ഫൂട്ബോള്‍ ടൂര്‍ണമെന്റ്(2/2/2010)


Minha Jabbar

പുല്‍‌പറമ്പിലെ നിസാ ചാരിറ്റബ്‌ള്‍ സൊസൈറ്റി ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.ഫെബ്രുവരി 7 നു നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം കുന്ദമംഗലം MLA യു.സി രാമന്‍ നിര്‍‌വ്വഹിക്കും. ഒന്നാം സ്ഥാനക്കാരെ 2501 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും കാത്തിരിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് 9745744704




എം. ടി. എസ്: അല്‍ ഇസ്ലാഹിന് ഇരട്ട റാങ്കിന്റെ മധുരം(1/2/2010)

Ivin Mothi -- Minha Jabbar

ചേന്ദമംഗല്ലൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ മജ്ലിസ് തഅ്ലീമില്‍ ഇസ്ലാമി കേരള സംഘടിപ്പിച്ച ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ ഇസ്ലാഹിയ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ രണ്ട് ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കി. മൂന്നാം ക്ലാസ്സില്‍ ചേന്ദമംഗല്ലൂര്‍ പാണക്കോട് ജബ്ബാര്‍ - നസീമ ദമ്പതികളുടെ മകള്‍ മിന്‍ഹ ജബ്ബാറും അഞ്ചാം ക്ലാസ്സില്‍ ചേന്ദമംഗല്ലൂര്‍ നിവിന്‍ വില്ലയില്‍ ഇമ്പിച്ചി മോതി - ജമീല ദമ്പതികളുടെ മകള്‍ ഐവിന്‍ മോതിയും ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കി. റാങ്ക് ജേതാക്കളെ സ്കൂള്‍ പി. ടി. എ അനുമോദിച്ചു.

News : Sameer KP





ലഷ് വില്ല പ്രൊജക്റ്റിന്‌ തുടക്കമായി(29/1/2010)

Lush Villa project

അനാര്‍ക്ക് ബില്‍ഡേഴ്സിന്റെ സ്വപ്ന പദ്ധതിയായ ലഷ് വില്ലാസ് പ്രൊജക്ടിന്‌ എം എല്‍ എ ജോര്‍ജ് എം തോമസ് തുടക്കമിട്ടു. കാരശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രൊജക്ടിന്‌ തുടക്കമായത്. വില്ലകളുടെ ആദ്യ വില്പന വി കുഞ്ഞാലി നിര്‍‌വഹിച്ചു. എന്‍ കെ അബ്ദുറഹിമാന്‍, ആര്‍കിടക്ട് ശബീര്‍ എന്നിവര്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍

Lush Villa projects





പട്ടയം...!!!(26/1/2010)


മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് ഒരു സ്വപ്നമൂണ്ടായിരുന്നെങ്കില്‍, അത് സ്വന്തം കിടപ്പാടത്തിന്‌ അംഗീകാരത്തിന്റെ സീല്‍ പതിഞ്ഞ ഒരു തുണ്ട് കടലാസിനു വേണ്ടിയുള്ളതായിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒരാവശ്യം, നിവേദനങ്ങള്‍ ഏറെ കൊടുത്ത ഒരു പ്രശ്നം, രാഷ്ട്രീയക്കാരുടെ മികച്ച ഒരു വോട്ടുയന്ത്രം. ചില കാര്യങ്ങള്‍ അങ്ങനെയാണ്‌, കാലങ്ങളായി അതങ്ങനെ നിലനില്‍ക്കും; നിസ്സംഗമായി, മൂകസാക്ഷിയായി. തെയ്യത്തുംകടവില്‍ ഒരു പാലം എന്നതും അത്തരം ഒരു സ്വപ്നത്തിന്റെ ഭാഗമായിരുന്നു നമുക്ക്. പാലം പോലെ പട്ടയവും ഇതാ ഇപ്പോള്‍ കയ്യെത്തും ദൂരത്താണ്‌. റിപ്പബ്ലിക്ദിനത്തില്‍ കോഴിക്കോട് കലക്റ്ററേറ്റില്‍ വച്ച് നടക്കുന്ന മെഗാ പട്ടയമേളയില്‍ മംഗലശ്ശേരി തോട്ടവും ഉള്‍പെട്ടിട്ടുണ്ടെന്നാണ്‌ അറിവായത്.
സ്ഥലം MLA ജോര്‍ജ്ജ് എം.തോമസ് കഴിഞ്ഞദിവസം ഗുണഭോക്താക്കളെ സന്ധര്‍ശിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. കുറ്ച്ചു കാലമായി ഫ്രീസറിലായിരുന്ന പട്ടയം പ്രശ്നത്തിനു വീണ്ടും ചൂട് ലഭിച്ചത് സോളിഡാരിറ്റിയുടെ ഇടപെടലിലൂടെയാണ്‌. സോളിഡാരിറ്റി കിഴക്കുമുറി യൂനിറ്റ്, അമീന്‍ ജൗഹറിന്റേയും തോട്ടത്തില്‍ സുധീറിന്റേയും നേതൃത്തത്തില്‍ സയനോരാ ഹമീദ് അക്കാദമിയുടെ ഉദ്ഘാടനാവശ്യര്‍ത്ഥം ചേന്ദമംഗലൂരിലെത്തിയ മന്ത്രി ബിനൊയ് വിശ്വവുമായി കാര്യം ചര്‍ച്ച ചെയ്യുകയും പ്രശ്നത്തിന്റെ ഗുരുതാരവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദേശത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും തദാവശ്യാര്‍ത്തം ഗവണ്മെന്റ് തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ്‌ അറിവ്. ഇടതുപക്ഷ ഗവണ്മെന്റിന്റെ ഭൂമി നയം തന്നെയാണ്‌ ഇവിടെ വിജയിച്ചതെന്ന് പറയാം.

നിവേദനം നല്‍കി

വാര്‍ത്ത : സാബിക്ക്


 
 
2009 cmr on web Chennamangallur News chennamangaloor GMUP school