സ്വീകരണം നല്‍കി(23/11/2010)

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചേന്ദമംഗലൂര്‍-പുല്‍പറമ്പ് പരിസര പ്രദേശങ്ങളെ പ്രതിനിധാനംചെയ്ത് വിജയിച്ച ഗ്രാമ-ബ്ലോക്ജി-ജില്ലാ പഞ്ചായത്തംഗങ്ങള്‍ക്ക് പുല്‍പറമ്പില്‍ സ്വീകരണം നല്‍കി. നിസ ചാരിറ്റബ്ള്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ യോഗം പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍ ഉദ്ഘാടനം ചെയ്തു. നിസ വൈസ് പ്രസിഡന്റ് കെ.എ. റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോളമിസ്റ്റ് ഒ. അബ്ദുല്ല ദേശീയ അധ്യാപക പുരസ്കാരം നേടിയ ആര്‍.കെ. പൊറ്റശേãരിയെ ആദരിച്ച് അനുമോദന പ്രസംഗം നടത്തി. ഹമീദ് ചേന്ദമംഗലൂര്‍ ആര്‍.കെയെ പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ഷറീന സുബൈര്‍, പി.സി. അബ്ദുല്‍ കരീം, ബ്ലോക് പഞ്ചായത്ത് അംഗം മുനീട ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷംസുദ്ദീന്‍, ഫാത്തിമ കൊടപ്പന, ലീല പുല്‍പറമ്പില്‍, സജീവന്‍, വാവാട്ട് മുഹമ്മദ് മാസ്റ്റര്‍, സുനിത എന്നിവര്‍ സംസാരിച്ചു.നിസ ജന. സെക്രട്ടറി എം.കെ. മുസ്തഫ സ്വാഗതവും നാസര്‍ സെഞ്ച്വറി നന്ദിയും പറഞ്ഞു.

 

 

 


ഷാല്‍‌ജന് ഡോക്ടറേറ്റ്(23/11/2010)



ശാല്‍ജന് കാനഡയില്‍ നിന്നും ഡോക്ടറേറ്റ്‌. എ എം ശാല്‍ജന് കാനഡയില്‍ നിന്നും വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബിരുദ ദാന ചടങ്ങുകള്‍. ഇപ്പോള്‍ വിവിധ പ്രോജക്ടുകളില്‍ റിസര്‍ച്ച് അസ്സോസ്സിയറ്റ് ആയ ശാല്‍ജന്‍ ക്വീന്‍സ് സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയാണ്. ഇതിനകം ഇദ്ദേഹത്തിന്റെ ഒന്നിലധികം പഠനങ്ങള്‍- മിക്കതും വിദ്യാഭ്യാസ മനസ്ശാസ്ട്രവുമായി ബന്ധപ്പെട്ടവ- കാനഡയിലെയും അമേരിക്കയിലെയും പ്രമുഖ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഷാല്‍ജന്റെതായി ആമസോണ്‍ ഡോട്ട് കോമില്‍ ലഭ്യമായ പുസ്തകങ്ങള്‍ :

- Influence of motivation, self-beliefs, and instructional practices on science achievement of adolescents in Canada
- Self-determination and Achievement: Academic Motivation, Academic Self-concept, and Academic Achievement of Immigrant and Non-immigrant Adolescents
- Fostering Scientific Literacy in Qatar: The Effects of Inquiry-Based Science and Interest in Science
- Student and School Effects on Science Achievement: Evidence from Canada

News : Hashim KT


ബ്രൈറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് (7/11/2010)



പുല്പ്പറമ്പിലെ കല-സാംസ്‌കാരിക സംഘടനയായ ബ്രൈറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ പുതിയ ഓഫീസ് 12ആം വാര്‍ഡ്‌ മെമ്പര്‍ കെ പി ശംസുദ്ധീന്‍ ഉത്ഘാടനം ചെയ്തു.പാര്‍ട്ടി-സംഘടനാ വകഭേദങ്ങള്‍ക്കപ്പുറം നാട്ടിലെ കലാ-കായിക പരിപാടികള്‍ക്കും നിര്‍ദ്ദനരും അവശരുമായ ആളുകളുടെ വിദ്യാഭ്യാസ -ആരോഗ്യ പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന്‍ ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ പുല്പറമ്പിലെയും പരിസര പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഭാരവാഹികള്‍: പ്രസിഡണ്ട്‌ ശംലാന്‍ സി ടി , സെക്രെട്ടറി : ഫിറോസ്‌ ആയിപോറ്റമ്മല്‍‍. ട്രെഷറര്‍ : നിഷാന്‍ മുഹമ്മദ് , വൈസ് പ്രസി : ശുഹൈബ് പി പി, ജോ സെ: ഇഖ്‌ബാല്‍ മുഹമ്മദ്‌ . പുല്‍‌പറമ്പ്-മണാശേരി റോഡിലാണ് പുതുതായി ഉല്‍ഘാടനം ചെയ്യപ്പെട്ട ഒഫീസ്.

 
 
2010 cmr on web Chennamangallur News chennamangaloor GMUP school