Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 


ചിത്രരചനാ മല്‍സരത്തില്‍ ഒന്നാംസ്ഥാനം‌(15/3/2009)



  മുക്കം പഞ്ചായത്ത് അങ്കണവാടി വിദ്യാര്‍ഥികളുടെ ചിത്രരചനാ മല്‍സരത്തില്‍ ജസ്ലിയ (ചേന്ദമംഗല്ലൂര്‍ അങ്കണവാടി) ഒന്നാംസ്ഥാനം നേടി, നാടിന്ന് അഭിമാനമായി. 35ഓളം അങ്കണവാടികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. ഉമ്മംപുറത്ത് ഗഫൂറിന്റെ മകളാണ്.




യു.പി സ്കൂളില്‍ വിളവെടുപ്പുത്സവം‌(13/3/2009)

  ചേന്ദമംഗല്ലൂര്‍ ഗവണ്‍മെന്റ്‌ യു.പി സ്കൂള്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികല്‍ പച്ചക്കറികൃഷിയില്‍ നൂറുമേനിവിളയിച്ച്‌ മാതൃകയായി.ജനപ്രതിനിധികളുടെയും,അധ്യപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക സാന്നിദ്ധ്യമുണ്ടായിരുന്നു. സ്കൂളിനു സമീപത്തുള്ള വയലില്‍ ചീര പയര്‍ വെണ്ട തുടങ്ങിയ കൃഷികളാണ്‌ ചെയ്തിട്ടുള്ളത്‌.കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികള്‍ സ്കൂളിലെ ഉച്ചക്കഞ്ഞിക്ക്‌ ഉപയോഗിക്കാനാണ്‌ തീരുമാനം.നേരത്തെ സ്കൂള്‍ കോംപൗണ്ടില്‍ വാഴകൃഷി നടത്തിയും വിദ്യാര്‍ത്ഥികള്‍ നൂറുമേനി വിളയിച്ചിരുന്നു.
വിളവെടുപ്പ്‌ ഗ്രാമ പഞ്ചായത്തംഗം റ്റി.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്‌ ഹസനുല്‍ ബന്ന,ഒ.അബ്ദുല്‍ അസീസ്‌,കെ.ടി അബ്‌ദുല്‍ കരീം,എന്‍. സുലൈമാന്‍,എന്‍.കെ ദസ്തഗീര്‍ എന്നിവര്‍ സംസാരിച്ചു.



ഇനി മാങ്ങാക്കാലം. ‌(13/3/2009)

  മാനത്ത്‌ പൂത്തിരിയായി വിരിഞ്ഞുനിന്നിരുന്ന മാമ്പൂക്കള്‍ ഉണ്ണിമാങ്ങയായി മാറിയ കാഴ്ചകളാണെങ്ങും.നാട്ടിലെ വന്‍മാവുകള്‍ പലതും നിലം പതിച്ചെങ്കിലും ഇനിയും കോടാലി വീഴാത്ത അപൂര്‍വ്വ മാവുകളിലാണ്‌ ഉണ്ണിമാങ്ങകള്‍ നിറഞ്ഞുനില്‍ക്കുന്ന നയനാനന്ദകരമായ കാഴ്ചകളുള്ളത്‌.നാട്ടിലുണ്ടായിരുന്ന പല നാടന്‍ മാങ്ങകളും ഇപ്പൊഴില്ല.എളോര്‍ മാങ്ങ പറമ്പുകളില്‍ ഇന്ന് ഒരപൂര്‍വ കാഴ്ചയാണ്‌.യു.പി സ്കൂള്‍ പറമ്പിലെ ഏതാനും മാവുകള്‍ മാത്രമാണ്‌ ഇതിനപവാദം,പഞ്ചാരമാങ്ങ ശര്‍ക്കരമാങ്ങ പുളിച്ച്യാങ്ങ കൊമാങ്ങ പടുമാങ്ങ തുടങ്ങി വിവിധയിനം നാടന്‍ മാങ്ങക്കള്‍ പഴുക്കുന്നതും കാത്ത്‌ കുട്ടികള്‍ പരീക്ഷാ കാലം കഴിച്ച്‌ കൂട്ടുകയാണ്‌.അക്ഷമരായ ചിലര്‍ കണ്ണിമാങ്ങതന്നെ എറിഞ്ഞു വീഴ്‌ത്തി ഉപ്പും മുളകും കൂട്ടി കഴിക്കുന്നുമുണ്ട്‌. കടുത്ത വേനല്‍ കാരണം ഉണ്ണിമാങ്ങകള്‍ കൊഴിഞ്ഞു പോകാനിടയുണ്ടെന്നും തടത്തില്‍ വെള്ളമെത്തിച്ചാല്‍ ഒരു പരിധിവരെ ഇതിനു പരിഹാരമാകുമെന്നുമാണ്‌ ഉസ്മാനാക്കയുടെ അഭിപ്രായം.അവിചാരിതമായി പെയ്ത മഴ മാങ്ങക്ക്‌ നന്മയായിരിക്കുമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.





 
 
2009 cmr on web Chennamangallur News chennamangaloor GMUP school