ഈ കുടുംബത്തെ സഹായിക്കൂ...(3/3/2010)





പന വീടിനു മുകളില്‍ വീണു(3/3/2010)





നമ്പുതൊടി അബ്ദുഷുക്കൂറിന്റെ വീടിന് മുകളിലേക്ക് പന വീണ് മേല്‍ക്കൂരയും ഭിത്തിയും ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പന വീഴുന്നതിനല്‍പ നിമിഷം മുമ്പാണ് പ്രസ്തുത ഭാഗത്ത് ജോലി ചെയ്തിരുന്ന മരുമകള്‍ ഫസീല വെള്ളമെടുക്കാന്‍ പോയത്. പന വീഴുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മണിക്കൂറുകള്‍ക്കകം വീടിനുമുകളില്‍നിന്ന് പന നീക്കം ചെയ്തു. ചൂഴിക, കഴുക്കോല്‍, ഭിത്തി, ഓടുകള്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. തേക്കുംപാലി മുസ്തഫ, മുഹമ്മദ്, ടി.പി. സാനിസ്, കെ.വി. മനാഫ്, കെ.വി. സിദ്ദീഖ്, ശിഹാബ്, പയനാട്ട് മാഹിര്‍,റഷാദ് കെ ടി, മുജീബ് കുടാമ്പള്ളി, ശബീബ് കെ, ആശിക്ക് എ കെ, സാലിഹ് കൊടപ്പന, ജാബിര്‍ ടി കെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മരം നീക്കം ചെയ്തു.

വാര്‍ത്ത:എന്‍ ടി ആലി




ഖത്തര്‍ ഇസ്‌ലാഹിയ തിരഞ്ഞെടുപ്പ്(17/2/2010)


ഖത്തറിലെ ചേന്ദമംഗല്ലൂര്‍കാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷനെ നയിക്കാന്‍ പുതിയ നേതൃത്തത്തെ ദിവസങ്ങള്‍ക്ക് മുന്നെ കൂടിയ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. 2010-2011 വര്‍ഷത്തേക്കാണ്‌ പുതിയ നേതൃത്തം നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ്, സെക്രടറിമാര്‍ തന്നെയായ കെ. സുബൈര്‍, എ പി സത്താര്‍ എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി
Abdurahiman EP (Vice President), Nizar Ahmed K.T (Vice President), Abdul Hakeem MT (Secretary- Finance), Umer Nabeel E.K (Secretary - Admin), Usama Payantt (Treasurer) എന്നിവരേയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി Yunus PT, Murshid KT, Salam Kanakunnath, Basithkhan M, Badaruzzaman CT, Safeerurahman K, Abdul Majeed KP, Abdul Basheer TK, Anvar Saleem KA, Lukamn.K, Sajid Rahman MA, Muhammed Muthapummal എന്നിവരും നിയമിതരായി.
Murshid. KT, Abdurahiman. EP, Abdusathar. KP and Abdul Hakeem. MT എന്നിവര്‍ ഇലക്ഷന്‍ നടപടികള്‍ നിയന്ത്രിച്ചു. ഖത്തര്‍ ഇസ്‌ലാഹിയയുടെ പ്രവര്‍ത്തനങ്ങള്‍ ചേന്ദമംഗല്ലൂരിന്റെ പുറത്തേക്കു കൂടി വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനം യോഗത്തില്‍ കൈകൊണ്ടു.

വാര്‍ത്ത: സഫീര്‍‍

 


 
 
2010 cmr on web Chennamangallur News chennamangaloor GMUP school