ബാല ചിത്രരചനാ മത്സരം(10/1/2011)


ചേന്ദമംഗലൂര്‍ യു.പി സ്കൂളില്‍ നടന്ന സംസ്ഥാന ബാല ചിത്രരചനാ മത്സരം കുരുന്നുകള്‍ വര്‍ണവിസ്മയമാക്കി മാറ്റി. സംസ്ഥാന തലത്തില്‍ 'മലര്‍വാടി' ഒരുക്കിയ ആദ്യ സംരംഭമാണിത്. കാറ്റഗറി ഒന്നില്‍ എല്‍.കെ.ജി, യു.കെ.ജി, അങ്കണവാടി കുട്ടികളും കാറ്റഗറി രണ്ടില്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളും കാറ്റഗറി മൂന്നില്‍ മൂന്ന്, നാല് ക്ലാസിലെ കുട്ടികളും കാറ്റഗറി നാലില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികളും മത്സരിച്ചു. ഒന്നാം കാറ്റഗറിയിലെ ഒന്നാം സ്ഥാനം ലഭിച്ചത് ചേന്ദമംഗലൂര്‍ അങ്കണവാടിയിലെ സവിന്‍ സജീവിനാണ്. മുഹമ്മദ് റൈസില്‍ (അല്‍ ഇസ്ലാഹ്, ചേന്ദമംഗലൂര്‍), ഹയാഹസന്‍ (ദയാപുരം റസി. സ്കൂള്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടാം കാറ്റഗറിയിലെ ഒന്നാം സ്ഥാനം ദയാപുരം റസി. സ്കൂളിലെ ദില്‍ഷാ ഫെബിനാണ്. രണ്ടാംസ്ഥാനം മുയ്സ (വാദിറഹ്മ, കൊടിയത്തൂര്‍), മൂന്നാംസ്ഥാനം ഹുദ ഫാത്വിമ (പ്ലസന്റ് ഓമശേരി). മൂന്നാം കാറ്റഗറി ഒന്നാംസ്ഥാനം ആയിശ മനല്‍ (അല്‍ ഇസ്ലാഹ് ചേന്ദമംഗലൂര്‍), രണ്ടാംസ്ഥാനം സി.പി. സല്‍വ (ജി.എം.യു.പി. കൊടിയത്തൂര്‍), മൂന്നാംസ്ഥാനം മുബശിറ സുല്‍ത്വാന (അല്‍നജാത്ത് കളന്‍തോട്).
നാലാം കാറ്റഗറിയിലെ ഒന്നാംസ്ഥാനം അമല മാത്യു (പള്ളോട്ടില്‍ ഹില്‍സ്, അഗസ്ത്യന്‍മുഴി), രണ്ടാംസ്ഥാനം എസ്. ജയന്ത് (കേന്ദ്രീയ വിദ്യാലയം, ഈസ്റ്റ്ഹില്‍), മൂന്നാംസ്ഥാനം എ.പി. അന്‍ഷില്‍ (പ്ലസന്റ് ഓമശേരി). ശില്‍പിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ആര്‍.കെ. പൊറ്റശേരി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ഫാത്വിമ കൊടപ്പന, പി.ടി.എ പ്രസിഡന്റ് ബന്ന മാസ്റ്റര്‍, ഗഫൂര്‍ മാസ്റ്റര്‍, എ.എസ്. ഖാന്‍, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മലര്‍വാടി കോഓഡിനേറ്റര്‍ സുലൈമാന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍‌വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം.
ബന്ധപ്പെടുക :0495 2294448, 9846 54 18 27.
 
 
2010 cmr on web Chennamangallur News chennamangaloor GMUP school