വിവാദങ്ങളില്‍ ചേന്ദമംഗല്ലൂര്‍(17/10/2011)  










ചേന്ദമംഗല്ലൂര്‍ ഇപ്പോള്‍ സിനിമ വിവാദത്തിലും. പി ടി കുഞ്ഞുമുഹമ്മദ് അണിയിച്ചൊരുക്കിയ വീരപുത്രന്‍ എന്ന സിനിമയാണ് ചേന്ദമംഗല്ലൂര്‍ എന്ന പ്രദേശത്തെ മാധ്യമ ശ്രദ്ധയില്‍ കൊണ്ട് വന്നിരിക്കുന്നത്. സ്വതന്ത്ര്യ സമര നായകന്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ കുറിച്ച് എന്‍ പി മുഹമ്മദിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് പി ടി സിനിമ സം‌വിധാനം ചെയ്തിരിക്കുന്നത്. കൊടിയത്തൂരില്‍ നിന്നും പ്രസംഗം കഴിഞ്ഞ് തെയ്യത്തും കടവ് കടന്നു വന്ന സാഹിബ്, അന്നത്തെ ജന്മി-അധികാരിയായിരുന്ന കളത്തിങ്ങള്‍ എ എം അബ്ദുസ്സലാമിന്റെ വീട്ടില്‍ നിന്നും രാത്രി ഭക്ഷണം കഴിച്ച് കോഴിക്കോടേക്ക് പോകാന്‍ മണാശേരിയിലെക്ക് നടന്ന് നീങ്ങുമ്പോള്‍ പൊറ്റശ്ശേരിയില്‍ വെച്ച് മരിച്ചു വീഴുകയായിരുന്നു. പൊറ്റശ്ശേരിയില്‍ ഇദ്ദേഹത്തിന്റെ ഓര്‍മക്കായി, ആര്‍ കെ പൊറ്റശ്ശേരി മാര്‍ബില്‍ ഫലകം പണിതിട്ടുണ്ട്. സാഹിബിന്റെ ഓര്‍മകള്‍ എന്നും പൂത്തു നില്‍ക്കാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നു മേഖലയിലെ ആദ്യത്തെ കോളേജിന് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് (MAMO College) എന്ന പേര്‍ കോളേജ് അധികാരികളായ മുക്കം മുസ്ലിം ഓര്‍ഫനേജ് നല്‍കിയതും.

പ്രത്യേകിച്ച അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്ന സാഹിബിന്റെ പെട്ടെന്നുള്ള മരണത്തില്‍ അക്കാലം മുതല്‍കെ നിലവിലുണ്ടായിരുന്ന വായ്ത്താരിയാണ് പിടി സിനിമയിലൂടെ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.

ബ്രിട്ടിഷ് ഭരണക്കാലത്തെ മണാശേരി അംശം അധികാരിയായിരുന്ന എ എം അബ്ദുസ്സലാമിന്റെ മകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ ആണ് പി ടിക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. മാധ്യമം, മാതൃഭൂമി തുടങ്ങിയ മുഖ്യധാരാ പത്രങ്ങളിലും ഓണ്‍ലൈന്‍ സമൂഹത്തിലും ഇപ്പോള്‍ ഈ വിവാദം കത്തിപ്പടര്‍ന്നിട്ടുണ്ട്. ഏതായാലും അരനൂറ്റാണ്ടിനപ്പുറത്തെ സത്യത്തെ പുറത്തു കൊണ്ട് വരാന്‍ ഈ വിവാദം വഴി സാധ്യമാകുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങളുമായി www.cmronweb.com ഉടന്‍

AnarC Builders & Realtors, Chennamangallur
ഈ വിവാദത്തെ കുറിച്ച് നിങ്ങളെന്ത് പറയുന്നു

Unable to connect to mysql server: localhost