ഹമീദ് ചേന്ദമംഗല്ലൂരിന്‌ സാഹിത്യ അക്കാദമി എന്‍‌ഡോവ്മെന്റ്(7/1/2011)


കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട കേരള സാഹിത്യ അക്കാദമി അവാര്‍ഡില്‍ ചേന്ദമംഗല്ലൂരിനും സന്തോഷിക്കാം.ഹമീദ് ചേന്ദമംഗല്ലൂര്‍ രചിച്ച് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'ഒരു മത നിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകള്‍' എന്ന ഉപന്യാസ ഗ്രന്ധത്തിനാണ്‌ 3000 രൂപയുടെ എന്‍‌ഡോവ്മെന്റ് ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ്‌ അവാര്‍ഡ് പ്രഖ്യാപിച്ചത്.


സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ കാമ്പ്(9/1/2011)


നിസ പുല്‍‌പറമ്പ് സംഘടിപ്പിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജനുവരി 16 ഞായറാഴ്ച്ച ചേന്ദമംഗല്ലൂര്‍ ഗുഡ്‌ഹോപ് ഇംഗ്ലിഷ് സ്കൂളില്‍ നടക്കും.വിവിധ തരം രോഗ പരിശോധന, രക്ത ഗ്രൂപ്പ് നിര്‍ണ്‍‌ണയം,രക്തദാന ക്യാമ്പ്,കണ്ണ് പരിശോധന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.താല്‍‌പ്പര്യമുള്ളവര്‍ മു‌ന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യണം


ദര്‍സി ഫെസ്റ് 2011(9/1/2011)


ജനകീയ വേദി പുല്‍പ്പറമ്പ് സംഘടിപ്പിച്ച 'ദര്‍സി ഫെസ്റ് 2011′ ഉത്ഘാടനം ഹമീദ് ചേന്ദമംഗല്ലൂര്‍ നിര്‍വ്വഹിച്ചു. പട്ടുറുമ്മാല്‍ ഫെയിം അജയന്‍ നയിച്ച ഗാനമേള പരിപാടിയുടെ മുഖ്യാഘര്‍ഷണമായിരുന്നു. ഉദ്ഘാടന സെക്ഷനില്‍ ഷംലാന്‍ സി.ടി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ചാത്തമംഗലം പഞ്ചായത്ത് മെമ്പര്‍ സജീവന്‍ അധ്യക്ഷത വഹിച്ചു. ആശംസകളര്‍പ്പിച്ച് ഹമീദ് കറുത്തേടത്ത്, എന്‍.കെ. മുസ്തഫ, ഹബീബ് റഹ്മാന്‍ കുറുമ്പ്ര, ഹസനുല്‍ ബന്ന, കെപി.ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. പുല്‍പറമ്പിലെ മുതിര്‍ന്ന വ്യാപാരികളായ കുറ്റിപുറയന്‍ കാക്ക, അക്കരടത്തില്‍ മുഹമ്മദ്കുട്ടി എന്നിവരെ ആദരിച്ചു. മുജീബ് റഹ്മാന്‍ നന്ദി പറഞ്ഞു.
പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍‌വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം.
ബന്ധപ്പെടുക :0495 2294448, 9846 54 18 27.

 
 
2010 cmr on web Chennamangallur News chennamangaloor GMUP school