ഫൂട്ബോള്‍ മേള: ബ്രസീല്‍ തോറ്റു(17/4/2011)നിസ പുല്പറമ്പ് സംഘടിപ്പിക്കുന്ന ഫൂട്ബോള്‍ മേളയുടെ മൂന്നാം ദിവസത്തില്‍ ചേന്ദമംഗല്ലൂരിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ കാറ്റില്‍ പറത്തി ബ്രസീല്‍ ചേന്ദമംഗല്ലൂര്‍ ന്യൂഫോം കൂടത്തായിക്ക് മുന്നില്‍ ഒന്നിനു പകരം മൂന്ന് ഗോളുകള്‍ക്ക് ഇടറി വീണു. ബ്രസീലിന് ലഭിച്ച ഒട്ടനവധി സുവര്‍ണാവസരങ്ങള്‍ ഗോളാകാതെ നഷ്ടപ്പെട്ടപ്പോള്‍ കൂടത്തായിക്ക് ലഭിച്ച മൂന്നവസരങ്ങളും വിദഗ്ധമായി വലക്കുള്ളിലാക്കിയാണ് അഥിതികള്‍ വിജയക്കൊടി പാറിച്ചത്. കളിയുടെ ആദ്യ പാതിയില്‍ മേധാവിത്തം കാട്ടിയ ബ്രസീല്‍ പക്ഷെ കൂടത്തായിക്കാരുടെ അപ്രതീക്ഷിത അക്രമണത്തില്‍ പിറന്നു വീണ മനോഹരമായ ഹെഡര്‍ ഗോളില്‍ ഒരു നിമിഷം സ്തംഭിച്ചു പോയെങ്കിലും അഞ്ചു മിനിട്ടിനകം മനോഹരമായ ഒരു നീക്കത്തിനൊടുവില്‍ അബ്ദുവില്‍ നിന്നും ലഭിച്ച ഒന്നാം തരം പാസ്സില്‍ സിദ്ധീഖിന്റെ വൈദഗ്ധ്യം വിരിയിച്ച ഗോള്‍ വഴി പകരം വീട്ടി.

രണ്ടാം പകുതി പിറന്നതോടെ ബ്രസീല്‍ പക്ഷത്ത് ഒത്തൊരുമ നഷ്ടപ്പെടുന്നതും അവസരം കൂടത്തായി കളിക്കാര്‍ മനോഹരമായി മുതലെടുക്കുന്നതുമാണ് കണ്ടത്. കളിയുടെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ബ്രസീല്‍ കളിക്കാര്‍ക് അത്യുഗ്രന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഒന്നും റഫറി ബഷീര്‍ക്കയുടെ ലോങ് വിസിലിന് പാകമായി വന്നില്ല. നാലാം അവസരവും നഷ്ടപ്പെട്ടപ്പോള്‍ കാണികളില്‍ പലരും തീരുമാനം നേരത്തെ പ്രവചിച്ചു മൈതാനം കാലിയാക്കിത്തുടങ്ങിയിരുന്നു. അവസാന മിനുട്ടുകളില്‍ മാനേജര്‍ വഹാബ് മാസ്റ്റര്‍ സിദ്ധീഖിനെ തിരിച്ചു വിളിച്ച് ഫവാസിനെ രംഗത്തിറക്കിയെങ്കിലും കൂടത്തായിക്കാരുടെ പ്രതിരോധത്തിന് മുന്നില്‍ പുതുതായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ന്യൂഫോം കൂടത്തായിക്കു വേണ്ടി ഷഫീഖ്, ഹകീം, ബിനു എന്നിവര്‍ ഗോളുകള്‍ നേടി. ടെന്റ് കണ്‍സ്ട്രക്ഷന്‍സ് സ്പോണ്‍സര്‍ ചെയ്ത മല്‍സരത്തില്‍ കൊറ്റങ്ങള്‍ സുരേഷ് ബാബു കളിക്കാരെ പരിചയപ്പെട്ടു.

ചേന്ദമംഗല്ലുരില്‍ പൂര്‍ണ്ണമായും താമസ യോഗ്യമായ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക : 9946557743
 
 
2011 cmr on web Chennamangallur News chennamangaloor GMUP school