വില്‍‌പാട്ട്

വില്‍‌പാട്ട് ചേന്ദമംഗല്ലുര്‍കാര്‍ക്ക് എന്നും ഹരമായിരുന്നു. മിമിക്സ് പരേഡുകള്‍ രംഗം വാഴുന്നതിന്‌ മുന്‍പ് വില്‍‌പാട്ടുകളായിരുന്നു തല്‍‌സ്ഥാനം അലങ്കരിച്ചിരുന്നത്. മറിച്ചു പറഞ്ഞാല്‍ വില്‍‌പാട്ടുകളെ ആധുനികവല്‍‌കരിച്ച് മിമിക്സ് പരേഡുകള്‍ ഉണ്ടായി എന്നും പറയാം. അത്രമാത്രം സാമ്യം ഇവ തമ്മില്‍ ഉണ്ട്.

ചേന്ദമംഗല്ലുരിന്റെ സാമൂഹ്യ ചരിത്രത്തില്‍ ഈ കലയുടെ സ്ഥാനം ശീര്‍ഷസ്ഥാനീയമാണ്‌. യു കെ അബൂസഹ്‌ല പാട്ടുപാടി നാട്ടിലുള്ള മാലിന്യങ്ങളെ കഴുകിക്കളയുന്നതില്‍ സ്വന്തമായി സ്ഥാനം അടയാളപ്പെടുത്തിയപ്പോള്‍, സാമൂഹ്യ വിമര്‍ശങ്ങള്‍ പച്ചയായി അവതരിപ്പിച്ചാണ്‌ വില്‍‌പാട്ടുകള്‍ സുമനസ്സുകളില്‍ സ്ഥാനം നേടിയത്.

എസ് ഐ ഒ അതിന്റെ ആദ്യ കാലങ്ങളില്‍ സ്ഥിരമായി നടത്താറുണ്ടായിരുന്ന കലാസന്ധ്യകളില്‍ ഒഴിച്ചു കൂടനാവാത്ത ഇനമായിരുന്നു ഇത്. കെസി മുഹമ്മദലി പാട്ടുകള്‍ എഴുതിയും, എന്‍ പി കരീം, ഹകീം, അസീസ്, ഹസനുല്‍ ബന്ന തുടങ്ങിയ നാട്ടിലെ ഹാസസാമ്രാട്ടുകള്‍ രംഗം കൊഴുപ്പിച്ചുമായിരുന്നു എസ് ഐ ഒ വേദികളില്‍ വില്ലടിച്ചാന്‍ പാട്ട് എന്ന വില്‍‌പാട്ടുകള്‍ പെയ്തിറങ്ങിയിരുന്നത്.

അതതു കാലത്തെ സാമൂഹ്യ തിന്മകളെ ചൂണ്ടിക്കാണിക്കാന്‍ വില്‍‌പാട്ടുകള്‍ പ്രധാന ആയുധമായിരുന്നു. വില്‍‌പാട്ടില്‍ പറഞ്ഞാല്‍ പരിഭവമരുതെന്ന് കരുതാന്‍ മാത്രം കരുത്തുണ്ടായിരുന്നു അന്ന്‍ ഈ കലക്ക്. ഇപ്പോള്‍ വില്‍‌പാട്ടുകള്‍ അവതരിപ്പിക്കാന്‍ വേദികള്‍ കുറവും, കഴിവുള്ള കലാകാരന്മാരുടെ അഭാവവും കാരണം ഈ ജനപ്രിയ കല വേണ്ടത്ര പുതു തലമുറക്ക് പരിചിതമല്ല.

എസ് ഐ ഒ യുടെ ഇരുപത്തഞ്ചാം വാര്‍ഷിക വേളയില്‍ (2008 ഡിസംബര്‍) അവതരിപ്പിച്ച വില്‍‌പാട്ട് കാലങ്ങള്‍ക്ക് ശേഷം ശ്രദ്ധിക്കപെട്ട ഒന്നായിരുന്നു. വെസ്റ്റ് ചേന്ദമംഗല്ലുരിലെ എസ് ഐ ഒ പ്രവര്‍ത്തകരായിരുന്നു ഇത് സ്റ്റേജില്‍ അവതരിപ്പിച്ച് കയ്യടി നേടിയത്.

ഭാഗം : ഒന്ന് [Click on the image to see the video]

ഭാഗം : രണ്ട്

ഭാഗം : മൂന്ന്


ഈ വീഡിയോ എങ്ങനെയുണ്ട് ?
Unable to connect to mysql server: localhost