ഫൂട്ബോള്‍ വിജയം(25/10/2009)

 

   ഖത്തറില്‍ നടക്കുന്ന ഇന്റര്‍ ഡിസ്റ്റ്രിക്റ്റ്‌ ഫൂട്ബോള്‍ മേളയില്‍ ചേന്ദമംഗല്ലൂര്‍ കളിക്കാരുടെ പെരുമയുള്ള മാക്ക്‌ ടീമിന്‌ ആദ്യ ജയം. സംസ്കൃതി തൃശൂരുമായിട്ടായിരുന്നു മാക്കിന്റെ ആദ്യ മല്‍സരം. ഈ മാസം 22നാണ്‌മലയാളികളുടെ ഫൂട്ബോള്‍ വസന്തമായ ഇന്റര്‍ ഡിസ്റ്റ്രിക്റ്റ്‌ ഫൂട്ബോള്‍ ആരംഭിച്ചത്‌. ഖത്തര്‍ ചാരിറ്റിയുടെ സമീപത്തുള്ള സെകണ്ടറി സ്കൂള്‍ സ്ടേഡിയത്തില്‍ നടക്കുന്ന മേളയുടെ പ്രധാന സ്പോണ്‍സര്‍ ഖ്യുടെല്‍(QTel) ആണ്‌. ആകെ 14 ടീമുകള്‍ മല്‍സരിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍ എന്ന പരിവേഷത്തിലാണ്‌ കൂടിയാണ്‌ മാക്ക്‌ തൃശൂരിനെ നേരിട്ടത്‌. നാട്ടുകാരനായ അബ്ദുറഹിമാന്‍ നേടിയ ഏകപക്ഷീയമായ രണ്ട്‌ ഗോളിന്‌ ആധികാരികമായ വിജയമാണ്‌ കോഴിക്കോടിന്റെ ചുണക്കുട്ടികള്‍ നേടിയത്‌. പൊതുവില്‍ തണുത്തു തുടങ്ങിയ മല്‍സരം ആദ്യാവസാനം ആവേശകരമായിരുന്നില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കളിക്കാര്‍ ടീമിനോട്‌ ചേരുമെന്ന് കോഡിനേറ്റര്‍ സഫീര്‍ സി എം ആര്‍ വെബ്‌ ടീമിനെ അറിയിച്ചു.
    മാക്കിന്റെ കളിക്കാരില്‍ ഭൂരിപക്ഷവും ചേന്ദമംഗല്ലൂര്‍കാരാണെന്നതിന്‌ പുറമെ ടീം മാനേജര്‍ ഉള്‍പ്പടെ സംഘാടകരിലധികവും ഫൂട്ബോളിനെ നെഞ്ചിലേറ്റുന്ന ഇന്നാട്ടുകാര്‍ തന്നെ. അബ്ദുറഹിമാന്‍(ക്യാപ്റ്റന്‍), ജിസാദ്‌, റഷീദ്‌ ഇ കെ, ശബീബ്‌ കെ, ശബീര്‍ കെ ടി(ഗോളി),യാസിര്‍ കെ എ, രാജീവ്‌ എന്നിവരാണ്‌ നാട്ടുകാരായ കളിക്കാര്‍. കൂടാതെ ബാസിം അബ്ദുള്ള(കൊടിയത്തൂര്‍), മനാഫ്‌ എം കെ (കൊടിയത്തൂര്‍),താഹി നിജാദ്‌(പുറമേരി), ദീപു(കൊഴിക്കോട്‌), റിഷാദ്‌(ഏലത്തൂര്‍), സഹീര്‍(കക്കോടി), അബ്ദുല്‍ അഹദ്‌(കൊടിയത്തൂര്‍) എന്നിവരും മാക്കിന്റെ ശക്തി ദുര്‍ഘങ്ങളാകുന്നു.
  അബ്ദുല്‍ നാസര്‍ കുറുംബ്ര (ചീഫ്‌ കോഡിനേറ്റര്‍),അന്‍വര്‍ സലീം(മാനേജര്‍), സഫീര്‍(കോഡിനേറ്റര്‍), അമീന്‍ സി ടി (കോഡിനേറ്റര്‍), കോച് മുഹമ്മദ്‌ സി(ഇണ്ണ്യാപ്പു) എന്നിങ്ങനെ മാക്കിന്റെ സാരഥികളും നാട്ടില്‍ നിന്നു തന്നെ.  അടുത്ത വെള്ളിയാഴ്ച്ക തിരുവനന്തപുരവുമായാണ്‌ ടീമിന്റെ അടുത്ത മല്‍സരം. മാക്കിനെ കൂടാതെ കോഴിക്കൊട്‌ നിന്നു തന്നെയുള്ള കെ എം സി സി യും മല്‍സരത്തില്‍ മാറ്റുരക്കുന്നുണ്ട്‌. കെ എം സി സി യിലും നാട്ടുകാരുടെ കയ്യൊപ്പ്‌ ഉണ്ടെന്നത്‌ ശ്രദ്ദേയമാണ്‌. സാജിദ്‌ കെ വി, ജംഷിദ്‌,ശാഹിദ് എം എ തുടങ്ങിയവര്‍ ഈ ടീമിനൊപ്പമാണ്‌. ഇവരുടെ ആദ്യ മല്‍സരം നാളെ കെ എം സി സി മലപ്പുറവും ആയിട്ടായിരിക്കും. ഏതായാലും വരുന്ന ഏതാനും ദിവസങ്ങളില്‍ ഖത്തറിലെ മലയാളി ഫൂട്ബോള്‍ പ്രേമികള്‍ കളി ലഹരിയിലായിരിക്കുമെന്ന് ഉറപ്പ്‌.

