ഖത്തറിലെ ഇഫ്താര് സംഗമങ്ങള്‍(19/8/2010)



Qatar Islahiya Ifthar 2010

റമാദാന് പിറന്നതോടെ ഇഫ്താര് പാര്ട്ടികളും കൊഴുക്കുന്നു. എല്ലാ വര്ഷങ്ങളിലേയും പോലെ ഇത്തവണയും ഖത്തര് ഇസ്ലാഹിയ അസോസിയേഷന്‍ ഇഫ്താര് 19.8.2010 ന് (വ്യാഴം) പ്രസ്റ്റീജ് ഹോട്ടലില് വെച്ച് സംഘടിപ്പിച്ചു. ചടങ്ങില് അസോസിയേഷന് പ്രസിഡണ്ട് കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു. സദസ്സിന് കെ.സി. ലത്തീഫ് റമദാന്‍ സന്ദേശം കൈമാറി. അടുത്തിടെ നാട്ടില് മരണപ്പെട്ടവര്ക്ക് വേണ്ടി മയ്യത്ത് നമസ്കാരവും നടന്നു.
18.8.2010 ബുധനാഴ്ച ഖത്തറിലെ പഞ്ചാബി ഹൌസില്‍ (ബാസിത്ത് & ഉസാമ ഫ്ളാറ്റ്) ബാച്ചിലേഴ്സായി കഴിയുന്ന മിനിപഞ്ചാബുകാരുടെ നോമ്പു തുറ സംഘടിപ്പിച്ചു. 20 ഓളം പേര്‍ പങ്കെടുത്ത നോമ്പു തുറ പരിപാടിയില്‍ ഖത്തറിലെ പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ കരീം മൌലവി റമദാന് സന്ദേശം നല്കി. മുത്താപ്പുമ്മല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബാസിത്ത് ഖാന്‍, ഉസാമ പയനാട്ട്, സക്കീര്‍ അരിന്പ്ര തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.



വാര്‍ത്ത : മാഹിര്‍


ആര്‍.കെ. പൊറ്റശ്ശേരിക്ക് ദേശീയ അധ്യാപക പുരസ്‌കാരം‍(19/8/2010)



R K Pottassery

ആര്‍.കെ. പൊറ്റശ്ശേരിക്ക് ദേശീയ അധ്യാപക പുരസ്‌കാരം ചിത്രകാരനും ശില്‍പിയും ജെ.ഡി.ടി ഇസ്‌ലാം ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപകനുമായ ആര്‍.കെ. പൊറ്റശ്ശേരി മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായി.32 വര്‍ഷമായി ചിത്രകലാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പൊറ്റശ്ശേരി കലാരംഗത്തെ സംഘാടകനാണ്. ആര്‍.കെയുടെ നേതൃത്വത്തില്‍ ജെ.ഡി.ടി ഇസ്‌ലാമില്‍ ചരിത്ര ആര്‍ട്ട് ഗാലറി സ്ഥാപിച്ചിട്ടുണ്ട്. ഗ്രാനൈറ്റില്‍ കൊത്തിയ ചിത്രങ്ങള്‍ ആദ്യമായി പരിചയപ്പെടുത്തിയത് പൊറ്റശ്ശേരിയാണ്. സ്വദേശമായ മുക്കത്തിന്റെ മുഖമുദ്രയായി മതമൈത്രി സ്‌നേഹ ശില്‍പം സ്ഥാപിച്ചു. കുട്ടികള്‍ക്കായി മലയാളത്തില്‍ അക്ഷര ചിത്ര പുസ്തകം രചിച്ചു. 2006ല്‍ 'വിധേയന്‍' എന്ന ടെറാക്കോട്ട ശില്‍പത്തിന് കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഭാര്യ: ജനനി. മക്കള്‍: പരേതനായ അരുണ്‍, ആരതി.

 
 
2010 cmr on web Chennamangallur News chennamangaloor GMUP school