മുക്കം ഉപജില്ലാ ശാസ്ത്രമേള ചേന്ദമംഗല്ലൂരില്‍ (6/10/2009)

മുക്കം ഉപജില്ലാ നാലാമത് ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയമേള നാളെയും മറ്റന്നാളുമായി (ഒക്ടോബര്‍ 7, 8) ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂളില്‍ വിവിധ പരിപാടികളോടെ നടക്കും. മേളയില്‍ 30 സ്റ്റാളുകളുണ്ടാവും. നിശ്ചല മാതൃക, ഗവേഷണ പ്രൊജക്ട് പ്രവര്‍ത്തന മാതൃക, ലഘുപരീക്ഷണങ്ങള്‍ എന്നിവയാണ് സയന്‍സ് ഇനത്തിലുണ്ടാവുക. പ്രവൃത്തി പരിചയമേളയില്‍ 20 ഇനങ്ങളുണ്ടെങ്കിലും ഒരു സ്കൂളിന് ഏതെങ്കിലും പത്ത് ഇനങ്ങളിലേ പങ്കെടുക്കാന്‍ പാടുള്ളൂ. അതുതന്നെ സ്റ്റാള്‍ ഒരുക്കിയ സ്കൂളുകള്‍ക്ക് മാത്രം. അടിസ്ഥാന ശാസ്ത്രം, ഗണിത ശാസ്ത്രം എന്നിവക്ക് എല്‍.പി, യു.പി പ്രത്യേക മല്‍സരമുണ്ടായിരിക്കും. ഹൈസ്കൂളുകളിലെ യു.പി വിഭാഗത്തിനും ഇതില്‍ പങ്കെടുക്കാം. ശാസ്ത്ര മാഗസിന്‍ മല്‍സരം, ക്വിസ് മല്‍സരം, പ്രവൃത്തി പരിചയ തല്‍സമയ മല്‍സരം, അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രൊജക്ട് മല്‍സരങ്ങള്‍ എന്നിവയുമുണ്ടായിരിക്കും.
മുക്കം ഉപജില്ലാ രൂപവത്കൃതമായ ശേഷം രണ്ടാം തവണയാണ് ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂള്‍ ശാസ്ത്രമേളക്ക് ആതിഥ്യമരുളുന്നത്. പി.ടി.എയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണമാണ് മേള വീണ്ടും ഇവിടേക്ക് വരാന്‍ കാരണമായതെന്ന് ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ മാസ്റ്റര്‍ അറിയിച്ചു.

ബന്ധപ്പെട്ട മറ്റു വാര്‍ത്ത>>




ഗ്രാമത്തിന് ഉല്‍സവഛായയേകി ശാസ്ത്രമേളക്ക് തുടക്കം(7/10/2009)

മുക്കം ഉപജില്ലാ നാലാമത് ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേള മുക്കം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കല്യാണിക്കുട്ടി. പി.ടി.എ പ്രസിഡന്റ് ഹസനുല്‍ ബന്ന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സത്യനാരായണന്‍ (ബി.പി.ഒ കുന്ദമംഗലം), മെമ്പര്‍ ടി.കെ. അബ്ദുറഹ്മാന്‍, കെ. ഉസ്മാന്‍ മാസ്റ്റര്‍, കെ.സുബൈര്‍ (ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്റ്), പി.കെ. റസാഖ്, ഒ. ശരീഫുദ്ദീന്‍, ഹക്കീം മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ശാസ്ത്രമേളയുടെ വിജയത്തിനായി നാട്ടുകാരും പി.ടി.എ, എം.പി.ടി.എ അംഗങ്ങളും സജീവരായി രംഗത്തുണ്ട്. രണ്ട് ദിവസമായി നടക്കുന്ന മേളക്ക് സദ്യയൊരുക്കാന്‍ പൊറ്റശ്ശേരി ശ്രീധരന്‍ നായരുടെ നേതൃത്വത്തില്‍ ഭക്ഷണഹാള്‍ ഒരുങ്ങിക്കഴിഞ്ഞു. 700ഓളം ആളുകള്‍ക്കുള്ള ഭക്ഷണമാണ് ആദ്യ ദിവസം തയാറാക്കിയിട്ടുള്ളത്. സി.എം.ആര്‍. കേബിള്‍ നെറ്റ്വര്‍ക്ക് മേള ലൈവായി സംപ്രേഷണം ചെയ്തുകൊണ്ട് മേളക്ക് കൊഴുപ്പേകുന്നുണ്ട്. മേളയിലെ ഓണ്‍ ദി സ്പോട്ട് മല്‍സരങ്ങള്‍ ഇസ്ലാഹിയാ കോളജ് ഓഡിറ്റോറിയത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.













 

റിപ്പോര്‍ട്ട് & ചിത്രങ്ങള്‍ :സമീര്‍ കെ പി

 
 
2009 cmr on web Chennamangallur News chennamangaloor GMUP school