ചേന്ദമംഗല്ലൂരില്‍ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116


പ്രവാചക ചരിതവുമായി തസ്നീം(18/12/2010)


പ്രവാചകജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ ഇതിഹാസ കാവ്യരൂപത്തില്‍ അവതരിപ്പിക്കുന്ന 'ദി സോള്‍ ഓഫ് ദി ഡെസേര്‍ട്ട്' എന്ന ഗ്രന്ഥം കിങ് സഊദ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസി.പ്രഫസറായി ജോലി നോക്കുന്ന ഡോ. ഉമര്‍ തസ്‌നീം ആണ് രചിച്ചിരിക്കുന്നത്. ചേന്ദമംഗല്ലൂരിന്റെ ഇസ്‌ലാമിക വൈജ്ഞാനിക സംഭാവനകളിലേക്ക് ആഗോള പ്രസക്തിയുള്ള ഈ കാല്‍‌വെപ്പ് നടത്തിയ തസ്നീം, ഒ അബ്ദുള്ളയുടെ സീമന്ത പുത്രനാണ്. ഗ്രന്ഥത്തിന്റെ ഔദ്യോഗിക പ്രകാശനം കഴിഞ്ഞിട്ടില്ലെങ്കിലും ബ്രിട്ടീഷ് ഗ്രന്ഥകാരന്മാരായ സിയാഉദ്ദീന്‍ സര്‍ദാര്‍, സൂസന്‍ നെഥാന്‍ തുടങ്ങിയ പ്രശസ്തരുടെ പ്രശംസക്ക് ഇപ്പോള്‍ തന്നെ പാത്രമായി കഴിഞ്ഞിട്ടുണ്ട്.
യുവാക്കളിലും വിദ്യാര്‍ഥികളിലും പ്രവാചക സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ആ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ ഉതകുന്ന തരത്തിലാണ് പദ്യാവിഷ്‌കാരം ചെയ്തിരിക്കുന്നത്. പ്രവാചകന്റെ ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത 293 പേജുള്ള കവിതാ സമാഹാരത്തില്‍ 31അധ്യായങ്ങളുണ്ട്. പുസ്തകത്തിന്റെ അവസാന ഭാഗം ഇസ്‌ലാമിന്റെ മാനുഷിക മുഖവും പ്രവാചകന്റെ വിശാലഹൃദയത്വവും അനാവരണം ചെയ്യുന്ന തിരുവനചനങ്ങള്‍ക്കായി നീക്കിവെക്കുന്നു.
പ്രവാചകനെ കുറിച്ചുള്ള കമലാസുരയ്യയുടെ 'യാ അല്ലാഹ്' എന്ന കൃതിയില്‍ അവര്‍ നടത്തിയ നിരീക്ഷണങ്ങള്‍ തന്നെ ആഴത്തില്‍ സ്വാധീനിച്ചതായി മുംബൈ ഐ.ഐ.ടി യില്‍നിന്ന് സില്‍വിയാ പ്ലാത്തിന്റെയും കമലാസുരയ്യയുടെയും കവിതകളെ കുറിച്ചുള്ള താരതമ്യ പഠനത്തില്‍ പി.എച്ച്.ഡി നേടിയ ഗ്രന്ഥകാരന്‍ പറയുന്നു. അദര്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം വൈകാതെ കേരളത്തിലും സൗദിയിലും നടക്കും. തസ്‌നീമിന്റെ തന്നെ കമലാസുരയ്യയെയും മുഹമ്മദ് അസദിനെയും കുറിച്ച പഠനം നേരത്തെ ബ്രിട്ടീഷ് ലൈബ്രറി കാറ്റലോഗില്‍ ഇടം നേടിയിരുന്നു.
തസ്നീമിന്റെ രചനയെ കുറിച്ച് അറബ് ന്യൂസില്‍ വന്ന റിപ്പോര്‍ട്ട് ചൂടേറിയ ചര്‍ച്ചക്ക് വഴി തെളിച്ചിട്ടുണ്ട്. തൊപ്പിയും താടിയും വെക്കാത്തയാള്‍ക്ക് പ്രവാചകനെ കുറിച്ച് ഗ്രന്ധമെഴുതാന്‍ പാടില്ലെന്ന രീതിയിലാണ് പലരും സംസാരിക്കുന്നതെങ്കിലും, കൂടുതല്‍ വായനക്കാര്‍ക്കും നല്ലതെ പറയാനുള്ളൂ.

അറബ് ന്യൂസ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116


 
 
2010 cmr on web Chennamangallur News chennamangaloor GMUP school