'ചൈതന്യ പഞ്ചാബി നൈറ്റ്‌' ഹൃദയങ്ങളെ കീഴടക്കി(30/4/2010)

ചൈതന്യ സാംസ്കാരിക വേദിയുടെ പത്താം വാര്ഷികത്തോടനുബന്ധിച്ചു നടന്ന 'പഞ്ചാബി നൈറ്റ്‌ ' ചേന്ദമംഗല്ലൂര്‍കാരുടെയും പരിസര പ്രദേശത്തുകാരുടെയം ഹൃദയങ്ങളെ കീഴടക്കി. വര്‍ണാഭമായ നിമിഷങ്ങള്‍ നാട്ടുകാര്‍ക്ക് സമ്മാനിച്ചു കൊണ്ടാണ്‌ കലാസന്ധ്യ മിനിപഞ്ചാബിന്റെ രാവിനെ പകലാക്കിയത്.

ചടങ്ങില്‍ ചൈതന്യ രക്ഷാധികാരി വേലായുധന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.പി.കെ അബ്ദുറസാക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.കലകള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്നും, പഞ്ചാബ് എന്ന കൊച്ചു ഗ്രാമം കലകളില്‍ പണ്ട് മുതല്‍കേ പ്രാവീണ്യം തെളിയിചിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. കലാ പ്രകടനത്തിലൂടെ സ്വന്തമായി ഒരു 'Terminology' തന്നെ ഉണ്ടാകിയെടുക്കാന്‍ ചേന്ദമംഗല്ലൂരിനു കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ അന്ഗന്‍ വാടി കുട്ടികളുടെ ഒപ്പന,ഗ്രൂപ്പ്‌ ഡാന്‍സ് ,നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയിലെ വിദ്യാര്ഥികളുടെ മാര്‍ച്ച്‌ പാസ്റ്റ്,അറബി ഗ്രൂപ്പ്‌ സോംഗ് തുടങ്ങിയവയും പ്രത്യേക ചൈനീസ് ഡാന്‍സും സ്റ്റേജില്‍ അരങ്ങേറി. മുതാപ്പുവിന്റെ 'ഒര്കാന്‍ തുള്ളല്‍' സദസ്സിനെ ഒരേ സമയം ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്തു.ദോഹയില്‍ നിന്നും അദ്ദേഹത്തിന്റെ കൂടുകാര്‍ അയച്ച പ്രത്യേക കാശ് അവാര്‍ഡ്‌ സദസ്സിനെ ധന്യമാക്കി.തുടര്‍ന്ന് കചെരിയിലെ കൊച്ചു മിമിക്രി താരമായ മാസ്റ്റര്‍ രിതിന്‍ ബാബുവിന്റെ പ്രകടനം കാണികളെ അമ്പരിപ്പിച്ചു.

കാലിക്കറ്റ്‌ 'Once More' കലാഭവന്‍ നടത്തിയ ദൃശ്യ ഗാന വിരുന്നു കാണികളെ സദസ്സില്‍ പിടിച്ചു നിര്‍ത്തി.എരഞ്ഞോളി മൂസ,പട്ടുറുമാല്‍ ഫെയിം സുറുമി, മണ്ണൂര്‍ പ്രകാശ്‌ തുടങ്ങി പ്രഗല്‍ഭരായ ഗായകരെ അണി നിരത്തിക്കൊണ്ടുള്ള ഗാനമേള ചേന്ദമംഗല്ലൂര്‍കാര്‍ക്ക് നവ്യാനുഭവമായി.അസാമാന്യ പ്രതിഭകള്‍ ഉള്‍കൊണ്ട ഒര്ക്കസ്ട്രയുടെ പിന്തുണ അരങ്ങിനെ കൊഴുപ്പിച്ചു .സിദ്ധിക്ക് ചേന്ദമംഗല്ലൂര്‍, ഹസനുല്‍ ബന്ന എന്നിവരായിരുന്നു പരിപാടി നിയന്ത്രിച്ചത് .സൂര്യ ടീവി വിസ്മയ താരമായ പ്രപന ചന്ദിന്റെ 'മാജിക്കല്‍ ഡാന്‍സ്' കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ വിസ്മയ ലോകത്തെത്തിച്ചു .ചടങ്ങില്‍ ചൈതന്യ സാംസ്കാരിക വേദി പ്രസിഡന്റ്‌ മന്‍സൂര്‍ സ്വാഗതവും ,ശശീന്ത്രന്‍ നന്ദിയും പറഞ്ഞു.പരിപാടിയോടനുബന്ധിചു വെടിക്കെട്ടും നടന്നിരുന്നു..









Report: Junaise Sulaiman
Photos:Suhail sulaiman & Hasrshad KT

 
 
2010 cmr on web Chennamangallur News chennamangaloor GMUP school