ബലിപെരുന്നാളാഘോഷം(17/11/2010)



District school Judo competition at chennamangallur UP School

മഴയുടെ ഭീഷണിയില്‍ ചേന്ദമംഗല്ലൂരിലെ ഈദാഘോഷം ഇത്തവണ പൊടിപൊടിച്ചില്ല. മഴ പ്രതീക്ഷിച്ചത് കാരണം ഈദ്ഗാഹിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നില്ല. കഴിഞ്ഞ ഒരാഴചയായി നാട്ടില്‍ ഉച്ച കഴിഞ്ഞ് നില്‍കാത്ത മഴയായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈദ് ഗാഹുകള്‍ സജീവമായത് കാരണം നാട്ടിലെ പെരുന്നാളിന് അഴകേറെയായിരുന്നു. എന്നാല്‍ ഇത്തവണ ആഘോഷം പള്ളിയില്‍ ഒതുങ്ങിയതോടെ ആളുകള്‍ നമസ്കാരം കഴിഞ്ഞ് ഉടനെ ബലി ആവശ്യാര്‍ഥം അങ്ങാടി പരിസരത്ത് നിന്ന് ബലിസ്ഥലങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഉദയമംഗലം മഹല്ല് പള്ളിയില്‍ ഇ എന്‍ അബ്ദുള്ള മൗലവിയായിരുന്നു ഖുത്തുബ നിര്‍‌വഹിച്ചത്. ബലിമാംസ വിതരണത്തില്‍ ഇതര മത വിശ്വാസികളെ ഉള്‍പെടുത്തെരുതെന്ന ചിന്ത ഇസ്‌ലാമിക പാഠങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വിഭവ വിതരണത്തില്‍ മനുഷ്യ സമൂഹത്തെ മുഴുവനായി പരിഗണിക്കാനാണ് അല്ലാഹുവിന്റെ കല്‍‌പനയെന്ന്‍ അദ്ദേഹം സാന്ദര്‍ഭികമായി ഓര്‍മിപ്പിച്ചു. സലഫി മസ്ജിദില്‍ അബൂബക്കര്‍ നന്മണ്ടയും വിശ്വാസികളെ അഭിസമ്പോധന ചെയ്തു.
പൊറ്റശ്ശേരി, വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാര്‍, പുല്പറമ്പ്, ചേന്ദമംഗല്ലൂര്‍ അങ്ങാടി, തോട്ടം, ഈസ്റ്റ് ചേന്ദമംഗല്ലൂര്‍, നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളിലെല്ലാം സംഘടിത ബലികര്‍മ്മം ഉണ്ടായിരുന്നു. സലഫി വിഭാഗത്തിന്റെ ബലികര്‍മ്മം തോട്ടത്തിലും പൊറ്റശ്ശേരിയിലും ഉണ്ടായിരുന്നു. ഒതയമംഗലം ജുമു‌അത്ത് പള്ളിക്ക് കീഴില്‍ നോര്‍ത്ത് ചെന്ദമംഗല്ലൂര്‍, അംങ്ങാടി, ഈസ്റ്റ്, തോട്ടം, പുലപറമ്പ് എന്നിവിടങ്ങളിലായി മുപ്പതോളം ഉരുക്കളെയാണ് ബലി നല്‍കിയത്. സലഫി വിഭാഗത്തിന്റെ നേതൃത്തത്തില്‍ തോട്ടത്തില്‍ വെച്ച് ആറ് ഉരുക്കളെ ബലിയറുത്തു.













 
 
2010 cmr on web Chennamangallur News chennamangaloor GMUP school