ഓണ്‍ലൈന്‍ വോട്ടിംഗ്‌ റിസള്‍ട്ട്‌ പ്രസിദ്ദീകരിച്ചു. ‌(19/4/2009)

  www.cmronweb.com സംഘടിപ്പിച്ച ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ റിസള്‍ട്ട്‌ പ്രസിദ്ദപ്പെടുത്തി. മലബാറിലെ ആറ്‌ മണ്ഡലങ്ങളില്‍ ആയിരുന്നു വോട്ടിങ്ങിനുള്ള സൗകര്യം ഏര്‍പെടുത്തിയിരുന്നത്‌. വയനാട്‌ മണ്ഡലത്തിലായിരുന്നു എറ്റവും കൂടുതല്‍ പോളിംഗ്‌ നടന്നത്‌. ഇവിടെ ത്രികോണ മല്‍സരമായിരുന്നതിനാല്‍ പോളിങ്ങില്‍ നല്ല വാശി അനുഭവപ്പെട്ടിരുന്നു. യു ഡി എഫ്‌ സ്ഥാനാര്‍ഥി വ്യക്തമായ ഭൂരിപക്ഷം പോളിങ്ങിലുടനീളം പുലര്‍ത്തിയിരുന്നെങ്കിലും, രണ്ടാം സ്ഥാനത്തിനുള്ള എല്‍ ഡി എഫ്‌ സ്ഥാനാഥി എം റഹ്മതുള്ളയുടെയും എന്‍ സി പി സ്ഥാനാര്‍ഥി മുരളീധരന്റെയും മല്‍സരമായിരുന്നു കൗതുകകരം.
മറ്റു മണ്ഡലങ്ങളില്‍ ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും യു ഡി എഫ്‌ തേര്‍വാഴ്ചയാണ്‌ കാണാനായത്‌. എല്‍ ഡി എഫ്‌ ശക്തി കേന്ദ്രങ്ങളായ വടകരയില്‍ വരെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മുല്ലപ്പള്ളിയെയാണ്‌ ഒണ്‍ലൈന്‍ വോട്ടര്‍മാര്‍ തിരഞ്ഞെടുത്തത്‌.എറ്റവും ശ്രദ്ദേയമായ ഫലം മലപ്പുറം മണ്ഡലത്തിലെ ഇ അഹമ്മദിന്റെ പരാജയമാണ്‌.
ആര്‍ക്കും വോട്ട്‌ ചെയ്യാതിരിക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടും വയനാട്‌ മണ്ഡലത്തിലൊഴികെ ഒരിടത്തും വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തിയില്ല. വയനാട്ടില്‍ 5% വൊട്ടുകളും ആര്‍ക്കു വേണ്ടിയും ഉപയോഗപ്പെടുത്തപ്പെട്ടില്ല. ഒരു സ്ഥാനാര്‍ഥിയും യോഗ്യനായി അനുഭപ്പെടാത്തവര്‍ക്കും ഇലക്ഷന്‍ സംവിധാനത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമായാണ്‌ cmronweb ഇത്തരം ഒരു നൂതന സംവിധാനം ഏര്‍പെടുത്തിയുരുന്നത്‌.
വിശദമായ ഇലക്ഷന്‍ ഫലം അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.
ഇലക്ഷന്‍ 2009 ഫലം>>




ഇലക്ഷന്‍ സമാധാനപരം; പോളിംഗ് 73.3 ശതമാനം‌(17/4/2009)





 
   16ആം ലോക സഭയിലേക്കുള്ള ഒന്നാം ഘട്ട ഇലക്ഷന്‍ സമാധാനപരമായി പൂര്‍ത്തിയായി. ചേന്ദമംഗല്ലൂര്‍ യു.പി സ്കൂളായിരുന്നു ചേന്ദമംഗല്ലൂരിലെ ഇലക്ഷന്‍ ബൂത്ത്. രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ച ഇലക്ഷന്‍ വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ചു. പ്രിസൈഡിംഗ് ഒഫീസറടക്കം പത്ത് ഉദ്യോഗസ്ഥ•ാരുടെ നേതൃത്വത്തിലായിരുന്നു ഇലക്ഷന്‍. തലേന്നത്തെ കൊട്ടിക്കലാശത്തെ തുടര്‍ന്ന് മുക്കത്തുണ്‍ടായ ചില അപ്രതീക്ഷിത സംഭവങ്ങള്‍ മൂലം മിക്ക ബൂത്തുകളിലും പ്രശ്ന സാധ്യത മുന്‍കൂട്ടി കണ്‍ടിരുന്നു. രണ്‍് വനിതാ പോലിസുകാരടക്കം ഒരു സംഘം പോലിസ് ഉദ്യോഗസ്ഥന്മാര്‍ ഇന്നലെ തന്നെ ബൂത്തിലെത്തിയിരുന്നു.






