മാന്ദ്യകാല ചിന്തകള്‍
ഹാഷിം കെ ടി
>> മോനെ ഇതേതാ രാജ്യം
>>
മാന്ദ്യകാല ചിന്തകള്‍
>>
ജനറേഷന്‍ ഗ്യാപ്പ്
  ഖത്തറിലെ ഒരു സൂപര്‍ മാര്‍കറ്റില്‍ പൂളയുടെ ഇലയും മധുരക്കിഴങ്ങിന്റെ ഇലയും വില്പനയ്ക്ക് വെച്ചിരിക്കുന്നത്‌ കണ്ടപ്പോള്‍ വലിയ അത്ഭുദം തോന്നി.. നമ്മുടെ നാട്ടില്‍ പൂളയുടെ ഇല ചൊരുക്കുമെന്നു പറയും. പൂളയുടെ ഇല തിന്നു ചത്തു പോയ ആടിനെ ക്കുറിച്ച് കേട്ടിട്ടുണ്ട്.

  ഏതായാലും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഈ മാന്ദ്യ കാലത്ത് ബിച്ചു മാസ്ടരും ഉമ്മര്‍ ‍കോയ മാസ്റ്ററുമൊക്കെ കൃഷിക്കളത്തിലേക്ക് ഇറങ്ങിയതിന്റെ വാര്‍ത്തകള്‍ cmronweb.com റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഇത്തരം പുതിയ പച്ചക്കറിയിനങ്ങള്‍ നമുക്ക് നിര്‍ലോഭമായി കിട്ടുന്നതുണ്ടെങ്കില്‍ മാന്ദ്യ കാലത്തെ മറികടക്കാന്‍ അതു വലിയ സഹായമായിരിക്കും. വിറ്റാമിന്‍ എയും സീയും വളരെയധികമുള്ള മധുരക്കിഴങ്ങിലകള്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും സിദ്ധൗഷധമത്രെ !!!


ഖത്തറില്‍ കൃഷി ചെയ്യുന്ന മരച്ചീനിയും മധുരക്കിഴങ്ങും

ചൈനക്കാരും തൈലണ്ടുകാരും ചീരയെക്കള്‍ പ്രാധാന്യത്തോടെയാണ് മധുരക്കിഴങ്ങിന്റെ ഇല ഉപയോഗിക്കുന്നത്. നാം സാധാരണ ഉപയോഗിക്കുന്ന പയറില, മുരിങ്ങയില പോലെയുള്ളവയിലുണ്ടാകുന്ന ചവര്‍പ്പ് രസം ഈ ഇലകള്കില്ലത്രേ.. ഏതായാലും അതൊന്നു പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം എന്ന് ഞാന്‍ കരുതി. പാചകം ചെയ്തു നോക്കിയപ്പോള്‍ സംഗതി ബഹു ജോര്‍. ഖത്തറിലെ എന്റെ വീടിന്റെ പിറകില്‍ പൂളയും മധുരക്കിഴങ്ങും വാഴയും കൃഷി ചെയ്യുന്നുണ്ട്. മരുഭൂമിയുടെ ഉഷ്ണത്തിലും അത് നന്നായി വളരുന്നത് സാന്ദര്‍ഭികമായി അനുസ്മരിക്കട്ടെ...

 

Unable to connect to mysql server: localhost