കൊട്ടിക്കലാശം മഴയില്‍ കുതിര്‍ന്നു(21/10/2010)



ഇലക്ഷന്‍ പ്രചരണത്തിന്റെ അവസാന ദിവസത്തിന്റെ കൊട്ടിക്കലാശം ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലുയര്‍ന്നില്ല. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഇന്നും തുടരുന്നതാണ് പ്രചരണത്തിന്റെ അവസാന ദിവസങ്ങള്‍ തണുത്തതിന് കാരണം. പൊറ്റശ്ശേരിയില്‍ നിന്നും തുടങ്ങിയ യു ഡി എഫ് പ്രകടനം വേഷം കെട്ടിയ ആട്ടക്കാരും ശിങ്കാരി മേളവും അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയും ചേര്‍ന്നതായിരുന്നു. കെ പി അഹമ്മദ് കുട്ടി, ബിച്ചു, ഷംസുദ്ദീന്‍, സൈദ ജമാല്‍, സലീം ചാലക്കല്‍, വി അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നീങ്ങിയത്. രാവിലെ തുടങ്ങിയ മഴ ഉച്ചയായപ്പോഴേക്കും കനത്തു വന്നതാണ് കൊട്ടിക്കലാശം ഗംഭീരമാവാതിരുന്നതെന്ന് യു ഡി എഫ് കാമ്പുകള്‍ അറിയിച്ചു.

ജനപക്ഷമുന്നണി ബഹളമയമായ പരിപാടികള്‍ ഒഴിവാക്കി നിശ്ശബ്ദ പ്രചരണത്തിലാണ് കാര്യമായി ഇന്നലെ ഊന്നിയത്. വീടുകളിലെ അവസാന വട്ട സന്ദര്‍ശനങ്ങളും പ്രചരണ വാഹനത്തിലുള്ള അനൗണ്‍സ്മെന്റുകളും ചേര്‍ന്നതായിരുന്നു അവര്‍ക്കിന്നലത്തെ ദിവസം. എങ്കിലും ഫൈറ്റേര്‍സ് പൊറ്റശ്ശേരിയുടെ നേതൃത്തത്തില്‍ നടന്ന വാഹന ജാഥ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ വഴി ചേന്ദമംഗല്ലൂരിലെത്തിമ്പോള്‍ വൈകുന്നേരം അഞ്ചു മണി ആയിരുന്നു.

ഇടതു പക്ഷത്തിന്റെ അവസാന ദിനം ചെങ്കൊടിപ്രകടനം നാടു മുഴവന്‍ കാല്‍നട താണ്ടിയായിരുന്നു. കച്ചേരിയില്‍ തുടങ്ങി ചേന്ദമംഗല്ലൂരിലെ ഊടു വഴികള്‍ വരെ ചെങ്കൊടിക്കൂട്ടം നീങ്ങുന്നത് കാണാമായിരുന്നു. വൈകുന്നേരം നാല്‍ മണിയോടെ ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ ഇടതു-വലതു പ്രകടനങ്ങള്‍ സംഗമിച്ചു. സംഗമം സമാധാനപൂര്‍‌വ്വമാകാന്‍ ഇരു വിഭാഗം നേതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നത് കാണാമായിരുന്നു.





Janapaksha munnani





 
 
2010 cmr on web Chennamangallur News chennamangaloor GMUP school