ഇരുവഴിഞിയില്‍ കാണാതായി(17/8/2009)

ഇരുവഴിഞ്ഞിയില്‍ കാണാതായ അബ്ബാസിനെ മഞ്ചേരിയില്‍ വെച്ച് പോലീസ് പിടികൂടിയതായി ഉറപ്പല്ലാത്ത വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തിരോദ്ധാനത്തെ കുറിച്ച് നേരത്തെ തന്നെ ദുരൂഹതകള്‍ ഉണ്ടായിരുന്നു.

തോട്ടത്തില്‍ കടവിന്‌ സമീപം ഇരുവഴിഞിയില്‍ വയനാട് സ്വദേശിയായ അബ്ബാസിനെ കണാതായി. കാരശേരി ഭാഗത്ത് നിന്ന് അതി രാവിലെ കുളിക്കാനായി ബന്ധുവായ മജീദിനോടൊപ്പം കടവിലെത്തിയതായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ആറ് മാസമായി കക്കാടില്‍ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച നാട്ടില്‍ പോയി വന്നതാണ്‌.ദ്രുദ കര്‍മ്മ സേനയും, ഫയര്‍ ഫോഴ്സും പാതാളക്കരണ്ടി ഉപയോഗിച്ച തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല. മുങ്ങല്‍ വിദഗ്ദരും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. ബന്ധുവായ മജീദിനെ പോലീസ് ചോദ്യം ചെയ്യൂന്നു.

വാര്‍ത്ത : അമീന്‍ ജൗഹര്‍ ഇ എന്‍




സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നിന്ന്(17/8/2009)

 

ചേ‌ന്ദമംഗല്ലൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തവണയും സ്വാതന്ത്ര്യ ദിനം ഗംഭീരമായിരുന്നു.അധിക സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്നതിനോടൊപ്പം പായസ വിതരണവും ഉണ്ടായിരുന്നു. കുട്ടികളെല്ലാം നേരത്തെ വാങ്ങി വെച്ചിരുന്ന പതാകകളും, പതാക മുദ്രണം ചെയ്തിരുന്ന തൊപ്പികളും അണിഞ്ഞ് നാടു ചുറ്റി. ജി എം യു പി സ്കൂളില്‍ ഗാന്ധിജിക്കും, ഗാന്ധിജിയുടെ പ്രിയ ശിഷ്യ കൗമുദി ടീച്ചര്‍ക്കും പുനര്‍ജീവന്‍ നല്‍കി. ഗാന്ധിജിയുടെയും കൗമുദി ടീച്ചറുടെയും രൂപത്തില്‍ അണിഞൊരുങ്ങിയ കുട്ടികള്‍ ജുമാന്‍ മാസ്റ്ററുടെ നേതൃത്തത്തില്‍ അങ്ങാടിയില്‍ പ്രദക്ഷിണം വെച്ചു.




പൊറ്റശ്ശേരിയില്‍ നിന്ന്

പൊറ്റശ്ശേരിയില്‍ നിന്ന്


ഫോട്ടോസ്:ആശിക്ക് ആശാരിക്കണ്ടി




നാട്ടു വിശേഷങ്ങള്‍(17/8/2009)


ഇസ്‌ലാഹിയ യൂനിയന്‍ ഉല്‍ഘാടനം ചെയ്തു.
ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ്‌ 2009-2010 വര്‍ഷത്തെ വിദ്യാര്‍ഥി യൂനിയന്‍ ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേഴ്സിറ്റി അസി. പ്രഫസ്സര്‍ ഡോ.ഷൗകത്തലി ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. കെ പി കമാലുദ്ദീന്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. വൈസ്‌ പ്രിന്‍സിപ്പല്‍ ടി കെ പോക്കുട്ടി, സോളിഡാരിറ്റി കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ടി കെ ജുമാന്‍, കെ സാലിഹ്‌, കെ പി അന്‍സാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂനിയന്‍ പ്രസിഡന്റ്‌ അമീര്‍ ഉളിയില്‍ സ്വാഗതവും, സെക്രടറി റുബീന നന്ദിയും പറഞ്ഞു. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ദര്‍ശനവും പ്രായോഗികതയും എന്ന വിഷയത്തെ കുറിച്ച സിമ്പോസിസിയത്തില്‍ പി ബി എം ഫര്‍മീസ്‌ മോഡറേറ്റര്‍ ആയിരുന്നു.

മാഗസിന്‍ പ്രകാശനം.
ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ കോമേഴ്സ്‌ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ മാഗസിന്‍ പി ടി കുഞ്ഞാലി പ്രകാശനം ചെയ്തു.പ്രിന്‍സിപല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ റഫീക്‌, ഒ.ഷരീദുദ്ധീന്‍, ഇ ഹസ്ബുള്ള എസ്‌ ജിഷാദ്‌, ബാസില്‍ മിയാന്‍ എന്നിവര്‍ സംസാരിച്ചു. അന്‍ജൂം സ്വാഗതവും, സുഫൈദ നന്ദിയും പറഞ്ഞു.




ചേന്ദാം കുന്നത്ത് ഉമ്മര്‍കാക്ക അന്തരിച്ചു(13/8/2009)



ചേന്ദാംകുന്നത്ത് ഉമ്മര്‍കാക്ക(78) അന്തരിച്ചു. മാസങ്ങളായി രോഗിയായി കുടപ്പിലായിരുന്നു.സക്കീന, റംലത്ത്,കമറുദ്ദീന്‍, അബ്ദു എന്നിവര്‍ മക്കള്‍. മയ്യിത്ത് നമസ്കാരം നാളെ (വെള്ളി) 9:00 മണിക്ക്.

വാര്‍ത്ത:ആശിക്ക് ആശാരിക്കണ്ടി

 
 
2009 cmr on web Chennamangallur News chennamangaloor GMUP school