ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 ഗ്രാമീണതയുടെ വയല്‍‌വരമ്പില്‍ ആവേശത്തിന്റെ അനുപമ സാഗരം(3/2/2011) ചേന്ദമംഗല്ലൂരില്‍ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116

'ചൈതന്യ' വീണ്ടും മാതൃകയാവുന്നു.ഓണത്തല്ലും ഓണക്കളികളുമായി ജനഹൃദയം കീഴടക്കിയ, മലയാണ്മയെ മനസ്സില്‍ താലോലിക്കുന്ന 'ചൈതന്യ'യുടെ കൊയ്ത്തുത്സവം ഗ്രാമത്തിന്‌ അക്ഷരാര്‍‌ത്ഥത്തില്‍ ഉത്സവമായി. വാഴ'ക്കൊലകള്‍ക്ക്' പ്രതിവചനമായി സ്വര്‍‌ണ്ണവര്‍ണ്ണമണിഞ്ഞ പതിരില്ലാത്ത നെല്‍‌ക്കതിരുകള്‍ മിനിപഞ്ചാബിലെ വയല്‍ ചെളിയില്‍ പുതിയൊരു സന്ദേശത്തിന്റെ മുറവിളിയാണ്‌.

* * * * * * * * * *

പഞ്ചാബ് ഇന്നലെ പാടത്തായിരുന്നു. മകര മഞ്ഞിനെ വകവെയ്ക്കാതെ പ്രായമേറെ ചെന്നവരും കുട്ടികളുമെല്ലാം അതി രാവിലെത്തന്നെ അരിവാളും പാളത്തൊപ്പിയുമായി പാടത്തിറങ്ങി. അവശതകളെ അവഗണിച്ച് പാലിയില്‍ അബ്ദുറഹിമാനാക്ക മുതല്‍ എ.പി കണ്ണന്‍ കുട്ടി, മജീദ് മാഷ്, ബന്നമാഷുമടക്കം നാട്ടിലെ വിവിധ തുറക്കാര്‍ ആവേശം മുറിയാതെ രംഗത്തുണ്ടായിരുന്നു. 'ചൈതന്യ'യുടേ പത്താം വാര്‍ഷിക പരിപാടികളോടനുബന്ധിച്ചാണ്‌ നെല്‍‌കൃഷി പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. രണ്ടു പാടങ്ങളിലായി കൃഷി ഇറക്കാന്‍ തീരുമാനിച്ചതു മുതല്‍ നാട്ടുകാരുടെയും കൃഷി വകുപ്പിന്റെയുമൊക്കെ നിറഞ്ഞ സാന്നിധ്യവും സഹകരണവും പരിപാടിക്ക് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരുന്നു. സഹകരണത്തിന്റെ മൂര്‍‌ദ്ധന്യാവസ്ഥ കൊയ്ത്തില്‍ ദൃശ്യമാവുകയും ചെയ്തു.

രാവിലെ ഏഴുമണിക്ക്‌ കൊയ്ത്ത്‌ ആരംഭിച്ചെങ്കിലും ഒന്‍പത് മണിയോടെയാണ്‌ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌. മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനാഥ് അരിവാളേന്തിത്തന്നെ ഉദ്ഘാടനം നിര്‍‌വ്വഹിച്ചു. മുക്കം കൃഷി ആപ്പീസര്‍ ടി.ഡി മീന, വാര്‍ഡ് മെമ്പര്‍ എം.കെ മീന തുടങ്ങിയവരും കൊയ്ത്തില്‍ പങ്കാളികളായി. പരിപാടിയോടനുബന്ധിച്ച്‌ നടന്ന 'ചൈതന്യ' വെബ്‌സൈറ്റ് ഉദ്ഘാടനം ജില്ല അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍‌വേറ്റര്‍ സജിവ് കുമാര്‍ നി‌ര്‍വ്വഹിച്ചു.
ചൈതന്യ പ്രസിഡന്റ് അന്‍‌വര്‍ മുത്താപ്പുമമലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുരേന്ദ്രനാഥ്,ടി.ഡി മീന,എം.കെ മീന, സജീവ് കുമാര്‍,ശശീന്ദ്രന്‍, നസീം തുടങ്ങിയവര്‍ സംസാരിച്ചു. കൊയ്ത്തിന്‌ കെ.ടി.സി റഹീം, സത്താര്‍.എ, സാനിസ്, സുബൈദ ടീച്ചര്‍, നസീം.എ.പി, രാജീവ്, റഹീം.കെ, ശശീന്ദ്രന്‍, സഹീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നെല്‍‌പ്പാടങ്ങള്‍ വാഴത്തോട്ടങ്ങളായും പറമ്പുകളായും പരിണമിക്കുന്ന ഈ വാണിജ്യ കാലത്ത്, പഞ്ചാബില്‍ നിന്ന്‌ കുറേ വര്‍ഷങ്ങളായി അന്യം നിന്നുപോയ നെല്‍‌കൃഷി പുനരുജ്ജിവിപ്പിക്കാന്‍ ചൈതന്യ കാണിച്ച താല്പര്യവും കരുത്തും ചരിത്രത്തില്‍ പുതിയൊരേട് തീര്‍ക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ 'ചൈതന്യ' ഇന്ന് കേവലമൊരു ക്ലബ്ബിന്റെ പേരല്ല.അതൊരു സംസ്കാരമാണ്‌; ഗ്രാമീണതയും, ലാളിത്യവും, കൃഷി പാഠങ്ങളുമൊക്കെ ഇഴകിച്ചെരുന്ന ഒന്ന്.

കടപ്പാട്: ബന്ന ചേന്ദമംഗല്ലൂര്‍, അനസ് പയനാട്ട്

പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍‌വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം.
ബന്ധപ്പെടുക :0495 2294448, 9846 54 18 27.

നിങ്ങളുടെ അഭിപ്രായം

Unable to connect to mysql server: localhost