മരണം വന്നു വിളിച്ചിട്ടും

നജീബ് ‍ചേന്ദമംഗല്ലൂര്‍
>> കേസ് വിസ്താരം
>> 
ഏലിയാമ്മാ റ്റീച്ചരും മക്കളും.....
>> മരണം വന്നു വിളിച്ചിട്ടും
>> സ്മരണാഞ്ജലി
>> 
കുടമണി കെട്ടിയ ഗ്രാമം‍
>> ഗ്രാമം എഴുതുകയാണ്

   നാട്ടിലെ പലചരക്കു കച്ചവടക്കാരന്‍ കുഞാലികാക്കയുടെ മകന്‍ അസീസ്. ബാല്യകാലങ്ങളില്‍ ഗോട്ടി കളിക്കാനും പമ്പരം കളിക്കാനും എന്നും കൂടെ ഉണ്ടാവാറുള്ള കളികൂട്ടുകാരന്‍. അന്നു പള്ളിപറമ്പിലെ അണ്ടി മോഷ്ടിച്ചു ഞങ്ങള്‍ ചന്ദപ്പായിയുടെ പീടികയില്‍ നിന്നും ബുള്‍ബുള്‍ മിഠായി വാങ്ങി തിന്നാറുണ്ടായിരുന്നു. അന്നു തന്നെ അസീസുമായി ഏറ്റുമുട്ടി ജയിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

വര്‍ഷങ്ങള്‍ പിന്നെ ഒരു പാട് കടന്നുപോയി. ഇപ്പോള്‍ അസീസിനെ കാണുമ്പോള്‍ മരണത്തെയാണ് നേരില്‍ കാണുന്നത് എന്ന് തോന്നി പോയിട്ടുണ്ട് . അന്നു പത്താം തരത്തില്‍ പഠിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്. ഞങ്ങളുടെ ഹൈസ്കൂള്‍ നിലകൊള്ളുന്ന കുന്നിന്‍പുറത്തെ വളരെ ആഴമേറിയ കിണറ്റില്‍ അസീസ് മലര്‍ന്നടിച്ചു വീണു. നോക്കിയാല്‍ ഇരുട്ട് മാത്രം കാണാവുന്ന കിണര്‍. അന്നു കോഴിക്കോട് സംഘം തിയേറ്റര്‍ ഉല്‍ഘാടനം നടക്കുകയാണു. വരുന്നതു ആരാ തമിഴ് സിനിമയിലെ സാക്ഷാല്‍ ദൈവം തന്നെ . മക്കള്‍ തിലകം എം. ജി. ആര്‍. അസീസിനു ഒന്നു അഭിനയിക്കാന്‍ തോന്നി. കൂട്ടുകാര്‍ക്കു മുമ്പില്‍ , എം.ജി.ആറിന്റെ സ്റ്റണ്ട് സീനായിരുന്നു തുടക്കം. അതിനു കപ്പിയില്‍ തൂങ്ങികിടക്കുന്ന കയറിന്റെ ഒരറ്റം പിടിച്ചു കിണറിലേക്കു തൂങിയ അസീസ് - പിന്നെ ഒരു നിലവിളിയായിരുന്നു. ആ നിലവിളി നേര്‍ത്തു നേര്‍ത്തു വന്നു.
സ്കൂളില്‍ നിന്നും എല്ലാവരും ഓടി കൂടി . അസീസ് കിണറ്റില്‍ വീണ വാര്‍ത്ത നാട്ടില്‍ പരന്നു. കയറില്‍ കെട്ടിയ കസേര കിണറ്റില്‍ ഇറക്കി. “ അസീസേ ... കസേരയില്‍ കയറിക്കോ ...."
കിണറ്റില്‍ നിന്നും കരക്കെത്തിയ അസീസ് കൂളായി നടന്നു പോകുന്നതാണു കണ്ടതു.
“ ഞാന്‍ നിങളെ പറ്റിക്കായിരുന്നു….....”
ഒരു ചെറിയ മുറിവ് പൊലും ആ ദേഹത്ത് ഉണ്ടായിരുന്നില്ല. കൂടി നിന്നവര്‍ വാപോളിച്ചു നിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം അസീസിനെ കാണുന്നത് വെള്ളപൊക്ക സമയത്ത് ഒരു കടത്തു കാരനായിട്ടാണ്. ആ തോണിയില്‍ സ്കൂളില്‍ പോയിരുന്ന സഫിയയെ അസീസ് സ്വന്തമാക്കി.
പിന്നെ ഒരിക്കല്‍ ഗള്‍ഫിലും പോയി അസീസ്.
അവിടെ നിന്നും തിരിച്ചു വന്ന അസീസ് ആടുകളെ വളര്‍ത്താന്‍ തുടങ്ങി. സംഗതി ക്ലചു പിടിച്ചു വരുമ്പോഴാണു മറ്റൊരു അത്യാഹിതം.
ആടിനു തീറ്റ പ്ലാവിന്റെ ഇല ഒരുക്കു കൂട്ടിവരുന്ന സമയത്ത് ഒരു കവുങ്ങ് അസീസിന്റെ മേലേക്കു വീണു. ബോധ മറ്റു വീണ അസീസ് പിന്നെ ഒരു ഭാഗം തളര്‍ന്നു പോയി. മാസങ്ങള്‍ ചലനമറ്റ് കട്ടിലില്‍. അസീസിനെ ആശുപത്രിയില്‍ നിന്നും താങ്ങി പിടിച്ചു കൊണ്ടു വരുമ്പോള്‍ ആട്ടിന്‍ കൂടില്‍ നിന്നും കൂട്ടകരച്ചില്‍ . അതില്‍ ഒരു ആട്ടിന്‍ കുട്ടി അസീസിന്റെ കട്ടിലില്‍ വന്നു നിര്‍ത്താതെ കരയുന്നു. പിന്നെ കണ്ടതു ആട്ടിന്‍ കുട്ടിയെ ഒന്നു തലോടാന്‍ പോലും കഴിയാതെ അസീസും കരയുന്നു. അവിടെ നിന്നവര്‍- ആ രംഗം കണ്ടവര്‍ മുഴുവന്‍ ഉള്ളില്‍ തേങ്ങുകയായിരുന്നു.
മാസങ്ങള്‍ കഴിഞ്ഞാണു അസീസിനു ഒന്നു എഴുന്നേല്‍ക്കാനായതു. ഇപ്പോള്‍ ആടുകള്‍ ഇല്ല. ഒരു പശു മാത്രം. സൊസൈറ്റിയില്‍ രാവിലെ പാലു മായി നടന്നു പൊകുന്ന അസീസിന്ന് ഒരു കൈക്ക് ഇപ്പോഴും സ്വാധീനമില്ല. എഴുന്നേറ്റ് നടക്കാന്‍ കഴിയുന്നു എന്നതില്‍ അസീസ് വളരെ തൃപ്തനാണ്‌. മരണം വന്നു വിളിച്ചിട്ടും അസീസ് പോകാന്‍ കൂട്ടാക്കിയില്ല. അസീസിന്റെ മനോധൈര്യത്തിനു മുമ്പില്‍ മരണം പോലും തോല്‍ക്കുകയായിരുന്നു.


നിങളുടെ അഭിപ്രായങള്‍  
  Unable to connect to mysql server: localhost