‌വെള്ളപ്പൊക്കം-ഒരു വിചിന്തനം

ജുനൈസ് സുലൈമാന്‍. ടി പി
junaisetp@gmail.com
 
>> വെള്ളപ്പൊക്കം-ഒരു വിചിന്തനം
>> ഒരു കവിതയുടെ വിധി
>> എരിഞ്ഞടങ്ങും മുമ്പേ..
>> എന്തു പറ്റി ചേന്ദമംഗല്ലുര്‍ നിനക്ക്
>> അവകാശം

>> തിരിച്ചറിവ്
>> യുവത്വം

കുന്നുകള്‍ ഇടിച്ചു നിരത്തുന്നവരോട് ...
പാടങ്ങളില്‍ അടിത്തറ പാകുന്നവരോട് ..
ഇനിയും ഭൂമിയില്‍ പറുദീസ പണിയുകയാണോ നിങ്ങള്‍ ?..
നിങ്ങള്‍ കൊന്നു തള്ളിയ മരങ്ങളുടെയും ..
തച്ചുടച്ച മലകളുടെയും രോദനങ്ങള്‍ ..
കാറ്റായും മഴയായും പെയ്തിറങ്ങുന്നത്
കാണുന്നില്ലേ നീ ?..
വെള്ളപ്പൊക്കം വെറും 'പഴങ്കഥ'യാണെന്ന്
പറഞ്ഞില്ലേ നീയന്നു ചിരിയോടെ ??..മഴയെ വെറും പ്രതിഭാസമയല്ലേ നീ കണ്ടത് ??..
കഴുത്തോളം വെള്ളത്തില്‍ ക്യാമറയുടെ അകക്കണ്ണില്‍
നീ ഒപ്പിയെടുക്കുന്ന കാഴ്ചകളില്‍
നാഥന്റെ ധൃഷ്ടാന്തത്തെ കാണുന്നില്ലേ നീ??
കറുത്ത മേഘങ്ങളും ഭീമന്‍ ഇടിവാളുകളും
ഒരു സമൂഹത്തെ ശൂന്യരാകിയതോര്ക്കുക നീ
ആകാശത്തെ താങ്ങി നിര്‍ത്തുന്നവന്‍ വലിയവനത്രേ
അവനത്രെ ലഘു മര്‍ദ്ദവും ഗുരു മര്‍ദ്ദവും സൃഷ്ടിക്കുന്നത്‌ .
നിന്റെ നാല്‍ചുവരുകളെ ഭേദിക്കാന്‍ അവനു നിമിഷങ്ങള്‍ മതി
നിന്റെ സ്വപ്നങ്ങള്‍ക്ക് ഒരു മലവെള്ള പാച്ചിലിന്റെ
കരുത്തു പോലുമിലെന്നു കണ്ടില്ലേ നീ
ഈ ഭൂമിക്കു അവകാശികള്‍ ഏറെയുണ്ടെന്നോര്‍ക്കുക നീ
അടിച്ചമര്‍ത്തപ്പെടുന്നവന്റെ നിലവിളിക്ക്‌ നീ
കറക്കിയെരിയുന്ന പുത്തന്‍ നോട്ടിനെക്കാള്‍ വിലയുണ്ട്
മഹനായ നിന്റെ നാഥന്റെ അടുക്കല്‍ .
മഴയെ പേമാരിയക്കാനും
കാറ്റിനെ കൊടുംകാറ്റാക്കാനും
കഴിയുള്ളവനത്രേ അവന്‍ !
നിങളുടെ അഭിപ്രായങള്‍  
  Unable to connect to mysql server: localhost