റിപ്പോര്‍ട്ട് : അഫ്‌സല്‍ കെ

മാക്ക് കോര്‍ട്ടറില്‍(25/10/2009)

   
ഖത്തര്‍ ഇന്റെര്‍ ഡിസ്ട്രിക്ട് ഫുട്ബോള്‍ മേളയില്‍, കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്ന മാക്ക്(MAK) കോര്‍ട്ടറില്‍ കടന്നു. 3-1 എന്ന വന്‍ മാര്‍ജിനിലാണ്‌ SKIA തിരുവനന്തപുരത്തെ ചേന്ദമംഗല്ലൂരിന്റെ 'സ്വന്തം' ടീം ആയ മാക്ക് കോഴിക്കോട് തോല്പ്പിച്ചത്. ജിസാദ്, ദീപു , റിഷാദ് എന്നിവര്‍ നേടിയ എണ്ണം പറഞ്ഞ ഗോളുകളാണ്‌ തെക്കിന്റെ പ്രതീക്ഷകളെ തകര്‍ത്തത്. കഴിഞ്ഞ തവണത്തതില്‍ നിന്നും വ്യത്യസ്ഥമായി കളിയില്‍ ആവേശ നിമിഷങ്ങള്‍ എമ്പാടും ഉണ്ടായിരുന്നു. ഇനി MEMWAK മലപ്പുറത്തെയാണ്‌ ഇവര്‍ക്ക് നേരിടാനുള്ളത്. കഴിഞ്ഞ തവണ ഇതേ ടീമിനെ 3-1 എന്ന മാര്‍ജിനില്‍ തകര്‍ത്തു വിട്ട ആത്മവിശ്വാസം മാക്കിന്റെ സംഘാടകരിലും കളിക്കാരിലും ഉണ്ട്. ഫൂട്ബോളിന്റെ മക്കയായ മലപ്പുറത്തെ കരുതലോടെ മാത്രമേ സമീപിക്കൂ എന്ന്‍ കൂടി സംഘാടകരുടെ വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നു. അടുത്ത മല്‍സരത്തില്‍ പുതിയ ചില തന്ത്രങ്ങള്‍ ആണ്‌ കോഴിക്കോടിന്റെ കാമ്പില്‍ തയ്യാറായി കൊണ്ടിരുക്കുന്നതെന്ന് ചീഫ് കോഡിനേറ്റര്‍ നാസര്‍ കുറുംബ്ര അറിയിച്ചു.
അതിനിടെ കോഴിക്കോടിന്റെ തന്നെ കെ എം സി സി ടീം മലപ്പുറത്തിന്റ കെ എം സി സി യുമായി ഇരട്ട ഗോളുകളുടെ സമനിലയില്‍ പിരിഞ്ഞു. ഗോളിയായ ഷാഹിദ് എം എ യുടെ ഗംഭീര സേവുകള്‍ ടീമിന്റെ കോര്‍ട്ടര്‍ പ്രവേശനത്തിന്റെ സാധ്യതകള്‍ നില്‍നിര്‍ത്തി.

മാക്ക് : ഗോള്‍ രഹിത സമനില(12/11/2009)

MAK Team Qatar

   
മാക്ക് കോഴിക്കോടും മെം‌വാക്ക് മലപ്പുറവും തമ്മിലുള്ള ഇന്നത്തെ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. മാക്കിന്റെ ഗ്രൂപ്പിലെ അവസാന മല്‍സരമായിരുന്നു ഇത്. ഈ സമനിലയോടെ ചാമ്പ്യന്മാരെന്ന തിലകച്ചാര്‍ത്തുമായാണ്‌ മാക്ക് ക്വാര്‍ട്ടറിലേക്ക് കാലെടുത്തു വെക്കുന്നത്. Abdu rahman, Shabeer, Arshad , Deepu, Rishad, Rasheed, Nishad, Jisad, Basim, Manaf, Nijad, Shameer, Rajeevan എന്നിവര് ടീമിന്‌ വേണ്ടി കളിച്ചു. വളരെ ആവേശകരമായിരുന്ന മല്‍സരത്തില്‍ രാജീവന്റെ പ്രകടനം കാണികളുടെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റി. ക്യാപ്റ്റന്‍ അബ്ദുറഹിമാന്‍ പ്ലേമേക്കറായി തിളങ്ങിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ എറ്റവും നല്ല ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ശബീര്‍ കെ ടിയും സ്ഥിരതയര്‍ന്ന പ്രകടനത്തോടേ ടീമിന്റെ താരമായി മാറി. 27ന്‌ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കെ എം സി സി വയനാടിനെയാണ്‌ ഇനി നേരിടാനുള്ളത്


