ഏലിയാമ്മാ റ്റീച്ചരും മക്കളും

നജീബ് ‍ചേന്ദമംഗല്ലൂര്‍
>> കേസ് വിസ്താരം
>> 
ഏലിയാമ്മാ റ്റീച്ചരും മക്കളും.....
>> മരണം വന്നു വിളിച്ചിട്ടും
>> സ്മരണാഞ്ജലി
>> ഗ്രാമം എഴുതുകയാണ്  >> കുടമണി കെട്ടിയ ഗ്രാമം‍

   പറയട്ടെ , കുറച്ചു പഴയ കാല കഥകള്‍ . മേക്കുത്ത് എന്ന് നാമൊക്കെ ഇടക്ക് കേള്‍ക്കാറുണ്ട് . ഇന്ന് ഇസ്ലഹിയാ കോളേജ് നില കൊള്ളുന്ന ഭൂമി . ഒരു കാലത്ത് വലിയ ഒരു നായര്‍ തറവാട് അവിടെ ഉണ്ടയിരുന്നു. ആ തറവാട്ടില്‍ പെട്ട ചിലരാണ് പത്മാഭാന്‍ പോലീസും സുനില്‍ പോലീസുമൊക്കെ . ഇപ്പോള്‍ അവര്‍ പൂളൂത്കാരായി അറിയപെടുന്നു.
ഈ മേക്കുത്ത് തറവാടിന്റെ നടുക്കളം ഒരു പാടു കാലം ഈ ഗ്രാമത്തെ പഴയ കാലത്തെയും മനുഷ്യരെയും ഓര്‍മ പെടുത്തി കൊണ്ടിരുന്നു. എനിക്കും എന്റെ സമപ്രായക്കാര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടാകുന്നത് ഈ പഴയ വീട്ടില്‍ നിന്നാണ്. അത് പിന്നീട് ഒരു ഭാര്‍ഗവീ നിലയം പോലെ തോന്നിയിരുന്നു. ഞങ്ങള്‍ അക്ഷരങ്ങളുടെ ലോകെത്തെക്ക് കടന്നു വരുന്നത് ഇത് വഴിയാണ് .
തെക്ക് നിന്ന് വന്ന ഒരു എലിയാമ ടീച്ചറും മക്കളും ഇവിടെ താമസിച്ചിരുന്നു. അത് ഞങ്ങളുടെ ബാലവാടിയായിരുന്നു. മൂട്ടയുടെ ചോര പാടുകള്‍ നിറഞ്ഞ ചുമരിലെ വലിയ ആ ചാര്‍ട്ട് ഇന്നും ഓര്‍ക്കുന്നു. അ ആ ഇ ഈ ഉ .....ആനയുടെ ചിത്രവും ഉരലിന്റെയും ഉരിയുറെ ചിത്രങ്ങള്‍ . കളിയ്ക്കാന്‍ കട്ട പെട്ടികള്‍ , ഒരു മരകുതിര. ഊഞ്ഞാല്‍ ....

ഏലിയാമ്മ ടീച്ചര്‍ക്ക് നാല് പെണ്മക്കള്‍ മാത്രം . അത് തന്നയായിരുന്നു അവരുടെ ദുഖവും . ഞങ്ങളോട് വലിയ സ്നേഹമായിരുന്നു. പിന്നീട് ടീച്ചര്‍ ഇളയ കുട്ടിയെ ആണ്‍ വേഷം ധരിപ്പിച്ചു , മുടിയൊക്കെ ആണ്‍കുട്ടികളെ പോലെ വെട്ടിച്ച് . ഇപ്പോഴും ഓര്‍ക്കുന്നു, ഞാനും രാമനും കുളിക്കാന്‍ മുസ്ലിയാരെ കടവത്ത് പോകുമ്പൊള്‍ ടീച്ചര്‍ പറയും മക്കളെ " ഇവനെ കൂടെ നിങ്ങളോടൊപ്പം കൊണ്ടു പോകണം കേട്ടോ. ഞങ്ങക്കും അത് ഒരു കൌതുകമായിരുന്നു. പള്ളിപറബിലും കടവുകളിലും ഒരു പാടു കാലം കഴിച്ചു. കളിച്ചും ചിരിച്ചും തമ്മില്‍ വാഴക്കാടിച്ച്ച്ചും . ഒരു നാള്‍ അവര്‍ പോയി.

കാലങ്ങള്‍ക്കു ശേഷം അവരുടെ മകള്‍ ടീച്ചറായി ട്രെയിനിംഗ് കഴിഞു ഇവിടെ തന്നെ വന്നിരുന്നു. ഒരു പാടു ഓര്‍മ കെട്ടുകളുമായി. അവരുടെ മായാത്ത കാല്‍ പാടുകള്‍ ഈ മണ്ണില്‍ ഉണ്ട്. ആദ്യ അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ഏലിയാമ്മ ടീച്ചര്‍ നിങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞങ്ങളിതാ വിനയ പൂര്‍വ്വം .....
മേക്കുത്തും അവിടെ താമസിച്ച ടീച്ചര്‍മാരും ....

നിങളുടെ അഭിപ്രായങള്‍  
  Unable to connect to mysql server: localhost