നീളുന്ന കാത്തിരിപ്പ്(31/10/2010)


2010 ലെ തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം രാവിലെ എട്ടു മണിയോടെ തുടങ്ങിയെങ്കിലും ചേന്ദമംഗല്ലൂരിലെ രണ്ട് വാര്‍ഡുകളായ 11,12 ലും ഇപ്പോഴും അനിശ്ചിതത്വം ബാക്കി. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് കരുതിയിരുന്ന വോട്ടെണ്ണല്‍ വൈകുന്നെരം അഞ്ച് മണിയായിട്ടും തുടങ്ങാതിരിക്കുന്നത് നാട്ടുകാരുടെ കാത്തിരിപ്പിന് കൂടുതല്‍ കനം നല്‍കുകയാണ്. നാട്ടിലെ ചായ പീടികകളിലെ ലഘു കടികള്‍ ഒന്നൊന്നായി തീര്‍ന്നിട്ടും കാത്തിരിക്കുന്ന ആ റിസള്‍ട്ട് ഇതു വരെ എത്തിയിട്ടില്ല. കൊടിയത്തൂര്‍ ഡിവിഷനിലാണ് ചേന്ദമംഗല്ലൂരും പുല്‍‌പറംബും ഉള്‍പെടുന്നത് എന്നതിനാലാണ് മുക്കം ഡിവിഷനില്‍ പെട്ട കച്ചേരിയിലെ റിസള്‍ട്ടും പൊറ്റശ്ശേരിയിലെ റിസള്‍ട്ടും പുറത്ത് വന്നിട്ടും ഇവിടെ പുറത്ത് വരാത്തത്.
അതിനിടെ കച്ചേരിയില്‍ എല്‍ ഡി എഫ് 180 ഓളം വോട്ടുകള്‍ക്ക് ജയിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ ചേന്ദമംഗല്ലൂര്‍ അങ്ങാടിയെ മൂന്ന് തവണ സന്ദര്‍ശിച്ചു കഴിഞ്ഞു. ജനപക്ഷ മുന്നണിയെയാണ് മുദ്രാവാക്യങ്ങള്‍ കാര്യമായി ഉന്നം വെച്ചിട്ടുള്ളത്. ഇപ്പോള്‍ കിട്ടിയ വിവര പ്രകാരം 6:15ന് വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്.



 
 
2010 cmr on web Chennamangallur News chennamangaloor GMUP school