ഗ്യാലറിയില്‍ നിന്ന്

മാക്ക് സെമിയില്‍(20/11/2009)

MAK Team Qatar

   
ഖത്തര്‍ കേരളാ പ്രവാസികളുടെ അന്തര്‍ ജില്ലാ ഫൂട്ബോളില്‍ മാക്ക് കോഴിക്കോടിന്റെ ജൈത്ര യാത്ര തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മാക്ക് ടീമിന്‌ ടൂറ്ണമെന്റില്‍ തോല്‍‌വിയെന്തെന്ന് അറിയേണ്ടി വന്നിട്ടില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ കെ എം സി സി വയനാടിനെ ടൈം ബ്രേക്കറില്‍ 5:3 എന്ന സ്കോറിനാണ്‌ തകര്‍ത്ത് വിട്ടത്. കളിയിലുടനീളം ഇരു ഗോള്‍ മുഖങ്ങളിലും ഒരൊറ്റ ഗോളും വീഴാത്തതിനാല്‍ എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഫലം കാണാതിരുന്നതിനാലാണ്‌ ടൈബ്രേക്കര്‍ വിധി നിശ്ചയിച്ചത്. അക്ഷരാര്‍ഥത്തില്‍ ഇത് ഗോളി ഷബീറിന്റെ വിജയമായിരുന്നു. ഷബീര്‍ തന്നെയാണ്‌ മാന്‍ ഒഫ് ദ മാചും. Shabeer, Abdul rahman, Muhammed (inniapu), Yasir, rishad, Rasheed, nijad, Shameer, Naser kurumbra, Jisad, Rajeevan, Basim എന്നിവരാണ്‌ ടീമിന്‌ വേണ്ടി കളിച്ചത്. കോച്ച് കൂടിയായ ഇണ്ണ്യാപ്പുവും കളിയില്‍ അണി ചേര്‍ന്നതായിരുന്നു ഇന്നത്തെ പ്രധാന ആകര്‍ഷണം. മാക്കിന്റെ പ്രതിരോധ നിരയുടെ നിര്‍ണായക ഇടപെടലുകള്‍ പലപ്പോഴും ടീമിനെ ആസന്ന ഗോളുകളില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.


കളിയിലെ കേമനായ ശബീര്‍ അവാര്‍ഡ് സ്വീകരിക്കുന്നു

തോറ്റു(4/12/2009)

മാക്ക് ഫൂട്ട്ബോള്‍ ടീം സെമിയില്‍ തോറ്റു പുറത്തായി. നാടിന്റെ ആവേശമായി ഖത്തറിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ജില്ല തല ഫൂട്ബോള്‍ ടൂര്ണ്ണമെന്റില്‍ സെമി ഫൈനല്‍ വരെ ജൈത്ര യാത്ര നടത്തിയ മാക്ക് ഫൂട്ബോള്‍ ടീം സെമിയില്‍ എഡ്മാക്ക് എറണാകുളത്തോട് തോറ്റ് ഫൈനലെലെത്താതെ പുറത്തായി. കളിയുടെ മുഴുവന്‍ സമയവും പിന്നെ അധിക സമയവും കളിച്ചിട്ടും ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനില പാലിച്ചത് കാരണം ഷൂട്ടൗട്ടില്‍ 2-1 എന്ന സ്കോറിലാണ്‌ എറണാകുളം കോഴിക്കോടിന്റെ , വിശേഷിച്ച് ചേന്ദമംഗല്ലൂരിന്റെ , സ്വന്തം ടീമിനെ ഗാലറിയിലേക്ക് ശേഷ കളികള്‍ കാണാനയച്ചത്. മാക്കിന്റെ ഉഴപ്പന്‍ കളിയാണ്‌ തോല്‍‌വിക്ക് കാരണമെന്ന് നാട്ടിലെ ഫൂട്ട്ബോള്‍ കമ്പക്കാരായ കാണികള്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളെന്ന പരിവേഷം കളിയിലുടനീളം ഭാരമായി അനുഭവപ്പെട്ടതായും കാണികളില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട്. എന്നാല്‍ പല പ്രധാന കളിക്കരുടേയും പരിക്കാണ്‌ യതാര്‍ഥ വില്ലനെന്നാണ്‌ പൊതുവായ കാഴ്ചപ്പാട്. മാക്ക് തോറ്റെങ്കിലും ഗോളി ഷബീറിന്റെ പ്രകടനത്തില്‍ സര്‍വരും ഏകാഭിപ്രായക്കാരാണ്‌. ഇനി 11ന്‌ നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ നാദം ത്രിശൂരിനെയാണ്‌ നേരിടേണ്ടത്. 11ന്‌ തന്നെ നടക്കുന്ന ഫൈനലില്‍ MEMWAQ മലപ്പുറം EDMAK എറണാകുളത്തെയാണ്‌ നേരിടുന്നത്.


ഈ കളിയെ കുറിച്ച് നിങ്ങളെന്ത് പറയുന്നു

Unable to connect to mysql server: localhost