ഓണം കുളിച്ചു കയറി.പക്ഷെ മഴ നിന്നില്ല(15/9/2011)
 "വിഷു കുളിച്ച് മഴ പെയ്യും,ഓണം കുളിച്ച് മഴ നില്‍ക്കും" എന്ന പഴമൊഴിയെ അസ്വസ്ഥമാക്കുന്ന കാഴ്ചയാണ് ദിവസങ്ങളായി ചെന്നമങ്ങലൂരിലും പരിസര പ്രദേശങ്ങളിലും ചെറിയ ഇടവേളകള്‍ മാത്രം നല്‍കി തിമര്‍ത്തു പെയ്യുന്ന മഴ നാട്ടുകാര്‍ക്ക്‌ നല്‍കുന്നത്.
മഴ  ശക്തമല്ലെങ്കിലും ഇടവേളകളില്ലാതെ പെയ്യുന്ന മഴയാണ് നാട്ടിലെ ആഘോഷങ്ങള്‍ക്ക്‌ മങ്ങലേല്‍പിക്കുന്നത്.പെരുന്നാളിന്റെ രസം കെടുത്തിയും, ഓണത്തിന്റെ നിറം മങ്ങിച്ചും കടന്നു വന്ന മഴ ചേന്നമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ കലോത്സവത്തിന്റെ വര്‍ണ ശോഭക്കും മങ്ങലേല്‍പിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളെയും മഴ സാരമായി ബാധിക്കുന്നുണ്ട്.മഴ കാരണം തെയ്യത്തും കടവ് പാലത്തിലെക്കുള്ള റോഡ്‌ ചളിക്കുളമായിരിക്കുകയാണ്

News : Junaise Sulaiman


തെയ്യത്തുംകടവ് പാലം കേന്ദ്രീകരിച്ച് ലഹരി വില്‍പന(15/9/2011)
നിര്‍മാണത്തിലിരിക്കുന്ന തെയ്യത്തുംകടവ് പാലം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പന. അര്‍ധരാത്രി വിവിധ ഭാഗങ്ങളില്‍നിന്ന് ലഹരിവസ്തുക്കള്‍ക്കായി ആളുകള്‍ ഇവിടെയെത്തുന്നു. പാലം ഗതാഗതയോഗ്യമായിട്ടില്ലാത്തതിനാല്‍ പൊലീസോ മറ്റു യാത്രക്കാരോ ഈ വഴി എത്താത്തത് ഇക്കൂട്ടര്‍ക്ക് തുണയാകുന്നു. പൊലീസ് ഈ ഭാഗത്ത് നൈറ്റ് പട്രോളിങ് നടത്തണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.

News : Junaise Sulaiman


പി എസ് സി കോച്ചിങ്ങ്(20/9/2011)
ചേന്ദമംഗലൂര്‍ ,മിനി പഞ്ചാബ്‌ ,പൊറ്റശ്ശേരി പ്രദേശങ്ങളിലെ യുവാക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 4C യുടെ സഹകരണത്തോടെ പ്രദേശത്ത്‌ വിപുലമായ PSC കോച്ചിംഗ് ആരംഭിച്ചു. ഇക്കഴിഞ്ഞ LDC പരീക്ഷക്ക്‌ വേണ്ടിയുള്ള പരിശീലനത്തില്‍ മൂന്നു സ്ഥലങ്ങളില്‍ ആയി വനിതകള്‍ ഉള്‍പ്പടെ ഏകദേശം 90 ഓളം പേര്‍ പങ്കെടുത്തിരുന്നു. PSC അടുത്ത തന്നെ നടത്താന്‍ ഇരിക്കുന്ന reserve conductor,KSEB മസ്ദൂര്‍ തസ്ഥികകളിലെകുള്ള ഊര്‍ജിത പരിശീലനമാണ് മിനി പഞ്ചാബ് മദ്രസ്സ , ചേന്ദമംഗലൂര്‍ സയനോര അക്കാദമി എന്നിവിടങ്ങളില്‍ വച്ച് ഇപ്പോള്‍ നടന്നു വരുന്നത്. 30 ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു വരുന്നു. ശാകിര്‍ പാലിയില്‍, നസീര്‍ പൊറ്റശ്ശേരി, നിസാമുദ്ദീന്‍ എ എം എന്നിവര്‍ ക്ലാസുകള്‍ നിയന്ത്രിച്ചു വരുന്നു. പ്രവേശനം സൗജന്യമാണ്.

News : Nisamudheen AM

 
 
2011 cmr on web Chennamangallur News chennamangaloor GMUP school