കേരള രാഷ്ട്രീയത്തില്‍ ശൂന്യത നിലനില്‍ക്കുന്നു(19/7/2010)


Janapaksha munnani

ഇടത്-വലത് മുന്നണികളുടെ സജീവ സാന്നിദ്ധ്യമുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ ആഴമേറിയ ശൂന്യതനിലനില്‍ക്കുന്നതായി നൂറുദ്ദീന്‍ തേക്കുംകുറ്റി അഭിപ്രായപ്പെട്ടു.പാര്‍ട്ടികളുടേ നയനിലപാടുകള്‍ ജനങ്ങളില്‍ നിന്നകന്നതാണ് ഇത്തരമൊരു ശൂന്യത സൃഷ്ഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുക്കം ഗ്രാമപഞ്ചായത്ത് ജനപക്ഷമുന്നണിയുടെ പന്ത്രണ്ടാം വാര്‍ഡ് ജനകീയ കണ്‍വന്‍ഷന്‍ പുല്‍പ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ നൂറുദ്ദീന്‍. ചടങ്ങില്‍ പ്രമുഖ ഫോട്ടോഗ്രാഫര്‍ ശിവാനന്ദന്‍ പൊറ്റശ്ശേരി, പി.വി റഹ്മാബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ അധ്യാപകന്‍ എ. അബ്ദുല്‍ഗഫൂര്‍ മാസ്റ്റര്‍ വികസന രേഖ അവതരിപ്പിച്ചു.

ഉപസംഹാരം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിച്ച ഒ.അബ്ദുറഹിമാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അധിപ്രസരമാണെന്നും അത്, വികസനം യഥാര്‍ത്ഥ അവകാശികളിലേക്ക് എത്താതിരിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. എന്‍. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ് കമ്മറ്റി കണ്‍വീനര്‍ ഹബീബുറഹമാന്‍ സ്വാഗതവും കെ.ടി ബഷീര്‍ നന്ദിയും പറഞ്ഞു.


അവാര്‍ഡ് ഏറ്റുവാങ്ങി(19/7/2010)


Chennamangallur higher seconary school best library award

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂള്‍ ലൈബ്രറിക്കുള്ള എന്‍.എന്‍ കക്കാട് പുരസ്കാരം ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടരി സ്കൂള്‍ പ്രധാനാധ്യാപകന്‍ ഹക്കീം മാഷ്, ലൈബ്രറി ചുമതലയുള്ള അധ്യാപകന്‍ ഇബ്രാഹീം മാഷ് എന്നിവര്‍ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡുകേഷന്‍ എ.കെ ജയരാജില്‍ നിന്നും ഏറ്റുവാങ്ങി.പ്രശസ്തി പത്രവും ഫലകവും ട്രോഫിയും അടങ്ങിയതാണ് സമ്മാനം. കഴിഞ്ഞ വര്‍ഷമാണ്‌ പി.ടി.എ യുടെ സജീവ പങ്കാളിത്തത്തോടെ ലൈബ്രറി നവീകരിച്ചത്.നവീകരിച്ച ലൈബ്രറി പ്രസിദ്ധ കഥാകാരന്‍ ശിഹാബുദ്ദീന്‍ പോയ്ത്തുംകടവ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

Photo : Shamad Latheef;

 
 
2010 cmr on web Chennamangallur News chennamangaloor GMUP school