1997ല്‍ ചേന്ദമംഗല്ലുരില്‍ അവതരിപ്പിച്ച ഒരു ഗൃഹാങ്കണ നാടകത്തിന്റെ വീഡിയൊ

നന്മ കാക്കുന്ന നാട് എസ് ഐ ഒ കാമ്പയിനോടനുബന്ധിച്ച് 1997ല്‍ ചേന്ദമംഗല്ലുരില്‍ അവതരിപ്പിച്ച ഒരു ഗൃഹാങ്കണ നാടകത്തിന്റെ വീഡിയൊ.രണ്ട് മാസത്തോളം നീണ്ടു നിന്ന കാമ്പയിനില്‍ കൃഷി, വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം, പ്രകൃതി, കല, വനിത എന്നീ മേഖലകളെയെല്ലാം സ്പര്‍ശിക്കും വിധം സെമിനാറുകളും പൊതു ബോധവല്‍കരണവും നടത്താന്‍ ഈ കാമ്പയിന്‍ കാലയളവില്‍ എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. ജാബിര്‍ സുലൈം എഴുതി സം‌വിധാനം ചെയ്ത കറ വീണ കാച്ചി കരയുന്ന കല്ലാചി എന്ന നാടകം യുവാക്കളുടെ അന്നത്തെ അവസ്ഥയെയായിരുന്നു വരച്ചു കാട്ടിയിരുന്നത്. ചേന്ദമംഗല്ലൂരിലെ ഇരുപതിലധികം വീട്ടുമുറ്റങ്ങളില്‍ വെച്ചായിരുന്നു ഈ നാടകം അവതരിപ്പിക്കപ്പെട്ടത്. നി‌‌അമത്ത് എന്‍ കെ, മുബാറക്ക് കെ തുടങ്ങിയ ചേന്ദമംഗല്ലൂര്‍ സ്വദേശികളും, ഹിഷാം മാടായി തുടങ്ങിയ ഇസ്‌ലാഹിയ കോളേജ് വിദ്യാര്‍ഥികളുമായിരുന്നു നാടകത്തില്‍ അഭിനയിച്ചിരുന്നത്. ഒന്നര ദശകത്തിന് ശേഷം ഇതേ നാടകം വീണ്ടും കാണുന്നതില്‍ കൗതുകമുണ്ട്.

 


നിങ്ങളെന്ത് പറയുന്നു

Unable to connect to mysql server: localhost