Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 



കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചു(14/1/2009)


   ഫലസ്തീനിലെ ‍പിഞ്ചു കുഞുങളെ കൊന്നു തള്ളുന്ന ഇസ്രയേല്‍ മ്ര്ഗീയതക്കെതിരെ അല്‍-ഇസ്ലാഹ് ഇങ്ലിഷ് സ്കൂളിലെ പിഞ്ചു കുഞുങല്‍ തെരുവിലിറങി പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനമായി നീങിയ കുട്ടികള്‍ക്ക് സ്കൂള്‍ ലീഡര്‍ മുനാസ് റഹ്മാന്‍ നേതൃത്വം നല്‍കി.
   സമാന പ്രതിഷേധങള്‍ ചേന്ദമംഗല്ലൂര്‍ അങാടിയില്‍ സോളിഡാരിറ്റിയും മാര്‍കിസ്റ്റ് പാര്‍ടിയും വെവ്വേറെ നടത്തിയിരുന്നു.

 


 

വിക്ടറി ഡേ ആചരിച്ചു(14/1/2009)


   പാഠ്യ - പാഠ്യേതര രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എയും മാനേജ്മെന്റും വിക്ടറി ഡേ ആചരിച്ചു. ഉപജില്ലാ -ജില്ലാ- സംസ്ഥാന കായിക കലാ മല്‍സരങ്ങളില്‍ വിജയികളായവരെയാണ് ആദരിച്ചത്.
ഫുട്ബാള്‍, അമ്പെയ്ത്ത്, സൈക്കിള്‍ പോളോ, നീന്തല്‍, ജൂഡോ, ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍, റസ്ലിംഗ്, ബാസ്ക്കറ്റ്ബാള്‍, കോല്‍ക്കളി, വട്ടപ്പാട്ട്, മൈം, ദഫ്മുട്ട് തുടങ്ങിയ ഇനങ്ങളില്‍ സമ്മാനങ്ങള്‍ നേടിയവരെയാണ് ആദരിച്ചത്. സംസ്ഥാന കലോല്‍സവത്തില്‍ അറബി പ്രസംഗത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മുന്‍സിഫും കൊളാഷ് മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് മുനീറും ഈ സ്കൂള്‍ വിദ്യാര്‍ഥികളാണ്.
നേപ്പാളില്‍ നടന്ന സ്കൂള്‍ ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചവരില്‍ ഈ സ്കൂളിലെ സൂരജ് എന്ന വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. തുടര്‍ച്ചയായി എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ നമ്മുടെ സ്കൂള്‍ യഥാക്രമം 100, 99 ശതമാനം വിജയം കൈവരിച്ചിട്ടുണ്‍ട്.
നേരത്തെ വിജയികളെ വിദ്യാര്‍ഥികളും പി.ടി.എ അംഗങ്ങളും ഘോഷയാത്രയായി ആനയിച്ചു. അനുമോദന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഒ. അബ്ദുറഹ്മാന്‍, മുന്‍ പ്രിന്‍സിപ്പല്‍ ടി. അബ്ദുല്ല, ഇ.പി. മഹ്റുന്നിസ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.എ. അബ്ദുല്‍ ഹക്കീം സ്വാഗതവും എസ്. നിഷാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്‌ : സമീര്‍ കെ പി‌

 


 

ചേന്ദമംഗല്ലൂര്‍ കക്കാട്‌ റോഡിന്‌ ശാപമോക്ഷം(12/1/2009)


