Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 

 

ഗ്രെയ്സ്‌ പാലിയേറ്റീവ്‌ കെയറിന്‌ വീല്‍ ചെയര്‍ നല്‍കി(28 /12/2008)

   കനറാ ബാങ്ക്‌ മുക്കം ശാഖയുടെ വകയായി ഗ്രെയ്സ്‌ പാലിയേറ്റീവ്‌ കെയറിന്‌ വീല്‍ ചെയറുകള്‍ നല്‍കി. ബാങ്ക്‌ സീനിയര്‍ മാനേജര്‍ എ സി രാജഗോപാലില്‍ നിന്നും ഗ്രെയ്സ്‌ ചെയര്‍മാന്‍ പി കെ ശരീഫുദ്ദീന്‍ ഏറ്റു വാങ്ങി. ദ്വിദിന വളണ്ടിയര്‍ പരിശീലന പരിപാടി മുക്കം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ജൊസ്‌ മാത്യു ഉല്‍ഘാടനം ചെയ്തു. പി കെ ശരീഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മുക്കം കമ്മ്യൂണിറ്റി സെന്റര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്റ്റര്‍ ബി ഉണ്ണികൃഷ്ണന്‍, ശരീഫ്‌ കാരമൂല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി സി മുഹമ്മദ്‌ സ്വാഗതവും സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്‌ : ഒ.ശരീഫുദ്ദീന്‍ മാസ്റ്റര്‍



ആളൊഴിഞ്ഞ വീട്ടില്‍ മോഷണം.( 27/12/2008)

   ആളൊഴിഞ്ഞ വീട്‌ കുത്തി തുറന്ന് മോഷണം. ചക്കാലന്‍ കുന്നത്ത്‌ ബഷീറിന്റെ വീട്ടിലാണ്‌ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്‌. പത്തു പവന്‍ സ്വര്‍ണാഭരണങ്ങളും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്‌. മാവൂര്‍ പോലിസ്‌ അന്വേഷിച്ചു വരുന്നു. വീട്ടുകാര്‍ ചെറുവാടിയില്‍ നടക്കുന്ന മതപ്രസംഗം കേള്‍ക്കാന്‍ പോയതായിരുന്നു. ബഷീര്‍ ഗള്‍ഫിലാണ്‌.കോഴിക്കോട്‌ കമ്മീഷണറുടെ ഓഫീസില്‍ നിന്നും വിരലടയാള വിദഗ്ധര്‍ സ്ഥലം പരിശോധിച്ചു.
പാഴൂര്‍ ഭാഗത്ത്‌ ഇതുനുമുമ്പും നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്‌.

റിപ്പോര്‍ട്ട്‌ :ഒ.ശരീഫുദ്ദീന്‍ മാസ്റ്റര്‍


 

മുറവിളിക്ക്‌ പരിഹാരം : ചേന്ദമംഗല്ലൂര്‍ - കക്കാട്‌ റോഡ്‌ നവീകരണം ആരംഭിച്ചു(27/12/2008)

   വര്‍ഷങ്ങള്‍ നീണ്ട നാട്ടുകാരുടെ മുറ വിളിക്കൊടുവില്‍ ചേന്ദമംഗല്ലൂര്‍ - കക്കാട്‌ റോഡിന്ന് ശാപമോക്ഷം ലഭിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ ആരംഭിച്ചു. ജനങ്ങളുടെ പൂര്‍ണ ഇടപെടലോട്‌ കൂടിയ ജനകീയ റോഡ്‌ നവീകരണമാണെന്നതാണ്‌ ഇതിന്റെ പ്രത്യേകത.
   ചേന്ദമംഗല്ലൂര്‍ - കക്കാട്‌ റോഡിന്റെ ദയനീയാവസ്ഥയെ കുറിച്ച്‌ www.cmronweb.com മാസങ്ങള്‍ക്കു മുമ്പ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു. ശേഷം ജനകീയ പ്രതികരണങ്ങള്‍ ഉയരുകയും, അതു വരെ ഒറ്റപ്പെട്ട്‌ മാത്രം ഉയര്‍ന്നിരുന്ന പ്രതിഷേധ ശബ്ദത്തിന്ന് ഐക്യരൂപം കൈവരുകയും നിരവധി ആലോചനാ യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു. തുടര്‍ന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിച്ചു കിട്ടിയിരുന്നില്ല. അഞ്ചു മാസങ്ങള്‍ക്ക്‌ ശേഷം പഞ്ചായത്ത്‌ 4,45000 അനുവദിച്ചതോട്‌ കൂടിയാണ്‌ പ്രദേശവാസികളുടെ ശ്രമങ്ങള്‍ക്ക്‌ ഫലപ്രാപ്തി കൈവരുന്നത്‌.
   മുക്കം പഞ്ചായത്ത്‌ സെക്രട്ടരി ജോസ്‌ തോമസ്‌ ആഴ്ചകള്‍ക്ക്‌ മുമ്പ്‌ നേരിട്ടെത്തി റോഡിന്റെ ദയനീയാവസ്ഥ വിലയിരുത്തിയിരുന്നു.

