ബള്‍ബുകള്‍ പുനസ്ഥാപിച്ചു(10/8/2010)



ജനപക്ഷ മുന്നണിപ്രവര്‍ത്തകര്‍ സ്ഥാപിച്ച ബള്‍ബുകള്‍

പഞ്ചായത്ത് അധികൃതരുടെ കാലങ്ങളായി തുടര്‍ന്ന അനാസ്ഥ കാരണം ചേന്ദമംഗല്ല്ലൂര്‍ പ്രദേശത്തെ തെരുവു വിളക്കുകള്‍ കണ്‍ചിമ്മി പോയിരുന്നു. നിരന്തര മുറവിളികള്‍ ബധിര കര്‍ണ്ണങ്ങളിലായിരുന്നു പതിച്ചത്. ഏതായാലും റമദാന്‍ അടുത്തതോടെ രാത്രി യാത്രകള്‍ വര്‍ദ്ദിക്കുകയും ഇഴ ജന്തുക്കള്‍ ഭീതിയായി വളരുകയും ചെയ്തതോടെ ജനപക്ഷമുന്നണി പ്രവര്‍ത്തകര്‍ പ്രദേശത്തെ വിളക്കുകള്‍ക്ക് പുതു ജീവിതമേകി. 10,11,12 വാര്‍ഡ് പ്രദേശത്തെ കണ്‍ചിമ്മിയ തെരുവു വിളക്കുകളാണ് ജനപക്ഷ മുന്നണി പ്രവര്‍ത്തകരുടെ കൂട്ടായ ശ്രമം കാരണം വെളിച്ചം തൂവിത്തുടങ്ങിയത്.
തിരഞ്ഞെടുപ്പ് അടുത്തതാണ് ജനപക്ഷ മുന്നണിക്കാര്‍ ബള്‍ബുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയതിന് പിന്നിലെ കാരണമെന്ന് ആരോപിച്ച് മുസ്ലിം ലീഗ് വക നാട്ടില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഇറക്കിയിട്ടുണ്ട്. കാരണമെന്തായാലും റമദാനിന്റെ രാവില്‍ നാട്ടില്‍ തെരുവു വിളക്കുകള്‍ കത്തുന്നുണ്ട് ഇപ്പോള്‍.



ഖുറാന്‍ സി ഡി പുറത്തിറങ്ങി(11/8/2010)



ചേന്ദമംഗല്ലുരിലെ ആദ്യ കാല  മദ്രസ്സ അദ്ധ്യാപകനായിരുന്ന സി ടി കോമുകുട്ടിയുടെ  മകനും ദീര്‍ഘ കാലം മദ്രസ്സ - കോളേജ് - സ്കൂളുകളില്‍ അദ്ധ്യാപകനും ആയിരുന്ന കല്‍വെട്ടികുഴി സി ടി അബ്ദുല്ലത്തീഫ് ഉസ്താദിന്റെ ഖുറാന്‍ പാരായണ  സി ഡി പുറത്തിറങ്ങി.തിരെഞ്ഞെടുത്ത 33  ഓളം സൂറത്തുകളാണ് സി ഡി യില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. കോപ്പികള്‍ സൗജന്യമായി പുല്‍പറമ്പില്‍ ടി കെ മജീദിന്റെയും ചേന്ദമംഗല്ലുരില്‍ പനങ്ങോടന്‍ സ്റൊരിലും ഇ എ സ്റൊരിലും കക്കാടമ്മല്‍  അന്ഷിത ഫാന്‍സിയിലും ലഭിക്കും.


സി ടി ലതീഫ് ഉസ്താദിന്റെ ഖുര്‍‌ആന്‍ പാരായണം ഇവിടെ ശ്രവിക്കാം

News : Shamlan CT

 
 
2010 cmr on web Chennamangallur News chennamangaloor GMUP school