ചേന്ദമംഗലൂരിനെ നെഞ്ചിലേറ്റി അവര്‍ മടങ്ങി(31.12.2011)


T Arifali & O abdurahiman

ചേന്ദമംഗലൂര്‍: നാടിന്‍റെ സ്നേഹത്തെ നെഞ്ചിലേറ്റി നാഷണല്‍ സര്‍വീസ് സ്കീം REC GHSS യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്ത ദിന ക്യാമ്പ്‌ സമാപിച്ചു. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പ്‌ മുന്നോട്ട് വെച്ച പ്രധാന സന്ദേശം പ്രകൃതി വിഭവങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടേയും സംരക്ഷണം എന്നതായിരുന്നു. ഹൈസ്കൂള്‍ പ്രദേശത്തെ കുടുംബങ്ങളും നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരും കാമ്പിനോടൊപ്പം പൂര്‍ണ്ണമായും ഉണ്ടായിരുന്നു. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കാമ്പംഗങ്ങള്‍ക്കായി ഭക്ഷണം ഒരുക്കി സല്‍കരിച്ചതും, അവസാന ദിവസം മധുരം നല്‍കി യാത്രയയച്ചതും ഹൃദ്ദ്യമായി.

മറ്റൊരു നാട്ടില്‍ നിന്നും കിട്ടാത്ത സ്നേഹം നിറഞ്ഞ പെരുംമാറ്റം ചേന്ദമംഗലൂരില്‍ നിന്നും ലഭിച്ചതായി ക്യാമ്പ് കോഡിനെറ്റര്‍ സുധാകരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വിവിധ കാരണങ്ങളാല്‍ നടക്കാതെ പോയ ഗൃഹ സന്ദര്‍ശന പരിപാടി ഒരു നഷ്ടം തന്നെയെന്ന് നാട്ടുകാരുടെ സ്നേഹം അയവിറക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നാട്ടുകാരുമായി ഇടപെട്ടതിനെക്കാള്‍ കൂടുതല്‍ നാട്ടുകാര്‍ ക്യാമ്പുമായി ഇടപെട്ടു എന്ന രാധാകൃഷ്ണന്‍ മാസ്റ്ററുടെ (REC GHSS അധ്യാപകന്‍) സംസാരത്തെ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത് . നാട്ടുകാരുടെ സഹകരണം ക്യാമ്പിനെ ജനകീയ മാക്കിയതായി ക്യാമ്പ്‌ അംഗം മജുഷ അഭിപ്രായപ്പെട്ടപ്പോള്‍, ചേന്ദമംഗലൂരില്‍ എന്തോ ഒരു നന്മ നിലനിക്കുന്നതായും ആ നന്മ കാരണം ഈ നാടിനെ വിട്ടു പോകാന്‍ തോന്നുന്നില്ലന്നും മറ്റൊരു ക്യാമ്പ്‌ അംഗമായ ഷഫീക പറഞ്ഞു. ഈ നാട്ടുകാര്‍ ഇത്ര നല്ലവരാണെന്ന് ഇവിടെ നിന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് ക്യാമ്പ്‌ അംഗം സജിത പറഞ്ഞതിനെ കുട്ടികള്‍ തലകുലുക്കി അംഗീകരിച്ചു.

ക്യാമ്പിന്റെ ഭാഗമായി വിവിധ ബോധവല്‍കര ക്ലാസ്സുകള്‍ , പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, റോഡ്‌ നവീകരണം, സാംസ്കാരിക പരിപാടികള്‍ എന്നിവയെല്ലാം നടന്നു. നാട്ടില്‍ ചിലവഴിച്ച ഏഴ് ദിനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചേന്ദമംഗലൂര്‍ ജി.എം.യു.പി സ്കൂള്‍ പരിസരം വൃത്തിയാക്കുന്നതിലും ഇരുവഴിഞ്ഞി തീര സംരക്ഷണത്തിനായി തീരങ്ങളില്‍ 100 മുള തൈകള്‍ മുസ്തഫ മാസ്റ്റര്‍, എസ് കമറുദ്ദീന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്തത്തില്‍ നട്ടുപിടിപ്പിക്കുന്നതിലും ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ - നോര്‍ത്ത്‌ ചേന്ദമംഗലൂര്‍ റോഡ്‌ നവീകരണം, വീരപുത്രന്‍ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സ്മാരകവും പൊറ്റശ്ശേരി അങ്ങാടിയും വിദ്യാര്‍ത്ഥി ശുചികരിക്കുക എന്നിവക്കുമാണ് ചിലവഴിച്ചത്.

. ചൈതന്യ സാംസ്കാരിക വേദി, ജൈഹിന്ദ ക്ലബ്‌ പൊറ്റശ്ശേരി, സോളിഡാരിറ്റി യൂത്ത്‌മൂവ്മെന്‍റ്, എസ്.ഐ.ഒ, തുടങ്ങി വ്യത്യസ്ത സംഘടനകള്‍ ക്യാമ്പുമായി സഹകരിച്ചു. ക്യാമ്പിനോടനുബന്ധിച്ചു നടന്ന മാധ്യമ വിചാരം പ്രോഗ്രാമില്‍ മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ സംസാരിച്ചു. നേരത്തെ സപ്ത ദിന ക്യാമ്പ്‌ മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എന്‍.സുരേന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ സി.എം ബാലന്‍ കച്ചേരി അധ്യക്ഷത വഹിച്ചു. എം.കെ.മീന , ഫാത്തിമ കൊടപ്പന, ലീല , ഓ.ശരീഫുദ്ധീന്‍, പി.പ്രേമന്‍, എം.എ.അബ്ദുല്‍ ഹക്കീം, ഡിവൈന്‍ ജോസഫ്‌, ബന്ന ചേന്നമംഗലൂര്‍, റഷീദ്‌ പാലാട്ട് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ്‌ ശ്രി. പി ടി എ റഹീം എം.എല്‍.എ സന്ദര്‍ശിച്ചു. അസിം മാസ്റ്റര്‍ , സുധാകരന്‍ മാസ്റ്റര്‍ , രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.















News : Junaise, Harshad & Raheem

 
 
2011 cmr on web Chennamangallur News chennamangaloor GMUP school