Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 


ഗൂഡല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു (9/12/2008)


വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അമ്പലത്തിങ്ങല്‍ അഹ്മദ്കുട്ടിയുടെ മകന്‍ സക്കീര്‍ (24) ഗൂഡല്ലൂരില്‍ വാഹനാപകടത്തില്‍ ദാരുണമായി മരിച്ചു. ഇന്നലെ രാവിലെ സുഹൃത്തുക്കളോടൊപ്പം ഊട്ടിയിലേക്ക് ബൈക്കില്‍ ഉല്ലാസയാത്ര പോയതായിരുന്നു. സക്കീര്‍ സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്‍ായിരുന്ന പിതൃസഹോദര പുത്രന്‍ ശബ്നുദ്ദീന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എസ്.ഐ.ഒ പ്രവര്‍ത്തകനായ സക്കീര്‍ കഴിഞ്ഞ ദിവസം നടന്ന ഈദ് നൈറ്റില്‍ സജീവമായി പങ്കെടുത്തിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജില്‍നിന്ന് പ്രൊഫഷനല്‍ കുക്കറിയില്‍ ഡിപ്ളോമ നേടിയ സക്കീര്‍ കണ്‍ട്രി ക്ളബിന്റെ വിവിധ ഹോട്ടലുകളില്‍ അപ്രന്റീസ് ആയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കോവളത്താണ് ജോലി ചെയ്യുന്നത്. പിതാവ് അഹ്മദ്കുട്ടി സൌദിയിലാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ശബീര്‍, ശബീന, സലീന.




ബലി പെരുന്നാള്‍ സാമോദം ആഘോഷിച്ചു(8/12/2008)

വിശ്വാസികള്‍ ഈദ്‌ ഗാഹുകളിലേക്ക്‌ ഒഴുകിയെത്തിയപ്പോള്‍, ചേന്ദമംഗല്ലുരിലെ ബലിപെരുന്നാള്‍ ഇത്തവണയും ഗംഭീരമായിരുന്നു. മഹല്ല് ഈദ്‌ ഗാഹ്‌ സാധാരണ പോലെ യു പി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ തന്നെയായിരുന്നു. ഒ അബ്ദുറഹിമാന്‍ സാഹിബ്‌ നമസ്കാരത്തിന്‌ നേതൃത്തം നല്‍കി. ഇബ്രാഹിം നബിയുടെ ചരിത്രം മുന്നില്‍ വെച്ച്‌ അദ്ദേഹം വിശ്വാസി സമൂഹത്തെ ഒരുമയുടെയും സ്നേഹത്തിന്റേയും വക്താക്കളാവാന്‍ ഉല്‍ബോധിപ്പിച്ചു. സ്വന്തം സഹോദരന്‍ വഴി തെറ്റുമ്പോള്‍ ഗുണകാംഷയുടെ സ്വരത്തോടെ നേര്‍മാര്‍ഗത്തിലേക്ക്‌ കൊണ്ട്‌ വരാന്‍ ഒരോരുത്തരും ശ്രമിക്കേണ്ടതുണ്ട്‌. ഇഷ്ടപ്പെടാത്തതിനെ ചെന്നായക്ക്‌ എറിഞ്ഞു കൊടുക്കല്‍ വിശ്വാസിയുടെ രീതിയല്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയാണ്‌ മുസ്ലിം സമൂഹത്തിന്റെ താല്‍പര്യം. നാല്‌ ഭാഗത്ത്‌ നിന്നും പരിഹാസവും അക്രമണവും ഏല്‍ക്കപ്പെടുമ്പോള്‍ ഒറ്റുകാരുടെ രൂപത്തില്‍ പരസ്പരം പോരടിക്കാതിരിക്കാന്‍ മുസ്ലിം സമൂഹം ശ്രദ്ധിക്കണമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സലഫീ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ഗുഡ്‌ ഹോപ്‌ സ്കൂളില്‍ നടന്ന ഈദ്‌ ഗാഹിന്‌ അസീസ്‌ സലാഹി നേതൃത്തം നല്‍കി.
വിപുലമായ തരത്തില്‍ ബലി കര്‍മ്മത്തിന്ന് മഹല്ല് അടിസ്ഥാനത്തിലും പ്രാദേശിക കേന്ത്രീകൃതവുമായി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.










കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍



പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ നാടൊരുങ്ങി (7/12/2008)

     ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ നാടും നാട്ടുകാരും ഒരുങ്ങി. ചെറിയ പെരുന്നാളിനെ അനുസ്മരിക്കും തരത്തില്‍ തന്നെയാണ്‌ ഇത്തവണത്തെയും ഒരുക്കങ്ങള്‍. ചേന്ദമംഗല്ലൂര്‍ യു പി സ്കൂള്‍ ഗ്രൊണ്ടില്‍ മഹല്ല് ഈദ്‌ ഗാഹിന്‌ വേദിയൊരുങ്ങി കഴിഞ്ഞു. കുഞ്ഞുട്ടി മോന്‍, മുഹ്സിന്‍ കെ ടി, യു പി റസാക്ക്‌, വട്ടക്കണ്ടത്തില്‍ ഇസ്മായില്‍, മുസ്തഫ പി എന്നിവരുടെ നേതൃത്തത്തില്‍, പള്ളി കമ്മിറ്റി അംഗങ്ങളായ ഒ. അബ്ദുല്‍ അസീസ്‌, കെ.മുഹമ്മദ്‌ കുട്ടി തുടങ്ങിയവരുടെ മേല്‍നോട്ടത്തിലണ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്‌. മഹല്ല് ഈദ്‌ ഗാഹിന്‌ നേതൃത്തം നല്‍കുന്നത്‌. ഒ. അബ്ദുറഹിമാന്‍ സാഹിബാണ്‌.
    സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഗുഡ്‌ ഹോപ്‌ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ ഈദ്‌ ഗാഹ്‌ പ്രത്യേകം സംഘടിപ്പിക്കുന്നുണ്ട്‌. അസീസ്‌ സലാഹിയാണ്‌ നേതൃത്തം നല്‍കുന്നത്‌.
    ബലിപെരുന്നാളിന്റെ മുഖ്യ കര്‍മ്മമായ ബലിക്ക്‌ മഹല്ലടിസ്ഥാനത്തില്‍ ഇത്തവണ പൊതു സംവിധാനം ഒരുക്കിയിട്ടുണ്ട്‌. മീഡിയാ അക്കാഡമിയുടെ സമീപത്താണ്‌ ബലികര്‍മ്മത്തിന്‌ സ്ഥലം കണ്ടിട്ടുള്ളത്‌. സലഫീ വിഭാഗത്തിന്റെ ബലി കര്‍മ്മം മംഗലശ്ശേരി തോട്ടത്തിന്റെ സമീപസ്ഥമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
    ഇത്തവണത്തെ പെരുന്നാളിന്ന് മറ്റൊരു സവിശേഷത കൂടി ഉള്ളതായി cmronweb മനസ്സിലാക്കുന്നു. നാട്ടില്‍ അനുഭവപ്പേടുന്ന പ്രവാസികളുടെ വന്‍ സാന്നിധ്യമാണത്‌. വന്‍ തോതില്‍ പ്രവാസി സഹോദരങ്ങള്‍ ഇത്തവണ നാട്ടില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം പെരുന്നാളിന്റെ മധുരം നുകരാന്‍ എത്തിയിട്ടുണ്ട്‌.

 
 
 
2008 cmr on web Chennamangallur News