കേരളോല്‍സവം ചേന്ദമംഗല്ലൂരില്‍(8/12/2010)


മുക്കം പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ബാഡ്മിന്റണ്‍, ഫുട്ബാള്‍ മത്സരങ്ങള്‍ ഡിസംബര്‍ 11 ശനിയാഴ്ച ചേന്ദമംഗല്ലൂരില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വാര്‍ഡ് മെമ്പര്‍മാരായ ഷംസുദ്ദീന്‍ നേര്‍ക്കാട്ടിപൊയില്‍, ഫാത്തിമ കൊടപ്പന എന്നിവര്‍ രക്ഷാധികാരികളായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. ജനറല്‍ കണ്‍വീനറായി ബര്‍ക്കത്തുള്ളഖാനെയും ചെയര്‍മാനായി നാസര്‍ സെഞ്ച്വറിയെയും ബാഡ്മിന്റണ്‍ കണ്‍വീനറായി സാജിദുള്ള ഖാസിമിനെയും ഫുട്ബാള്‍ കണ്‍വീനറായി ഷംലാനെയും തെരഞ്ഞെടുത്തു. ബന്ന ചേന്ദമംഗല്ലൂര്‍, ഹബീബുറഹ്മാന്‍ കുറുമ്പ്ര, വി.കെ. ഷഫീഖ് , കെ.പി. സമീര്‍, സി.കെ.നൌഫല്‍, അശ്റഫ് (ആച്ചു), സുനില്‍ തോട്ടത്തില്‍, സി.കെ.വഹാബ് , ഇല്യാസ്, ശബീബ്, ഉമ്മര്‍ കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്.
ഫുട്ബാള്‍ മല്‍സരങ്ങള്‍ 11ന് രാവിലെ എട്ടു മണിമുതല്‍ ദര്‍സി ഗ്രൌണ്ടില്‍വെച്ചും ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ വൈകിട്ട് 6.30 മുതല്‍ ചേന്ദമംഗലൂര്‍ യു.പി സ്കൂള്‍ ഫ്ലഡ്ലിറ്റ് ഗ്രൌണ്ടിലുമായിരിക്കും നടക്കുക.






ചലചിത്രോല്‍സവം(1/12/2010)

മീഡിയ അക്കാദമിയില്‍ ചലചിത്രോല്‍സവം.ഡിസംബര്‍ 10 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മുന്നോടിയായി സംസ്ഥാനത്ത് പര്യടനം നടക്കുന്ന സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ജില്ലയില്‍ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നുണ്ട്.

സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പര്യടനത്തിന്റെ കുന്ദമംഗലം, താമരശേരി, മുക്കം ഏരിയകളിലെ പ്രദര്‍ശനം ചേന്ദമംഗലൂരിലെ ഇസ്ലാഹിയാ മീഡിയാ അക്കാഡമിയില്‍ ഡിസംബര്‍ മുന്നിന് നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയാണ് പ്രദര്‍ശനം. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെയും ഈ വര്‍ഷം നടന്ന ഹ്രസ്വ ഡോക്യുമെന്ററി മേളയിലെയും മികച്ച ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിക്കപ്പെടുക. പ്രവേശനം സൌജന്യമായിരിക്കും

 
 
2010 cmr on web Chennamangallur News chennamangaloor GMUP school