റിപ്പോര്‍ട്ട്‌ : മുഹ്‌സിന്‍ മുട്ടേടത്ത്


ഒരു കൊച്ചു താരം (10/12/2008)


   കോഴിക്കോട്‌ വെച്ച്‌ നടന്ന 'മലര്‍വാടി' ജില്ലാതല നാടകമല്‍സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സുഫൈദ്‌ സുലൈമാന്‍ നാടിന്നും വിദ്യാലയത്തിന്നും അഭിമാനമായി. അല്‍-ഇസ്ലാഹ്‌ ഇംഗ്ലീഷ്‌ സ്കൂളിലെ ആറാം തരം വിദ്യാര്‍ഥിയാണ്‌ സുഫൈദ്‌. 'ഇതാ ഒരു മനുഷ്യന്‍' എന്ന നാടകത്തിലൂടെയാണ്‌ ഈ മിടുക്കന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്‌. നോത്ത്‌ ചേന്ദമംഗല്ലൂരിലെ സുലൈമാന്‍-ജാസ്മിന്‍ ദമ്പതികളുടെ ഇളയമകനാണ്‌



നാടിന്റെ സ്വപ്നം പ്രവാസികളുടെ സാക്ഷാത്കാരം(10/12/2008)

s


   പ്രവാസികളും പള്ളികമ്മിറ്റിയും കൈകോര്‍ത്തപ്പോള്‍ ചേന്ദമംഗല്ലൂര്‍ ഗവ. യു.പി സ്കൂളിന്റെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ നല്‍കിയ ഒരു ലക്ഷം രൂപ കൊണ്‍ട് യു.പി. സ്കൂളിന് സ്റ്റേജും ചുറ്റുമതിലും ഉയരുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്റ് കെ. സുബൈര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.കെ. അബ്ദുറഹ്മാന്‍, ഒതയമംഗലം പള്ളിക്കമ്മിറ്റി പ്രസിഡന്റ് കെ.ടി. അബ്ദുല്ല, ഇ.പി. അബ്ദുറഹ്മാന്‍, ടി.അബ്ദുല്ല, പി.കെ. അബ്ദുറസാഖ്, കെ. അബ്ദുസ്സമദ്, എ.പി. അബ്ദുസ്സത്താര്‍, കെ.സി.ആര്‍. അബ്ദുറഹ്മാന്‍, എം.മധു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ സ്വാഗതവും ഒ. ശരീഫുദ്ദീന്‍ നന്ദിയും പറഞ്ഞു.



ഒരു കൊച്ചു മിടുക്കി(10/12/2008)


  C B S E കലോല്‍സവത്തില്‍ ഇംഗ്ലീഷ്‌ കവിത രചനയില്‍ ഒന്നാം സ്ഥാനം നേടി ചേന്ദമംഗല്ലൂരിലെ കൊച്ചു കവയിത്രി ആയി ശ്രദ്ധിക്കപ്പെട്ടത്‌ ഇ പി അബ്ദുറഹിമാന്റെ മകള്‍ ഷാന പര്‍വിന്‍ ആണ്‌. ദയാപുരം അന്‍സാരി ഇംഗ്ലീഷ്‌ സ്കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഷാന, ജില്ലാ തലത്തിലും മലബാര്‍ മേഖലയിലും ഒന്നാം സ്ഥാനം നേടി ഇപ്പോള്‍ സംസ്ഥാനതല മല്‍സരത്തിന്നായി യോഗ്യത നേടിയിരിക്കുകയാണ്‌.


 
 
2008 cmr on web Chennamangallur News