അംഗനവാടിയില്‍ യാത്രയയപ്പും വാര്‍ഷികവും(28/1/2011)


Anganavadi chennamkunnath

ചേന്ദമംഗല്ലൂരിലെ ആദ്യത്തെ അംഗനവാടിയായ(അന്നത്തെ ബാലവാടി)ചേന്ദാംകുന്ന് അംഗനവാടി വര്‍ണ്ണാഭമായ പരിപാടികളോടെ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ പുതിയ ചുവടുവെപ്പുകള്‍ക്കൊരുങ്ങുന്ന അംഗനവാടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിപാടിയാണ്‌ ജനകീയപങ്കാളിത്തത്തോടെ കഴിഞ്ഞദിവസം ചേന്ദാംകുന്നില്‍ നടത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകരും അംഗനവാടി വികസനാര്‍ഥം രൂപീകരിച്ച ജനകീയ കമ്മറ്റിയും സം‌യുക്തമായി നിര്‍മ്മിച്ച പ്രത്യേക വേദിയില്‍ അംഗനവാടിയിലെ വിദ്യാര്‍ഥികളും പൂര്‍‌വ്വവിദ്യാര്‍ഥികളും നൃത്തച്ചുവടുകള്‍ വച്ചു.
പതിനഞ്ച് വര്‍ഷക്കാലം അംഗനവാടിയില്‍ വര്‍ക്കറായി സേവനമനുഷ്ടിച്ച് വിരമിച്ച പാര്‍‌വതി ടീച്ചര്‍ക്കും ഇരുപത്തഞ്ച്‌ വര്‍ഷത്തോളം ഹെല്‍‌പ്പറായി സേവനമനുഷ്ടിച്ച നാട്ടുകാരുടെ സ്വന്തം ചാച്ചിക്കും(ആയിശുമ്മ കൊളപ്പുറം)നാട്ടുകാരുടെ സ്നേഹാദരങ്ങള്‍ പകര്‍ന്ന രാവുകൂടിയായിരുന്നു അത്. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഫാത്തിമ കൊടപ്പനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ ടീച്ചര്‍ ഉപഹാരം സമര്‍പ്പിച്ചു.
അംഗനവാടിയിലെ ആദ്യത്തെ സാരഥിയും എല്ലാവരുടെയും ടീച്ചറുമായ ഫാത്തിമത്ത്ടീച്ചര്‍ ബാലവാടിയുടെ ചരിത്രത്തോടപ്പം നാട് സഞ്ചരിച്ചതെങ്ങനെയെന്ന് ആശംസ ഭാഷണത്തില്‍ വിശദികരിച്ചു.മുന്‍ മെമ്പര്‍ കെ.പി അഹമ്മദ് കുട്ടിയും പള്ളികമ്മറ്റി പ്രസിഡന്റ് കെ.ടി അബ്ദുല്ലയും ആശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.ചെന്ദമംഗലൂരിന്റെ ചരിത്രകാരന്‍ കുഞ്ഞാലി മാഷ്‌ അംഗനവാടിയുടെ ചരിത്രം സ്വതസിദ്ധമായ ശൈലിയില്‍ സൗന്ദര്യം നിറച്ചവാക്കുകളിലൂടെ അവതരിപ്പിച്ച് കാണികളുടെ ശ്രദ്ധകവര്‍ന്നു.സി.കെ വഹാബ് മാഷ്‌ സ്വാഗതം പറഞ്ഞു. 





Anganavadi chennamkunnath

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2010 cmr on web Chennamangallur News chennamangaloor GMUP school