ഹംദാന്‍! എന്‍റെ കൂട്ടുകാരാ

ജുനൈസ് സുലൈമാന്‍. ടി പി
junaisetp@gmail.com
 
>> വെള്ളപ്പൊക്കം-ഒരു വിചിന്തനം
>> ഒരു കവിതയുടെ വിധി
>> എരിഞ്ഞടങ്ങും മുമ്പേ..
>> എന്തു പറ്റി ചേന്ദമംഗല്ലുര്‍ നിനക്ക്
>> അവകാശം

>> തിരിച്ചറിവ്
>> യുവത്വം

ഹംദാന്‍! എന്‍റെ പുഞ്ചിരിക്കുന്ന കൂട്ടുകാരാ!
ബന്ധങ്ങളുടെ കെട്ടുപാടുകളാല്‍ സങ്കീര്‍ണമായ
ഈ ലോകത്തോട്‌ യാത്ര മൊഴി ചൊല്ലിക്കൊണ്ട്‌
അനന്തതയുടെ അകക്കയങ്ങളിലേക്ക്
നീ താണു താണു പോയപ്പോള്‍
നന്‍മ കാക്കുന്ന ഈ നാടിന്‍റെ നെഞ്ചകത്തില്‍
നീയുണ്ടാക്കിയ ഉണങ്ങാത്ത മുറിവിന്‍റെ വേദനകള്‍
കണ്ണീരായും,പ്രാര്‍തനകളായും നിന്‍റെ ആത്മാവിന്
ശാന്തി ഗീതം പാടിക്കൊണ്ടിരിക്കുന്നു.
നിന്‍റെ അന്ത്യ വിശ്രമ കുടീരത്തില്‍
കണ്ണീര്‍പൂക്കളര്‍പ്പിക്കാന്‍ ആയിരങ്ങളുണ്ടാകും
എന്നും ഈ കൊച്ചു ഗ്രാമത്തില്‍.
നീയിന്നു വസിക്കുന്ന ആ പുതിയ ലോകത്തേക്ക്
മനുഷ്യരായവരേരും എത്തിടും തീര്‍ച്ച!
മരണം,അതൊരു മഹാ സത്യമത്രേ!
എന്‍റെ മിടിക്കുന്ന ഹൃദയത്തെ
നിശ്ചലമാക്കാന്‍ ഞൊടിയിട മതിയത്രേ അല്ലാഹുവിന്!
മരണങ്ങള്‍ ധൃഷ്ടാന്തങ്ങളാണു മനുഷ്യന്ന്
ധൃഷ്ടാന്തങ്ങളെ ഉള്‍കൊണ്‍ടവരത്രെ വിജയിച്ചവര്‍.
അതിനെതിരെ മുഖം തിരിച്ചവര്‍
വൈകോല്‍ കൂംബാരങളായതു ചരിത്ര സാക്ശ്യം!
കണ്ണഞ്ചിപ്പിക്കുന്ന ഈ വര്‍ണപ്രപഞ്ചം
ഒരു അതിവേഗ ഉന്മാദം മാത്രമാണ് പോല്‍!
നിങളുടെ അഭിപ്രായങള്‍  
Unable to connect to mysql server: localhost