കര്‍ഷക ചേന്ദമംഗല്ലൂര്‍.(16/3/2010)





വേനല്‍ വന്നപ്പോള്‍ നാട്ടിലെ പുഴയോരങ്ങളും പാടശേഖരങ്ങളും ഒഴിഞ്ഞ പറമ്പുകളും വിവിധങ്ങളായ പച്ചക്കറികളാല്‍ നിബിഢമാണ്‌. ആഞ്ചാല്‍ ഒട്ടുമുക്കാലും കൊടിയത്തൂര്‍കാര്‍ ഏറ്റെടുത്തെങ്കിലും കുട്ടിഹസ്സന്‍, ടി എന്‍ അസീസ്, കെ സി മുഹമ്മദലി തുടങ്ങിയവര്‍ ഒരു ഭാഗത്ത് പടവലം, പയര്‍, ചെരങ്ങ, വെണ്ട , കപ്പ, ചീര തുടങ്ങി വിവിധ ഇനങ്ങള്‍ വിളയിച്ചിട്ടുണ്ട്. എടക്കണ്ടി ഭാഗത്ത് ശിഹാബ് മാടായില്‍, സക്കരിയ്യ കെ ടി, നാസര്‍ മാഷ് തുടങ്ങിയവര്‍ വളരെ വിപുലമായി തന്നെ പച്ചക്കറി നട്ടിട്ടുണ്ട്. നിരനിരയായി നില്‍ക്കുന്ന പയറും വെണ്ടയും ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് കുളിര്‍മ്മ നല്‍കുന്ന കാഴച നല്‍കും. എല്ലാവര്‍ക്കും നല്ല വിളവ് ലഭിക്കുന്നെണ്ടാണ് ഈ യുവ കര്‍ഷകരൊന്നടക്കം സാക്ഷിപ്പെടുത്തുന്നത്.
ഇതിനു പുറമെ പാടത്തെ വാഴക്കര്‍ഷകരും ഇട വിളയായി പലതരം കൃഷിയിനങ്ങള്‍ മണ്ണീലിറക്കുന്നുണ്ട്. പൊതുവില്‍ നാട് ഇപ്പോള്‍ പരമ്പരാഗത കാര്‍ഷിക വൃത്തിയെ പുല്‍കുന്ന അവസ്ഥയിലാണ്‌. നല്ല ഭക്ഷണം സ്വയം വിളയിച്ചെടുക്കുക എന്നതിലാണ്‌ ഇതില്‍ പലരുടേയും താല്പര്യം. ശിഹാബും നാസര്‍ മാഷും സകരിയ്യയും കുട്ടിഹസനും അസീസും എല്ലാം ജൈവ കൃഷിയെയാണ്‌ സ്വീകരിച്ചിരിക്കുന്നത്. ചാണകവും, കോഴിക്കാഷ്ടവും ആവശ്യാനുസരണം ചേര്‍ക്കുമ്പോള്‍ നല്ല വിളവുണ്ടെന്ന് ഇവര്‍ പറയുന്നു. പലപ്പോഴും പത്തു കിലോ വരെ പയര്‍ വിളവെടുക്കാറുണ്ടെന്ന് ശിഹാബ് സി എം ആര്‍ ഓണ്‍ വെബ്ബിനോട് വെളിപ്പെടുത്തി. തികച്ചും പ്രകൃതി ദത്തമായ പച്ചക്കറി ഉല്പന്നങ്ങളോട് നാട്ടുകാര്‍ക്ക് ഇപ്പോഴും പ്രതിപത്തി അധികമില്ലെന്നാണ്‌ നാസര്‍ മാഷ് പരാതി പറയുന്നത്. പുറം നാടുകളില്‍ ജൈവ വിളക്ക് അമ്പത് ശതമാനത്തിലധികം വിലയിടുമ്പോള്‍ ഈ പരാതിക്ക് അടിസ്ഥാനമുണ്ട്.

‍‍

‍‍

‍‍

‍‍

 


 
 
2010 cmr on web Chennamangallur News chennamangaloor GMUP school