ഇഫ്താര്‍ മീറ്റുകള്‍(31/8/2010)

റമദാന്‍ തുടക്കം മുതല്‍ ഇഫ്താര്‍ മീറ്റുകള്‍ അരങ്ങു വാഴുകയായിരുന്നു നാട്ടില്‍. ഓണം കൂടി വന്നത് കൂടി സംഗമങ്ങളുടെ നടപ്പു രീതികളില്‍ പ്രകടമായ മാറ്റവും കൈവന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. സംഘടനകളും, പൊതു വേദികളും സംഘടിപ്പിച്ച വിപുലമായ നോമ്പ് തുറകളില്‍ വ്യാപക ജനപങ്കാളിത്തം ഉണ്ടായിരുന്നു എന്നതും ശ്രദ്ദേയമാണ്.

സലഫി ഇഫ്താര്‍

ഗുഡ്‌ഹോപ്പ് ഇംഗ്ലിഷ് സ്കൂളില്‍ നടന്ന ഇഫ്താര്‍മീറ്റില്‍ പുല്പറമ്പ് മുതല്‍ ചേന്ദമംഗല്ലൂര്‍ തോട്ടം വരെയുള്ള അറുനൂറിലധികം ആളുകള്‍ പങ്കെടുത്തു. സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ സംഗമം. വി കുഞ്ഞാലി, കൊറ്റങ്ങല്‍ സുരേഷ ബാബു തുടങ്ങിയവര്‍ വിശിഷ്ടാഥിതികളായിരുന്നു.
ഗുഡ്‌ഹോപ്പ് സ്കൂളിന് മുന്നിലെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വെച്ചായിരുന്നു നോമ്പ് തുറ ഒരുക്കിയിരുന്നത്. കെ പി അഹമ്മദികുട്ടി, കെ പി സലാം, ചാലക്കല്‍ സലീം, ചാലക്കല്‍ മജീദ് തുടങ്ങിയവര്‍ നേതൃത്തം നല്‍കി.

Salafi Ifthar Chennamangallur

Salafai Ifthar at chennamangallur

അങ്ങാടി ഇഫ്താര്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അങ്ങാടിയിലും പരിസരത്തുമായി നടത്താറുള്ള അങ്ങാടി ഇഫ്താര്‍ ഇത്തവണയും സംഘടിപ്പിക്കപ്പെട്ടു. മുക്കം പഞ്ചായത്ത് പ്രസിഡന്റ് കല്യാണിക്കുട്ടി മുഖ്യാഥിതിയായിരുന്നു. ഇരുനൂറിലധികം ആളുകള്‍ പങ്കെടുത്ത നോമ്പ് തുറയില്‍ അങ്ങാടിയിലെ കച്ചവടക്കാര്‍ക്ക് പുറമെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരായ പരിസര വാസികളും സന്നിഹിതരായിരുന്നു. ഇ എ സ്റ്റോറിന് മുകളിലും താഴെയുമായിട്ടായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്.ഉമ്മര്‍കോയ മാസ്റ്റര്‍, ആചു, ബിച്ചു, ഷൗകത്ത് ഉമ്മന്‍പുറം എന്നിവര്‍ നേതൃത്തം നല്‍കി.





Pookalam chennamangallur

Photos : Ashik AK and Shuhaib CMRCables

 
 
2010 cmr on web Chennamangallur News chennamangaloor GMUP school