ഹെര്‍മസ് യൂനാനി: ഉല്‍ഘാടനം(6/11/2010)



കേരളത്തിലെ ആദ്യത്തെ യൂനാനി മെഡിസിന്‍ നിര്‍മാണ യൂനിറ്റായ ഹെര്‍മസിന്റെ ആധുനിക പ്ലാന്റ് ചേന്ദമംഗല്ലുരില്‍ വ്യവസായ മന്ത്രി എളമരം കരീം ഉല്‍ഘാടനം ചെയ്തു. നവമ്പര്‍:6ന് വൈകുന്നേരം 5:30ന് ആറ്റുപുറത്തെ ഹെര്‍മസിന്റെ ഫാക്ടറി കെട്ടിടത്തിലായിരുന്നു ഉല്‍ഘാടന ചടങ്ങ്. എം എല്‍ എ യു സി രാമന്‍ സന്നിഹിതനായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള യൂനാനി വൈദ്യ ശാസ്ത്രം ഇദ്‌രീസ് (അ) ശിഷ്യന്മാരില്‍ ഒന്നാമന്‍ അസ്ഖലിബാസ് തുടക്കം കുറിച്ചുവെന്നാണ് ചരിത്രം. മുഗള്‍ കാലഘട്ടത്തിലാണ് ഇന്ത്യയില്‍ ഈ ചികില്‍സാ സംമ്പ്രദായം പ്രചുരപ്രചാരം നേടിയത്. കേരളത്തില്‍ ആദ്യമായി അംഗീകൃത ബിരുദ്ധത്തോട് കൂടി ഈ ചികില്‍സ സമ്പ്രധായത്തിന് തുടക്കം കുറിച്ചത് ചേന്ദമംഗല്ലൂര്‍ സ്വദേശിയായ കെ ടി അജ്മലിലൂടെയാണ്. ഇന്ന് നാല്പതോളം ഇത്തരത്തില്‍ ഡിഗ്രി കരസ്ഥമാക്കിയ ഹക്കീമുകള്‍ കേരളത്തിലുണ്ട്. കേരള ഗവണ്മെന്റില്‍ നിന്നും നല്ല പ്രോല്‍സാഹനമാണ് ഈ വൈദ്യശാസ്ത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കെ ടി സി ബീരാന്‍ സാഹിബ് യൂനാനിയുമായി വളരെ മുമ്പ് തന്നെ ബന്ധപ്പെട്ടിരുന്നു. ഹംദര്‍ദ് ആദ്യമായി കേരളത്തില്‍ എത്തിച്ചതും അദ്ദേഹമാണ്. കെ ടി അജ്മല്‍ ഇന്ന് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന യൂനാനി പ്രാക്റ്റീസണറാണ്. ഹക്കീം അജ്മല്‍ഖാന്‍ ഗ്ലോബല്‍ അവാര്‍ഡ് ജേതാവ് കൂടിയാണദ്ദേഹം. കേരളത്തിലെ ആദ്യത്തെ യൂനാനി മരുന്ന് നിര്‍മാണ ശാലയാണ് ചേന്ദമംഗല്ലൂര്‍ ആറ്റുപുറത്തുള്ള ഹെര്‍മസ് യൂനാനി ഫാര്‍മസ്യൂട്ടിക്കല്‍സ്. മുന്നൂറില്‍ പരം മരുന്നുകള്‍ ഉല്പാദിപ്പിക്കുന്ന ഈ ഫാക്ടറിയില്‍ മുപ്പതിലേറെ തൊഴിലാളികള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്. വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സ്ഥാപനത്തിന്റെ ജെനറല്‍ മാനേജര്‍ അബ്ദുസ്സമദ് മാസ്റ്ററാണ്.

News : KT Najeeb

 
 
2010 cmr on web Chennamangallur News chennamangaloor GMUP school