വാര്‍ഷികങ്ങള്‍(6/5/2010)



നിസ വാര്‍ഷികം

പുല്‍‌പറമ്പിലെ കായികരംഗത്ത് നിറഞ്ഞ സാന്നിധ്യവും ബോധവത്കരണ സാമൂഹിക സം‌രംഭങ്ങളിലെ മുന്നണി പ്രവര്‍ത്തകരുമായ നിസ യുടെ വാര്‍ഷികാഘോഷം വിവിധ കലാ പരിപാടികളോടെ മെയ് എഴിനു നടക്കും.

സ്കൂള്‍ ഓഫ് ഖുര്‍‌ആന്‍ ആന്റ് സയന്‍സ് വാര്‍ഷികം

ചേന്ദമംഗല്ലൂര്‍ കെ.സി അബ്ദുല്ലാ മൗലവി ചാരിറ്റബിള്‍ ഫൗണ്ടേഷന് കീഴിലെ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ് ദാനവും വാര്‍ഷികവും വിവിധ പരിപാടികളോടെ മെയ് 16 നു സ്കൂള്‍ ഓഫ് ഖുര്‍‌ആന്‍ ആന്റ് സയന്‍സ് കാമ്പസില്‍ നടക്കും.ജമാ‌അത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ ജനാബ്:കെ.എ സിദ്ധീഖ് ഹസ്സന്‍ സാഹിബ് മുഖ്യാതിഥിയായി പങ്കെടുക്കും.പരിപാടിയുടെ വിജയത്തിനായി മജീദ് കിളിക്കോട് ചെയര്‍മാനായ കമ്മറ്റി രൂപീകരിച്ചു.




നന്മകളെ വളര്‍ത്തുന്ന മാധ്യമ സംസ്കാരം ശക്തിപ്പെടണം(29/4/2010)



ചേന്ദമംഗല്ലൂര്‍:നന്മകളെ വളര്‍ത്തിയെടുക്കുന്ന മാധ്യമ സംസ്കാരം ശക്തിപ്പെടണമെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു.ചേന്ദമംഗല്ലൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ദശദിന പഠനകളരിയില്‍ മീഡിയ വിദ്യാര്‍ഥികളില്‍ ചെലുത്തുന്ന സ്വാധീനം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്രങ്ങളും ചാനലുകളും മനുഷ്യനെ നന്നാക്കുന്നതാകണം. വാര്‍ത്താമധ്യമ രംഗം വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തില്‍ തെറ്റും ശരിയും തിരിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം.സാങ്കേതിക മുന്നേറ്റത്തെക്കുറിച്ച് അവര്‍ ബോധവാന്മാരാവുക കൂടിവേണം.നല്ല ചിന്തകളും ജനസേവനങ്ങളും വികസനവും ജന പങ്കളിത്തവുമൊക്കെ മാധ്യമപ്രവര്‍ത്തനരംഗത്തെ ആകര്‍ഷകമാക്കേണ്ടതുണ്ട്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ എം.ഉണ്ണിച്ചേക്കു അധ്യക്ഷത വഹിച്ചു.സി ഹാരിസ് സ്വാഗതവും മൈമൂന നന്ദിയും പറഞ്ഞു.




എസ് എസ് എല്‍ സി നൂറ് ശതമാനം വിജയം(29/4/2010)



2010 വര്‍ഷം എസ് എസ് എല്‍ സി പരീക്ഷാ ഫലം ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളിന്‌ അഭിമാന മുഹൂര്‍ത്തം. സംസ്ഥാന തലത്തില്‍ വിജയ ശതമാനം 92% ത്തില്‍ ഒതുങ്ങിയപ്പോള്‍, നാടിന്റെ സ്ഥാപനത്തിന്‌ നൂറു മെനി വിളവ്. 250 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ കുട്ടികളും തുടര്‍ പഠനത്തിന്‌ അര്‍ഹരാവുകയാണ്‌ ഈ വിജയം നിമിത്തം.വിജയത്തിന്റെ ഗരിമക്കിടയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം നാലു പേരില്‍ ഒതുങ്ങിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.




