അലി അഷ്കര്‍ കുടുംബ സഹായ കമ്മിറ്റി സ്ഥലത്തിന്റെ രേഖകള്‍ കൈ മാറി (6/9/2011)


ചേന്നമംഗലൂര്‍ :കെ.ടി.കരീം,കെ.പി.അഹമ്മദ്‌ കുട്ടി തുടങ്ങിയവര്‍ രക്ഷാതികാരികളായ അലി അഷ്കര്‍ കുടുംബ സഹായ കമ്മിറ്റി സ്ഥലത്തിന്റെ രേഖകള്‍ അലി അഷ്കരിന്റെ കുടുംബത്തിന് കൈ മാറി . അഞ്ചു സെന്‍റ് ഭൂമിയുടെ രേഖകള്‍ കമ്മിറ്റി അംഗങ്ങളുടെ സാനിധ്യത്തിലാണ് കൈ മാറിയത്.പഞ്ചായത്തിന്റെ ഇ.എം.എസ്.ഭവന പദ്ധതിയുമായി ചേര്‍ന് വീട് നിര്‍മാണത്തിന് ധാരണയായിട്ടുണ്ട്. രേഖ കൈമാറ്റ ചടങ്ങില്‍ താഹിര്‍ മാഷ്‌ സ്വാഗതവും,ഷഫീക്ക്‌ മാടായി നന്ദിയും പറഞ്ഞു.പാണക്കോട്ട്-പൊയില്‍ ഭാഗത്താണ് നിര്‍ണിത സ്ഥലം.


ഓണം-ഈദ് സുഹൃദ് സംഗമം(6/9/2011)


പൊറ്റശ്ശേരി: ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഓണം-ഈദ് സുഹൃദ്സംഗമം ശ്രദ്ധേയമായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ആര്‍.കെ. പൊറ്റശ്ശേരി സംഗമത്തില്‍ ഓണ സന്ദേശം നല്‍കി. ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്‍ പൊറ്റശ്ശേരി കോളനിക്ക് ഓണസമ്മാനമായി സമര്‍പ്പിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അസോസിയേഷന്‍ പ്രതിനിധി എം.ടി. അബ്ദുല്‍ഹക്കീം ഉദ്ഘാടനം ചെയ്തു. കോളനിയിലെ 33 കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും.മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് പ്രസിഡന്‍റ് ടി.കെ. പോക്കുട്ടി, വാര്‍ഡ് മെംബര്‍ ലീല പുല്‍പറമ്പില്‍, മുത്തലിബ് മുഹ്യദ്ദീന്‍, വി. ജനാര്‍ദനന്‍, പി.വി. റഹ്മാബി ടീച്ചര്‍, രാജു കുന്നത്ത്, സുബൈദ ടീച്ചര്‍ ഉള്ളാട്ടില്‍, ശ്രീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കുടിവെള്ള പദ്ധതി ചെയര്‍മാന്‍ മൂലയില്‍ മൊയ്തീന്‍ സ്വാഗതവും ഗഫൂര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


റംസാന്‍-ഓണ ചന്തകള്‍ സജീവം(6/9/2011)


ചേന്നമംഗലൂര്‍ : മുക്കം സഹകരണ സര്‍വീസ്‌ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഉള്ള റംസാന്‍ ഓണ ചന്തകള്‍ ചെന്നമാങ്ങലൂരിലും പരിസര പ്രദേശങ്ങളിലും സജീവം. മിനി പഞ്ചാബ്, ചേന്നമംഗലൂര്‍, വെസ്റ്റ്‌ ചേന്നമംഗലൂര്‍ എന്നിവിടങ്ങളിലായി ഓണ ചന്തകള്‍ നടക്കുന്നു. അരി, പച്ചരി, വെളിച്ചെണ്ണ, കടല,ചെറുപയര്‍, പരിപ്പ്, ശര്കര, പഞ്ചസാര, പച്ചക്കായ, മുളക ,മല്ലി തുടങ്ങിയ നിത്യോപയോഗ ഭക്ഷണ സാധനങ്ങള്‍ പൊതു വിപണിയില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന ഇത്തരം ഓണ ചന്തകള്‍ സാധാരണക്കാര്‍ക്ക്‌ വലിയ ആശ്വാസമാകുന്നു.



News & Report : Raheem & Junaise Sulaiman


അങ്കണവാടി സദ്യ(6/9/2011)


മിനി പഞ്ചാബ് : ചൈതന്യ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നഴ്സറി കുട്ടികള്‍ക്കും അമ്മമാര്‍കുമായി ഓണ സദ്യ നടത്തി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.സുരേന്ദ്ര നാഥ്,വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി എം.കെ,മീന ,യു.പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍ മാഷ്‌ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.ഓണ സദ്യയില്‍ പ്രദേശ വാസികളും കുട്ടികളും അടക്കം 125 ഓളം പേര്‍ പങ്കെടുത്തു .പരിപാടിക്ക് ചൈതന്യ പ്രസിഡന്റ്‌ അന്‍വര്‍, വേലായുധന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ , സത്യ വതി ടീച്ചര്‍ , വസന്ത ,നാഗന്‍ , റംല മന്‍സൂര്‍ , പ്രജീഷ്‌ ,സഹീര്‍, സലീം, സത്താര്‍, സാനിസ്‌, സജ്മീര്‍ ഖാന്‍ ,കുട്ടന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി .



News & Photos : Raheem & Junaise Sulaiman


 
 


2011 cmr on web Chennamangallur News chennamangaloor GMUP school