ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 നിയമസഭ തിരഞ്ഞെടുപ്പ്: ആരവം അണഞ്ഞു(13/4/2011) ചേന്ദമംഗല്ലുരില്‍ പതിനഞ്ച് സെന്റില്‍ വീടു വില്പനക്ക്. പുഴയും പള്ളിയും സമീപത്ത്
ഉടനെ ബന്ദപ്പെടുക : 9995702238

Assembly election at chennamangallur


പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ഇല്ലെങ്കിലും നാട്ടിലെ തിരഞ്ഞെടുപ്പ് ആവേശത്തിന്‌ ഒട്ടും കുറവില്ല. സിറ്റിങ്ങ് എം എല്‍ എ ജോര്‍ജ് എം തോമസ് എല്‍ ഡി എഫിനു വേണ്ടിയും സി. മോയിന്‍‌കുട്ടി മുസ്ലിം ലീഗിനു വേണ്ടിയും മല്‍സര രംഗത്തുണ്ട്. മുക്കം പഞ്ചായത്ത് തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായി മാറിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണെന്ന പ്രത്യേകത കൂടി ഉണ്ട് ഇത്തവണ. രാവിലെ ഏഴുമണിക്കാണ്‌ പോളിംഗ് ആരംഭിച്ചത്. മണ്ഡലത്തിലെ 93, 94, 95 നമ്പര്‍ ബൂത്തുകളായിരുന്നു ചേന്ദമംഗല്ലൂര്‍ യു.പി സ്കൂളില്‍ സജ്ജീകരിച്ചത്. ബൂത്ത് 93ല്‍ 75 ശതമാനവും, 94ല്‍ 71 ശതമാനവും 95ല്‍ 73ശതമാനവും പോളിംഗ് നടന്നു. തിരുവമ്പാടി മണ്ഡലം ശരാശരിയേക്കാള്‍(78%)കുറവാണ്‌ ചേന്ദമംഗല്ലുരിലെ മൂന്ന് വാര്‍ഡുകളിലേയും പോളിംഗ് എന്നത് നാട്ടിലെ ഗള്‍ഫ് വോട്ടര്‍മാരുടെ എണ്ണക്കൂടുതലിന്റെ അടയാളമായിരിക്കാം.
അഞ്ച് മണി ആയതോടെ ഇരുമുന്നണി പ്രവര്‍ത്തകരുടെയും മുഖത്ത് തികഞ്ഞ തെളിച്ചം ദൃശ്യമായി. രണ്ടുകൂട്ടരും നല്ല വിജയ പ്രതീക്ഷ ഉലര്‍ത്തുന്നു. പാര്‍ട്ടി വോട്ടുകളേക്കാള്‍ വികസന നായകനെന്ന പരിവേശം സൃഷ്ടിച്ച നിഷ്പക്ഷ വോട്ടുകളിലാണ്‌ ഇടതു പക്ഷം പ്രതീക്ഷ പുലര്‍ത്തുന്നതെങ്കില്‍ പഞ്ചായത്ത്/ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച കൂറ്റന്‍ ലീഡ് മറികടക്കാനുള്ള സാധ്യത തള്ളിക്കളയുന്നു യു.ഡി.എഫ്. കഴിഞ്ഞ കാലങ്ങളിലെല്ലാം തങ്ങളെ തുണച്ച വോട്ടര്‍മാര്‍ ഇക്കുറിയും മാറിച്ചിന്തിക്കില്ലെന്ന് യു.ഡി.എഫ് കാമ്പ് ഉറച്ച് വിശ്വസിക്കുന്നു. ഏതായാലും കാത്തിരിപ്പിന്‌ ഒരുമാസത്തെ ആയുസുണ്ട്.
നേരത്തെ യു ഡി എഫ് കാമ്പുകള്‍ നിരത്തിയിരുന്ന കണക്കുകള്‍ പതിനയ്യായിരം വോട്ടിന്റെ ലീഡ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് അയ്യായിരത്തിന് താഴെ ലീഡിലേക്ക് വന്നിട്ടുണ്ട്. എല്‍ ഡി എഫ് കണക്കുകള്‍ ചെറിയ ലീഡില്‍ ജോര്‍ജ് എം തോമസ് രക്ഷപ്പെടുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു.

Assembly election at chennamangallur

Assembly election at chennamangallur

Assembly election at chennamangallur

പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍‌വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം.
ബന്ധപ്പെടുക :0495 2294448, 9846 54 18 27.
തിരുവമ്പാടി മണ്ഡലം ആര്‍ക്കു നേരെ ചായുമെന്നാണ് നിങ്ങള്‍ കരുതുന്നത് ?

Unable to connect to mysql server: localhost