ഒരുമ 2010 ദശദിന കളരി തുടക്കമായി(29/4/2010)



ചേന്ദമംഗല്ലൂര്‍: ഉല്ലാസവും വിജ്ഞാനവും ആവേശമാക്കി ഒരുമ 2010 ദശദിന പഠന കളരിക്ക് തുടക്കമായി. ഖുര്‍‌ആന്‍ ഹദീസ്, ചരിത്രം, കര്‍മ്മാനുഷ്ഠാനം,കരിയര്‍ ഗൈഡന്‍സ്, ആത്മസംസ്കരണം, വ്യക്തിത്വ വികാസം, ഫസ്റ്റ് എയിഡ്, മള്‍ട്ടിമീഡിയ, സര്‍ഗ്ഗപോഷണം,ആരോഗ്യ സം‌രക്ഷണം, വിനോദയാത്ര എന്നീ വിഷയങ്ങളില്‍ ആവിഷ്കരിച്ചുള്ള പഠന കളരി SSLC, +2 വിദ്യാര്‍ഥികള്‍ക്കായി ചേന്ദമംഗല്ലൂര്‍ അല്‍ മദ്രസതുല്‍ ഇസ്ലാമിയ ആണ്‌ സംഘടിപ്പിക്കുന്നത്.

ഗ്രാമത്തില്‍ നിന്നും അയല്‍ പ്രദേശങ്ങളില്‍ നിന്നുമായി വിദ്യാര്‍ഥികളുടെ നിറ സാന്നിദ്ധ്യമുണ്ട് പരിപാടിയില്‍.ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ജീവിത ലക്ഷ്യം തിരിച്ചറിയാനുള്ള മനസ്സിനെ സൃഷ്ഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ സാധിക്കണം.ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ മതവിശ്വാസത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യങ്ങളാണ്‌ നിലവിലുള്ളതെന്ന് അദ്ദേഹം ഉണര്‍ത്തി.ഇത് ആര്‍ത്തിയുടെ ലോകമാണെന്നും അത് വായുവിനെയും ജലത്തെയും മലിനമാക്കുകയും അവകാശികളില്‍നിന്ന് അവ കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ബഷീര്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ മദ്രസ പി.ടി.എ പ്രസിഡന്റ് പി.ടി അബൂബക്കര്‍ അധ്യക്ഷനായിരുന്നു.ജമാഅത്തെ ഇസ്ലാമി ഏരിയ കണ്‍‌വീനര്‍ കെ.സി മുഹമ്മദലി, അമീന്‍ ജൗഹര്‍, സുഹ്‌റ.പി, ടി.കെ ഫൈസല്‍, ഉണ്ണിച്ചേക്കു. എം, അത്താഉല്ല, കെ.ടി മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.ടി.കെ ജുമാന്‍ സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.സി.ആര്‍ നന്ദിയും പറഞ്ഞു.

News & Photo : Unnicheku



പഞ്ചാബി നൈറ്റ്‌ ഇന്ന്(29/4/2010)

മിനി പഞ്ചാബിലെ കലാ, കായിക, സേവന രംഗങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ചൈതന്യ സാംസ്കാരിക വേദി അതിന്റെ പത്താം വാര്‍ഷികം, പഞ്ചാബി നൈറ്റ്‌ ഇന്ന് രാത്രി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങളോടെ മിനി പഞ്ചാബിലെ വിശാലമായ പാടത്ത്‌ ചൈതന്യയുടെ പ്രവര്‍ത്തകര്‍ തന്നെ നിര്‍മിച്ച സ്റ്റേജില്‍ വാര്‍ഷികാഘോഷങ്ങള്‍ അരങ്ങേറും.

മദ്രസ, അംഗനവാടി വിദ്യാര്‍ഥികളുടെ പരിപാടികള്‍, പ്രേം ചന്ദിന്റെ മാജിക്‌ ഡാന്‍സ്‌, വണ്‍സ്‌ മോര്‍ കലാഭവന്റെ ഗാനമേള, മുത്താപ്പുവിന്റെ ഓട്ടം തുള്ളല്‍,തുടങ്ങിയവയാണ്‌ മുഖ്യ ഇനങ്ങളെന്ന് ക്ലബ്‌ പ്രസിഡന്റ്‌ മന്‍സൂര്‍ എ.എം അറിയിച്ചു.ചൈതന്യയുടെ എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായി പിന്തുണ നല്‍കാറുള്ള നാട്ടുകാരുടേ നിറ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ട്‌ സംഘാടകര്‍.

 
 
2010 cmr on web Chennamangallur News chennamangaloor GMUP school