സയനോര ഹമീദ് അക്കാദമി ഉല്‍ഘാടനം(6/12/2009)


ഇസ്‌ലാഹിയ അസോസിയേഷന്‍ ചേന്ദമംഗല്ലൂരില്‍ പുതുതായി ആരംഭിക്കുന്ന സയനോര ഹമീദ് അക്കാദമി നാളെ ബഹു:വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉല്‍ഘാടനം ചെയ്യുന്നു. കാലിക്കറ്റ് യൂനിവേര്‍സിറ്റി അംഗീ‌കാരമുള്ള ജി ഐ ടി (Gate way to Information Technology) ഡി ഐ ടി (Diploma in Information Technology) തുടങ്ങിയ കോര്‍സുകളായിരിക്കും ഈ സ്ഥാപനത്തില്‍ ഉണ്ടായിരിക്കുക. തിങ്കള്‍ വൈകിട്ട് 2:00 ന് ഉല്‍ഘാടന ചടങ്ങില്‍ എം എല്‍ എ മാരായ യു സി രാമന്‍, ജോര്‍ജ് എം തോമസ് തുടങ്ങിയവരും, ജമാ‌അത്തെ ഇസ്‌ലാമി അസി:അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നും പങ്കെടുക്കുന്നുണ്ട്.

ബംഗളൂരില്‍ വെച്ച് അപകടത്തില്‍ മരണപെട്ട സയനോരയെന്ന സ്വന്തം മകളുടെ സ്മരണാര്‍ഥം താമരശ്ശേരി സ്വദേശിയായ ഹമീദ് സാഹിബാണ്‌ അകാദമി ബ്വില്‍ഡിങ്ങും അതിലേക്കാവശ്യമായ മുഴുവന്‍ കമ്പൂട്ടര്‍ ഉപകരണങ്ങളും നല്‍കിയത്.

ഫോട്ടോ : സാബിക്ക്



സയനോര അക്കാദമി ഉല്‍ഘാടനം ചെയ്തു(7/12/2009)


സയനോര അക്കാദമി വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉല്‍ഘാടനം ചെയ്തു. പിന്നാക്കാവസ്ഥ ഒരു വിധിയല്ല, നീതിക്കും പുരോഗതിക്കും വേണ്ടിയുള്ള കുതിപ്പായി പിന്നാക്കാവസ്ഥയെ മുറിച്ചുമാറ്റാന്‍ നാം ബോധപൂര്‍വ്വമായ ശ്രമം നടത്തണമെന്ന് ഇസ്ലാഹിയ ക്യാമ്പസില്‍ സയനോര ഹമീദ് അക്കാദമി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലറകളില്‍ നിന്ന് അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരാഗാന്ധിക്ക് അയച്ച കത്തിന് ഇന്ന് മരണമടഞ്ഞ മകള്‍ക്ക് സ്നേഹത്തിന്റെ ഭാഷയില്‍ വിജ്ഞാനത്തിന്റെ അക്ഷരത്തിന്റെ പിന്‍ബലത്തില്‍ ഒരു അക്കാദമി സ്ഥാപിച്ച് കത്തെഴുതുന്ന ഓടങ്ങല്‍ അബ്ദുല്‍ ഹമീദിന്റെ ശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങില്‍ ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡണ്ട് ഒ. അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ രേഖകളും താക്കോലും അബ്ദുല്‍ ഹമീദ് ഇസ്ലാഹിയ അസോസിയേഷന്‍ സെക്രട്ടറി കെ. ഹുസൈന് കൈമാറി. ഓടങ്ങല്‍ അബ്ദുല്‍ ഹമീദിനും മകള്‍ ഡോ. സുനൈന ഹമീദിനും നിര്‍മാണ ചുമതല വഹിച്ച രവികുമാര്‍ & ഹരിദാസ് ബാലകൃഷ്ണ അസോസിയേറ്റ്സിനും മന്ത്രി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഡോ. സുനൈന ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ. ടി. ശബീബ രചിച്ച സയനോരക്ക് സ്നേഹപൂര്‍വം എന്ന കവിത റസ്ലി ആലപിച്ചു. ജമാഅത്തെ ഇസ്ലാമി അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ജോര്‍ജ്ജ് എം തോമസ്സ് എം. എല്‍. എ, സി. മോയിന്‍ കുട്ടി, കല്ല്യാണിക്കുട്ടി, വി. കുഞ്ഞാലി, വിനോദ് വി. കെ, അബ്ദറഹിമാന്‍. ടി. കെ, കരണങ്ങാട്ട് ഭാസ്കരന്‍, മുംതാസ് ജമീല, ഇ. പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഒ. പി. അബ്ദുസ്സലാം മൌലവി പ്രാര്‍ത്ഥനയും ഡോ. ശഹീദ് റമദാന്‍ നന്ദിയും പ്രകാശിപ്പിച്ചു.

 
 
2009 cmr on web Chennamangallur News chennamangaloor GMUP school