കമ്പ വലി മല്‍സരം [30/11/2009]

പെരുന്നാള്‍ ദിനങ്ങള്‍ ചേന്ദമംഗല്ലൂര്‍കാര്‍ക്ക് ആഘോഷിക്കാനുള്ളതാണ്‌. 2009 നവമ്പറിലെ ബലിപെരുനാളിന്റെ രാത്രിയില്‍ പെരുന്നാള്‍ പെരുമ '09 എന്ന പേരില്‍ സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളിലെ മുഖ്യ ഇനമായിരുന്നു വടം വലി എന്ന കമ്പവലി . ചൈതന്യ മിനി പഞ്ചാബ്, കൊടക്കാട് ക്രെസ്പോ, എവെര്‍ ഗ്രീന്‍ ഈസ്റ്റ് സി എം ആര്‍, ബ്ലാക്ക് പുല്‍‌പറമ്പ് , അനാര്‍ക്ക് ബില്‍ഡേഴ്സ് എന്നീ ടീമുകളായിരുന്നു മല്‍സരത്തിനായി എത്തിയിരുന്നത. ചെറിയ പെരുന്നാളിന്റെ രാത്രിയിലും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇതു പോലെ കമ്പവലി മല്‍സരം നടത്തിയപ്പോള്‍ ബ്ലാക്ക് പുല്പറമ്പായിരുന്നു ജേതാക്കളായത്. ഇത്തവണയും ബ്ലാക്ക് പുല്പറമ്പ് തന്നെയായി ജേതാക്കള്‍. നാട്ടില്‍ നിന്നും കൂടാതെ മൂന്ന് പേരെ കൂടി പുറം നാടുകളില്‍ നിന്നു കൊണ്ടു വരാം എന്ന നിയമം കാരണം ബ്ലാക്ക് പുല്പറമ്പും അനാര്‍ക്ക് ബില്‍ഡേഴ്സും മല്ലന്മാരെ ഇറക്കുമതി ചെയ്തിരുന്നു. മുസ്തഫ മാസ്റ്റര്‍, മുജീബ് അമ്പലക്കണ്ടി, വി കെ ഷിഹാബ്, സഫീര്‍, സമീര്‍ കെപി തുടങ്ങിയവരായിരുന്നു മല്‍സരങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

ഭാഗം : ഒന്ന് [Click on the image to see the video]

ഭാഗം : രണ്ട്


ഈ വീഡിയോ എങ്ങനെയുണ്ട് ?
Unable to connect to mysql server: localhost