ജില്ലാതല ജൂഡോ മത്സരം ചേന്ദമംഗല്ലുരില്‍(14/11/2010)



District school Judo competition at chennamangallur UP School

കോഴിക്കോട് റവന്യൂ ജില്ല ജുഡോ മത്സരങ്ങള്‍ക്ക് ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂള്‍ വേദിയായി.മുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കല്യാണിക്കുട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ താമരശ്ശേരി ഡി.വൈ.എസ്.പി മനോജ് കുമാര്‍,ഇ.പി അബ്ദുറഹിമാന്‍,ടി.കെ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു്‌ സംസാരിച്ചു.മത്സരത്തില്‍ മുക്കം ഉപജില്ല ഒന്നാം സ്ഥാനത്തെത്തി.സമാപന പരിപാടി പത്താം വാര്‍ഡ് മെംബര്‍ എം.കെ മീന ഉദ്ഘാടനം ചെയ്തു. കൊയിലാട്ട് ജ്വല്ലേര്‍സ്‌ എം.ഡി സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഇന്റര്‍നാഷനല്‍ റഫറി അബ്ദുല്‍ ഹക്കിം മത്സരങ്ങള്‍ നിയന്ത്രിച്ചു.








മഴയില്‍ കടാമ്പള്ളി റോഡ് തകര്‍ന്നു;
നിര്‍മ്മാണത്തിലെ അപാകതയെന്ന് പരാതി
(14/11/2010)



കഴിഞ്ഞ ദിവസം തിമര്‍ത്തുപെയ്ത മഴയില്‍ ചെന്ദമംഗല്ലുര്‍ കടാമ്പള്ളി -ഹൈസ്കൂള്‍ റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് റോഡ് ഗതാഗത യോഗ്യമല്ലാതായി.ടാര്‍ ചെയ്ത പാളി ഒന്നാകെ ഒലിച്ചു പോവുകയയിരുന്നു. ആറ് മാസം മുമ്പ് മാത്രം ടാറിംഗ് നടത്തിയ റോഡ് മഴയില്‍ ഒലിച്ചുപോയത് പരിസരവാസികളെ രോഷാകുലരാക്കിയിട്ടുണ്ട്. യു.സി രാമന്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 3 ലക്ഷം രൂപയും നാട്ടുകാരില്‍നിന്ന് സ്വരൂപിച്ച സംഖ്യയും ചേര്‍ത്ത് നിര്‍മിച്ച 285 മീറ്റര്‍ റോഡിനാണ്‌ ഈ ദുര്‍‌വ്വിധി.ടാര്‍ ചെയ്തതിലെ അപാകതകളാണ്‌ ഇത്തരത്തില്‍ റോഡ് തകര്‍ന്ന് ഒഴികിപ്പോകാന്‍ കാരണമെന്നാണ്‌ പൊതുവെ അഭിപ്രായം.





 
 
2010 cmr on web Chennamangallur News chennamangaloor GMUP school