ഇലക്ഷന്‍ പ്രചാരണത്തിന്‌ ചൂടെറുന്നു.(07/4/2009)



  പാര്‍ലമന്റ്‌ ഇലക്ഷന്‍ അടുത്തതോടെ നാട്ടില്‍ ഇലക്ഷന്‍ പ്രചാരണം കൊഴുക്കുന്നു.വയനാട്‌ നിയോജക മണ്ഡലത്തിലാണ്‌ ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌.ത്രികോണമത്സരം നടക്കുന്ന മണ്ഡലം എന്നതിനാലും വയനാട്‌ ശ്രദ്ധിക്കപ്പെടുന്നു UDF ലെ MI ഷാനവാസ്‌ LDF ലെ CPI പ്രതിനിധി എം റഹ്‌മത്തുള്ള NCP നേതാവ്‌ കെ.മുരളീധരന്‍ എന്നിവരാണ്‌ പ്രധാന സ്ഥാനാര്‍ത്ഥികള്‍ .നാട്ടിലെ LDFപ്രചരണത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ചയോട്‌ കൂടി അവസാനിച്ചു.വീടുകള്‍ കയറിയുള്ള സ്ഥാനാര്‍ത്ഥി സന്ദര്‍ശനം,വ്യാപക പോസ്റ്റര്‍,നോട്ടീസ്‌ പതിക്കല്‍ എന്നിവയാണ്‌ LDFന്റെ പ്രചരണായുധങ്ങള്‍.LDF സ്ഥാനാര്‍ത്ഥിയായ എം.റഹ്‌മത്തുള്ള ഇതിനകം രണ്ടുതവണ ചേന്ദമംഗല്ലൂര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.UPA സര്‍ക്കാറിന്റെ വിദേശനയം,കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടാണ്‌LDF പ്രചാരണം മുന്നോട്ട്‌ പോകുന്നത്‌. പ്രചാരണ പരിപാടികള്‍ക്ക്‌ ഇംതിഹാസ്‌,വിനോദ്‌,ശശീന്ദ്രന്‍,സുധീഷ്‌.ഒ,വല്‍സന്‍,വേലായുധന്‍ മാസ്റ്റര്‍,ഹമീദ്‌ കറുത്തേടത്ത്‌,മമ്മദ്‌ മാസ്റ്റര്‍,വല്‍സന്‍ പി.സി എന്നിവര്‍ നേതൃത്വം നല്‍കുന്നു.LDFപൂര്‍ണ്ണ വിജയ പ്രതീക്ഷയിലാണെന്ന് CPI(m)നേതാവ്‌ ഇംതിഹാസ്‌ cmronweb നോട്‌ പറഞ്ഞു.

   UDFന്റെയും നട്ടിലെ ഒന്നാം ഘട്ട പ്രചരണങ്ങള്‍ അവസാനിച്ചു.വീടുകള്‍ കേറിയുള്ള സ്ഥാനാര്‍ത്ഥി സന്ദര്‍ശനം,വ്യാപക പോസ്റ്റര്‍ പതിക്കല്‍,നോട്ടീസ്‌ വിതരണം എന്നിവയൊക്കെ തന്നെയാണ്‌ UDF ന്റെയും പ്രചാരണ രീതികള്‍.UDFന്റെ രണ്ട്‌ കണ്‍വെന്‍ഷനുകള്‍ നടന്നു.വാരാദ്യമാധ്യമത്തില്‍ MIഷാനവാസിനെ കുറിച്ച്‌ വന്നിരുന്ന ഫീച്ചറും UDF പ്രചരണായുധമാക്കുന്നുണ്ട്‌.ടി ഉണ്ണിമോയി,ടി.കെ അബ്ദുറഹ്‌മാന്‍,കെ.പി അഹമദ്‌ കുട്ടി,രാമദാസന്‍,അരിമ്പ്ര ഉണ്ണിമോയി,ചാലക്കല്‍ മജീദ്‌ എന്നിവരാണ്‌ കോണ്‍ഗ്രസ്സ്‌ പ്രചരണത്തിന്‌ നേതൃത്വം നല്‍കുന്നത്‌.വാട്ട്‌ കാക്കയുടെ നേതൃത്വത്തിലുള്ള കൊണ്‍ഗ്രസ്സ്‌ പ്രചരണം തികഞ്ഞ ആവേശത്തിലാണ്‌ മുന്നോട്ട്‌ പൊയിക്കൊണ്ടിരിക്കുന്നത്‌.മണ്ഡലത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കൊണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടൂണ്ട്‌. NCP കേരള അധ്യക്ഷന്‍ കെ.മുരളീധരന്റെ രംഗപ്രവേശം മത്സരത്തിന്റെ കടുപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.അടിയൊഴുക്കുകളാവും വിധിനിര്‍ണയിക്കുക എന്നാണ്‌ വിദഗ്‌ധ മതം.എന്നാല്‍ NCP പ്രചരണം ചേന്ദമംഗല്ലുരില്‍ അത്ര ശക്തമായി അനുഭവപ്പെടുന്നില്ല.

റിപ്പോര്‍ട്ട്: മുഹ്‌സിന്‍. മുട്ടേത്ത്‌



ജ്വാല - 09 (03/4/2009)

  ജി.എം.യു.പി സ്കൂള്‍ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഏപ്രില്‍ 6, 7 തിയ്യ്തികളില്‍ കൊണ്ടാടുന്നു, സൗഹ്രുദ സംഗമം, എക്സിബിഷന്‍, പുസ്തക പ്രകാശനം, പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നു, വിദ്യാര്‍ത്ഥികളുടെ സര്‍ഗ സദസ്സ്‌ എന്നിങ്ങനെ വിവിധ സെഷനുകളായാണ്‌ ആഘോഷം. ഏപ്രില്‍ 6നു വൈകു. 7നു 'നമ്മുടെ സ്കൂള്‍, നമ്മുടെ നാട്‌' എന്ന തലക്കെട്ടില്‍ സൗഹൃദ സംഗമം നടക്കും. ഒ. അബ്ദുറഹ്മാന്‍, ഹമീദ്‌ ചേന്നമംഗല്ലൂര്‍, ഒ. അബ്ദുല്ല, സി.ടി. അബ്ദുറഹീം, കല്ല്യാണിക്കുട്ടി, ഡോ.കെ. അബ്ദുല്‍ ഗഫൂര്‍, ഡോ.കൂട്ടില്‍ മുഹമ്മ്ദലി, ബാലന്‍ മാസ്റ്റര്‍, ജോസ്‌ മാത്യു എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.
    ഏപ്രില്‍ 7നു ഉച്ച മുതല്‍ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും കലപ്രകടനങ്ങള്‍ അരങ്ങേറും. പാഠ്യ പാഠ്യേതര രംഗ്ത്ത്‌ പുതിയ കാല്‍ വെപ്പുകളെടുത്തുകൊണ്ട്‌ വിവിധ പ്രോജക്റ്റുകള്‍ക്ക്‌ രൂപം കൊടുത്തതിനെപ്പറ്റി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു

റിപ്പോര്‍ട്ട്:സമീര്‍ കെ പി


 
 
2009 cmr on web Chennamangallur News chennamangaloor GMUP school