടുത്തുവന്നു പറയാമെന്നു കരുതി വന്നതാണ്.''
പിന്നീടുണ്ടായ കാര്യങ്ങള്‍ വായനക്കാരുടെ ഭാവനക്കു വിടുന്നു.
ഈ നിഷ്കളങ്ക ബാല്യങ്ങളെ തല്‍ക്കാലം നമുക്ക് വെറുതെ വിടാം. പക്ഷേ, പ്രവാസിക്കുട്ടികളുടെ രക്ഷിതാക്കള്‍ വളരെ ഗൌരവത്തോടെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊയ്തു കഴിഞ്ഞ നെല്‍പാടത്തെ പന്തു കളിയും മാങ്ങക്കാലവും ചക്കക്കാലവുമൊക്കെ നമ്മുടെ കുട്ടികള്‍ക്ക് അന്യമായി കൊണ്ടിരിക്കുകയാണ്. അവരിപ്പോള്‍ ഇന്റര്‍നെറ്റിന്റെയും ടി.വി ചാനലുകളുടെയും മുന്നില്‍ സമയം കൊല്ലുന്നു.
വീണ്ടുമൊരു യാത്രക്കുള്ള സമയമായി.
മകന്‍ ചോദിക്കുന്നു
"ഇത്തവണ ഞാന്‍ നാട്ടിലേക്ക് വരണോ.. ഖത്തറില്‍ തന്നെ നില്‍ക്കട്ടേ?...''


Unable to connect to mysql server: localhost