പാലക്കടവില്‍ അനധികൃത മണലൂറ്റ്; പമ്പ് ഹൗസ് ഭീഷണിയില്‍(22/9/2011)
 നോര്‍ത്ത്‌ ചേന്നമംഗലൂര്‍ പലക്കടവില്‍ നിന്ന് മണലൂറ്റുന്നത് പമ്പ് ഹൗസിനു ഭീഷണിയായി. പ്രദേശത്തെ നാല് സെന്റ്‌ കോളനിയിലെത് അടക്കം നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജല വിതരണ പദ്ധതിയുടെ പമ്പ് ഹൌസിനാണ് ഭീഷണി. കുടി വെള്ള പദ്ധതികളും പാലങ്ങളും ഉള്ള സ്ഥലങ്ങളില്‍ 500 മീറ്റര്‍ ദൂര പരിധി പാലിക്കണമെന്ന് കര്‍ശന വ്യവസ്ഥ ഉണ്ടെങ്കിലും ഇവിടെയത് പാലിക്കുന്നില്ല. പ്രദേശവാസികള്‍ നിരവധി തവണ പ്രശ്നം കാരശേരി പഞ്ചായത്തിനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മിക്ക ദിവസങ്ങളിലും അര്‍ദ്ധരാത്രിയാണ് മണലൂറ്റ് നടക്കുന്നത്.News & Photos : Raheem & Junaise Sulaiman

 
 
2011 cmr on web Chennamangallur News chennamangaloor GMUP school