   cmronweb ഇല്‍ കനത്ത പോളിംഗ‌ രേഖപ്പെടുത്തി.മലബാറിലെ ആറ്‌ മണ്ഡലങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തിയിരുന്നതിനാല്‍ പ്രവാസികള്‍ കൂടുതലായി സൈറ്റ്‌ വിസിറ്റ്‌ ചെയ്യുകയും താന്താങ്ങളുടെ ഇഷ്ട സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെ മാത്രം 6000 ഇല്‍ അധികം തവണ സൈറ്റിന്റെ പേജുകള്‍ വായിക്കപ്പെട്ടു. ഗള്‍ഫില്‍ പത്രം, ഇമെയില്‍ മെസ്സേജുകള്‍ വഴിയും നാട്ടില്‍ വെബ്‌ സൈറ്റ്‌ പ്രവര്‍ത്തകരുടെ എസ്‌ എം എസുകളും പോസ്റ്ററുകളും വഴിയും വ്യാപകമായി പ്രചാരണങ്ങള്‍ നടന്നതാണ്‌ അഭൂതപൂര്‍വ്വമായ തിരക്കിന്‌ കാരണമായത്‌.
ഗള്‍ഫ്‌ മാധ്യമത്തില്‍, പ്രവാസികളുടെ വോട്ടവകാശത്തിനുള്ള ആവശ്യത്തിന്റെ ക്രിയാത്മക ചുവടു വെപ്പായിട്ടാണ്‌ www.cmronweb.com ഇന്റെ ഉദ്ദ്യമത്തെ വിശേഷിപ്പിച്ചത്‌. ഇപ്പോഴും തുടരുന്ന വോട്ടിംഗ്‌ കാരണം ഒണ്‍ലൈന്‍ പോളിംഗ്‌ ശനിയാഴ്ച വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. ആറ്‌ മണ്ഡലങ്ങളിലേയും ഒണ്‍ലൈന്‍ റിസള്‍ട്ട്‌ ഞായറാഴ്ച പ്രസിദ്ദീകരിക്കും.

പാരയായി അപരന്മാര്‍‍
അപരന്മാരുടെ സ്ഥാനാര്‍ഥിത്വം ചില വോട്ടമാര്‍ക്കെങ്കിലും പാരയായി. അമളിയില്‍ പെട്ട ശേഷമാണ് കാര്യം ബോധപ്പെട്ടത്. എം.ഐ. ഷാനവാസിന് പാരയായി ഷാനവാസ് മലപ്പുറം, ഷാനവാസ് മനക്കുളപ്പറമ്പില്‍ എന്നിവര്‍ സ്ഥാനാര്‍ഥികളായപ്പോള്‍ എം. റഹ്മത്തുള്ള അപരന്മാരായി എം.പി റഹ്മത്ത്, പി.റഹ്മത്തുല്ല പുലാടന്‍ എന്നിവരും മല്‍സരിച്ചു. എം.ഐ ഷാനവാസിന്റെയും എം.ഐ ഷാനവാസിന്റെയും എം.റഹ്മത്തുള്ളയുടെയും പേരിന് മുകളിലായി വോട്ടിംഗ് യന്ത്രത്തില്‍ അപരന്മാരുടെ പേര് വന്നതും അമളിക്ക് ഇടയാക്കി. ആകെ 16 സ്ഥാനാര്‍ഥികളാണ് വയനാട് മണ്ഡലത്തില്‍ മല്‍സരിച്ചത്.


Photos: Shakeeb and Najeem



ചേന്ദമംഗല്ലൂരിലെ ഇലക്ഷന്‍ ചൂട്‌(16/4/2009)



  ഉരുകുന്ന ചൂടിലും ചേന്ദമംഗല്ലൂരില്‍ വോട്ട്‌ ചെയ്യാന്‍ ആളുകള്‍ ബൂത്തിലേക്ക്‌ ഒഴുക്കുന്നു. പ്രത്യേകിച്ച്‌ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ സമാധാന പരമാണ്‌ വോട്ടിംഗ്‌. പൊതുവായ ട്രെന്‍ഡ്‌ ശാനവാസിന്‌ തന്നെയാണ്‌. മനസ്സു തുറക്കാത്ത വോട്ടുകള്‍ ചിലപ്പോള്‍ ധാരണകളെ തകിടം മറിച്ചേക്കും
www.cmrOnline.com ഒരുക്കിയ ഓണ്‍ലൈന്‍ വോട്ടിങ്ങിന്‌ കനത്ത പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ഇതു വരെയുള്ള കണക്ക്‌ പ്രകാരം 3500 ഇനു മുകളില്‍ ഹിറ്റ്‌ ലഭിച്ചിട്ടുണ്ട്‌. വയനാട്‌ മണ്ടലത്തിന്‌ പുറമെ മലബാറില്‍ അഞ്ച്‌ മണ്ടലങ്ങള്‍ കൂടി ഇപ്പോല്‍ ഓണ്‍ലൈനില്‍ ചേര്‍ത്തത്‌ സന്ദര്‍ശകരുടെ വരവിന്‌ കാരണമായിട്ടുണ്ട്‌.



ഫോട്ടോ: നബീഹ്‌ ഒ

 
Election 2009
2009 cmr on web Chennamangallur News chennamangaloor GMUP school