   മുക്കം, കാരശ്ശേരി പഞ്ചായത്തുകള്‍ സംയുക്തമായി 4.45 ലക്ഷം വകയിരുത്തിയതോടെ വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡിന്‌ ശാപമോക്ഷം. ഇരുപത്‌ വര്‍ഷം മുമ്പ്‌ ടാറിംഗ്‌ നടത്തിയ ഈ റോഡിന്റെ റീ ടാറിങ്ങിനായി മുക്കം പഞ്ചായത്ത്‌ 2.45 ലക്ഷം രൂപയും കാരശ്ശേരി പഞ്ചായത്ത്‌ 2 ലക്ഷം രൂപയുമായിരുന്നു വകയിരുത്തിയത്‌. മുക്കം പഞ്ചായത്തില്‍ പെട്ട ഈ റോഡ്‌ കാരശ്ശേരി പഞ്ചായത്തിലെ കക്കാട്‌ കടവില്‍ നിന്നും മണല്‍ കയറ്റിപ്പോകുന്ന നൂറു കണക്കിന്‌ വാഹനങ്ങള്‍ സ്ഥിരമായി ഉപയോഗപ്പെടുത്തുന്നത്‌ കൊണ്ടാണ്‌ കാരശ്ശേരി പഞ്ചായത്ത്‌ ഫണ്ട്‌ വകയിരുത്തിയത്‌.
നവീകരിച്ച റോഡിന്റെ ഉല്‍ഘാടനം മുക്കം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കല്യാണിക്കുട്ടി നിര്‍വഹിച്ചു. കാരശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ വിനോദ്‌ ആധ്യക്ഷം വഹിച്ചു. കരണങ്ങാട്ട്‌ ഭാസ്കരന്‍, മുംതാസ്‌ ജമീല, ടി കെ അബ്ദുറഹിമാന്‍ പികെസി മുഹമ്മദ്‌, പി പി അബ്ദുറഹിമാന്‍, ടി കെ അബ്ദുല്ല, ജോസ്‌ മാത്യൂ, പി. മുസ്തഫ മാസ്റ്റര്‍, ഒ ശരീഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്‌ : ഒ.ശരീഫുദ്ദീന്‍ മാസ്റ്റര്‍
മുഹ്‌സിന്‍ മുട്ടേത്ത്‌


 

ചേന്ദമംഗല്ലൂര്‍ എച്ച്‌ എസ്സ്‌ എസ്സിന്‌ ഇരട്ട വിജയം (12 /1/2009)


   ഈങ്ങാപുഴ MGM HS ഗ്രൗണ്ടില്‍ നടന്ന താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഫൂട്ബാള്‍ ടൂര്‍ണമെന്റില്‍ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി സ്കൂളിന്‌ ഇരട്ട വിജയം. അണ്ടര്‍ 19 വിഭാഗത്തില്‍ കൊടുവള്ളി കെ എം ഓ എച്ച്‌ എസ്സിനെ പരാജയപ്പെടുത്തി ഇത്തവണയും ചേന്ദമംഗല്ലൂര്‍ എച്ച്‌ എസ്സ്‌ എസ്സ്‌ ഓവറോള്‍ കിരീടം നേടി.
അണ്ടര്‍ 17 വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നമ്മുടെ നാടിന്നാണ്‌. അക്കാദമിക രംഗത്ത്‌ മാത്രമല്ല, കാല്‍പന്തു കളിയിലും തങ്ങള്‍ തന്നെയാണ്‌ കേമന്മാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌ ഈ സ്കൂള്‍.

റിപ്പോര്‍ട്ട്‌ : ഒ.ശരീഫുദ്ദീന്‍ മാസ്റ്റര്‍

ആറ്റുപുറത്ത്‌ അംഗന്‍വാടി ഉത്ഘാടനം ചെയ്തു.
(12 /1/2009)

   പരേതനായ ഇ പി അബ്ദുള്ളയുടെ കുടുംബം നല്‍കിയ നാലു സെന്റ്‌ സ്ഥലത്ത്‌ മുക്കം ഗ്രാമ പഞ്ചായത്ത്‌ പുതിയ അംഗന്‍വാടി കെട്ടിടം പണിയുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥപനം മുക്കം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കല്യാണിക്കുട്ടി നിര്‍വഹിച്ചു.. കപ്പ്യേടത്ത്‌ ചന്ദ്രന്‍ ആധ്യക്ഷം വഹിച്ച യോഗത്തില്‍ കരണങ്ങാട്ട്‌ ഭാസ്കരന്‍, മുംതാസ്‌ ജമീല, ടി കെ അബ്ദുറഹിമാന്‍, ആറുകണ്ടത്തില്‍ ബാലന്‍, ടി ബലന്‍, ജോസ്‌ മാത്യു, ഇ പി മുഹമ്മദ്‌, ഇ പി മുഹമ്മദ്‌ അബ്ദുറഹിമാന്‍, ഹസനുല്‍ ബന്ന ഇ പി എന്നിവര്‍ സംസാരിച്ചു. കെട്ടിടം ഇ പി അബ്ദുള്ള സ്മാരകമായിട്ടായിരിക്കും ഉയരുക.

റിപ്പോര്‍ട്ട്‌ : ഒ.ശരീഫുദ്ദീന്‍ മാസ്റ്റര്‍

 
 
2009 cmr on web Chennamangallur News chennamangaloor