സം‌രംഭകര്‍ക്ക് പുതിയ കൂട്ടായ്മ(5/8/2010)

ചേന്ദമംഗല്ലൂരിലെ വ്യാപാര-വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ചേന്ദമംഗല്ലുര്‍ ബിസിനസ് കൗണ്‍സില്‍(CBC) രൂപീകരിച്ചു.നാട്ടിലും വിദേശത്തും വിജയകരമായി സം‌രംഭങ്ങള്‍ നടത്തുന്നവരുടെ കൂട്ടായ്മയാണ്‌ CBC. പുതിയ സം‌രംഭകരെ പ്രോത്സാഹിപ്പിക്കാനും നിലവിലുള്ളവര്‍ക്ക് ദിശാബോധം നല്‍കാനും സാമ്പത്തികവും ഘഠനാപരമായും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരിക്കും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം. പി.കെ അബ്ദുറസാഖിന്റെ വീട്ടില്‍ വച്ച് നടന്ന രൂപീകരണ യോഗത്തില്‍ CBC ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയര്‍മാന്‍:പി.കെ അബ്ദുറസാഖ്
വൈ:ചെയര്‍മാന്‍:ഡോ:കെ.ടി അജ്മല്‍
സി.ഇ.ഒ: ഇ.പി അബ്ദുറഹിമാന്‍
ഡെപ്യൂട്ടി സി.ഇ.ഒ: ടി.കെ മുഹമ്മദ് ലൈസ്
സി.എഫ്.ഒ: ടി. അബ്ദുസ്സലാം
ഡെപ്യൂട്ടി സി.എഫ്.ഒ: മുജീബുറഹ്മാന്‍ തട്ടാരത്തൊടി
ചീഫ് ഓവര്‍സീസ് കോര്‍ഡിനേറ്റര്‍: എം.പി മുഹമ്മദ് അബ്ദുറഹിമാന്‍
ഓവര്‍സീസ് കോര്‍ഡിനേറ്റര്‍(ഖത്തറ്): മുര്‍ഷിദ്
ഓവര്‍സീസ് കോര്‍ഡിനേറ്റര്‍(യു.എ.ഇ):സി.ടി ഷംസുസ്സമാന്‍
ഓവര്‍സീസ് കോര്‍ഡിനേറ്റര്‍(കെ.എസ്.എ): അഷ്റഫ് തേവര്‍മണ്ണില്‍
ഓവര്‍സീസ് കോര്‍ഡിനേറ്റര്‍(ബഹറൈന്‍):ടികെ അഹ്മദ് കുട്ടി
ലീഗല്‍ അഡ്മിനിസ്ട്രേറ്റര്‍:അഡ്വ:മുജീബുല്ലാഹ് ഖാസിം

News : Sabique ;


അരി വിതരണം ചെയ്തു(5/8/2010)



ചേന്ദമംഗല്ലൂരിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് കമ്മറ്റി പച്ചരി വിതരണം ചെയ്തു.കിലോക്ക് പത്തുരൂപ നിരക്കില്‍ ഒരു കുടുംബത്തിനു 10 കിലോ അരിയാണ്‌ നല്‍കിയത്.



റേഷന്‍ കട:സസ്പന്‍ഷന്‍ പിന്‍‌വ്വെലിച്ചു(1/8/2010)



റേഷന്‍ കടയുടെ ലൈസന്‍സ് ഉടമ സ്റ്റോക്ക് എടുക്കാത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ക്കൊടുവില്‍ സസ്പന്റ് ചെയ്യപ്പെട്ട പുല്പറമ്പിലെ ടി.വി അബ്ദുല്ലയുടെ സസ്പെന്‍ഷന്‍ പിന്‍‌വ്വലിച്ചു. സസ്പന്‍ഷന്‍ കാലാവധി അവസാനിച്ചതിന്റെ സ്വാഭാവിക പരിണിതിയാണിതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്.പത്മനാഭന്‍ പോലീസ്(പപ്പന്‍)ആണ്‌ ഇപ്പോള്‍ റേഷന്‍ കട ഏറ്റെടുത്ത് നടത്തുന്നത്.റേഷന്‍ ഷോപ്പീലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ കര്‍മസമിതി നല്‍കിയിരുന്ന പരാതിയില്‍ ഇതു വരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

 
 
2010 cmr on web Chennamangallur News chennamangaloor GMUP school